Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേസമയം വീഡിയോ കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരട്ടിയാക്കി വാട്‌സ് ആപ്പ്; ഇനി മുതൽ വീഡിയോ കോളിലും ഗ്രൂപ്പ് കോളിങ്ങിലും ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാം

ഒരേസമയം വീഡിയോ കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരട്ടിയാക്കി വാട്‌സ് ആപ്പ്; ഇനി മുതൽ വീഡിയോ കോളിലും ഗ്രൂപ്പ് കോളിങ്ങിലും ഒരേ സമയം എട്ട് പേർക്ക് പങ്കെടുക്കാം

സ്വന്തം ലേഖകൻ

വാട്‌സ്ആപ്പ് വീഡിയോ കോളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഇരട്ടിയാക്കി. ഇതുവരെ നാലു പേർക്ക് മാത്രമായിരുന്നു വാട്‌സ് ആപ്പ് വീഡിയോ കോളിലും ഗ്രൂപ്പ് കോളിങ്ങിലും ഒരേ സമയം പങ്കെടുക്കാമായിരുന്നതെങ്കിൽ ഇനി മുതൽ എട്ട് പേർക്ക് ഒരേ സമയം വാട്‌സ് ആപ്പ് കോളുകളിലും വീഡിയോ ചാറ്റിലും പങ്കെടുക്കാം. വോയിസ് കോളിലും വീഡിയോ കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളിങ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് റിപ്പോർട്ട്കൾ വന്നതിന് തൊട്ടു പിന്നാലെ തന്നെ കമ്പനി ബീറ്റ പതിപ്പ് പുറത്തിറക്കുക ആയിരുന്നു. വാട്ആപ്പിന്റെ ഗ്രൂപ്പ് കോളിങിൽ എട്ട് പേരെ ചേർക്കാവുന്ന സവിശേഷതയുമായി ഐഒഎസ് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ബീറ്റ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു. സ്ഥിരമായ പതിപ്പുകളിലേക്കും ഇത് വൈകാതെ ഉൾപ്പെടുത്തും. ലോകത്ത് വാട്‌സ്ആപ്പ് ഉപഭോക്താക്കൾ ധാരാളമുണ്ടെങ്കിലും വോയിസ് കോളിലേയും വീഡിയോ കോളിലേയും പങ്കെടുക്കാവുന്ന വരുടെ എണ്ണം മറ്റ് ചാറ്റിങ് ആപ്പുകളേക്കാൾ കുറവായത് വൻ പോരായ്മയായിരുന്നു. വാട്‌സ് ആപ്പിന്റെ തന്നെ ഫേസ്‌ബുക്ക് മെസഞ്ചർ ആപ്പിൽ ഒരേ സമയം 50 പേർക്ക് വീഡിയോ കോളിൽ പ്രത്യക്ഷപ്പെടാൻ കഴിയും.

വാട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.20.132, ഐഒഎസ് ബീറ്റ ആപ്പ് പതിപ്പ് 2.20.50.25 എന്നിവയിലാണ് ഗ്രൂപ്പ് കോളിങിന്റെ പുതിയ സവിശേഷത കൊണ്ടുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ആളുകളെ ഒരേ സമയം ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിക്കുന്ന വിധത്തിൽ തങ്ങളുടെ ആപ്പിനെ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് സൂം, ഗൂഗിൾ മീറ്റ് പോലുള്ള മറ്റ് വീഡിയോ കോളിങ് ആപ്ലിക്കേഷനുകളെ പിന്നിലാക്കാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്.

2018 അവസാനത്തോടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വോയ്സ് / വീഡിയോ കോളിങ് സവിശേഷത പുറത്തിറക്കിയത്. ഈ സവിശേഷതയിൽ നാല് ആളുകളെ മാത്രമേ ഒരു കോളിൽ ഉൾപ്പെടുത്താൻ സാധിച്ചിരുന്നുള്ളു. ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകൾ ധാരാളമായി വീഡിയോ കോളിങ് ഉപയോഗിക്കുന്നുണ്ട്. ഈ അവസരത്തിൽ സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്ലിക്കേഷനുകളുടെ ഉപയോഗം വൻ തോതിൽ വർദ്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP