Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

5000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ; വീണ്ടും മൊബൈൽ വിപ്ലവത്തിനൊരുങ്ങി റിലയൻസ് ജിയോ

5000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ; വീണ്ടും മൊബൈൽ വിപ്ലവത്തിനൊരുങ്ങി റിലയൻസ് ജിയോ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ വിപണിയിൽ 5ജി ഫോണുകൾ എത്തിക്കാൻ ലക്ഷ്യമിട്ട് റിലയൻസ് ജിയോ. 5000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി സ്മാർട്ട്ഫോണുകളാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാൻ ഉ​ദ്ദേശിക്കുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാതെ ഒരു കമ്പനി വക്താവ് പറയുന്നു. വൻതോതിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഫോണുകളുടെ വില 3000 മുതൽ 2500 രൂപ വരെ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിലവിൽ രാജ്യത്ത് 2ജി നെറ്റ്‌വർക്ക് കണക്ഷനുകൾ ഉപയോഗിക്കുന്ന 20 മുതൽ 30 കോടി വരെ വരുന്ന സ്മാർട്ട്ഫോൺ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം പറയുന്നു. നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള സ്മാർട്ടഫോണുകൾക്ക് 27,000 രൂപയ്ക്ക് മേൽ വിലയുള്ള വേളയിലാണ് കമ്പനി വക്താവ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് കമ്പനി അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല.

5ജി നെറ്റ്‌വർക്കിന്‌ ആവശ്യവുമായ ഉപകരണങ്ങൾ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളിലാണ് നിലവിൽ കമ്പനി. 5ജി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിനായി സ്പെക്ട്രം അനുവദിച്ചു നൽകണമെന്ന് ജിയോ ഇന്ത്യൻ ടെലികോം വകുപ്പിനോട് ആവശ്യപെട്ടിട്ടുണ്ട്. ഈ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിനാണ് ജിയോ ഇക്കാര്യം ആവശ്യപ്പെട്ടിരികുന്നത്. കേന്ദ്രം ഈ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2016ൽ ഇന്ത്യയിൽ ആദ്യമായി 4ജി നെറ്റ്‌വ‌ർക്ക് കൊണ്ടുവന്നത് ജിയോ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP