Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽഡിഎഫിന് വോട്ട് കിട്ടുന്നത് പിണറായി സർക്കാറിന്റെ ബലത്തിലല്ല മേയർ ബ്രോയുടെ മികവിൽ; വ്യക്തിപരമായ മികവുള്ള സ്ഥനാർഥി വി കെ പ്രശാന്ത് ആണെന്ന് 70 ശതമാനം വോട്ടർമാരും; മണ്ഡലത്തിൽ കെ മുരളീധരന്റെ കാലത്തുണ്ടായ വികസനത്തിൽ 60 ശതമാനം പേരും തൃപ്തരല്ല; ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയവും വികസനമെന്ന് വോട്ടർമാർ; ഇടതിന് അട്ടിമറി വിജയം പ്രവചിക്കുന്ന വട്ടിയൂർക്കാവിലെ മറുനാടൻ സർവേയിലെ മറ്റു കണ്ടെത്തലുകൾ ഇങ്ങനെ

എൽഡിഎഫിന് വോട്ട് കിട്ടുന്നത് പിണറായി സർക്കാറിന്റെ ബലത്തിലല്ല മേയർ ബ്രോയുടെ മികവിൽ; വ്യക്തിപരമായ മികവുള്ള സ്ഥനാർഥി വി കെ പ്രശാന്ത് ആണെന്ന് 70 ശതമാനം വോട്ടർമാരും; മണ്ഡലത്തിൽ കെ മുരളീധരന്റെ കാലത്തുണ്ടായ വികസനത്തിൽ 60 ശതമാനം പേരും തൃപ്തരല്ല; ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയവും വികസനമെന്ന് വോട്ടർമാർ; ഇടതിന് അട്ടിമറി വിജയം പ്രവചിക്കുന്ന വട്ടിയൂർക്കാവിലെ മറുനാടൻ സർവേയിലെ മറ്റു കണ്ടെത്തലുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സത്യത്തിൽ എന്താണ് എൽഡിഎഫിനെ തുണക്കുന്നത്? അത് പിണറായി സർക്കാറിന്റെ ഭരണ മികവൊന്നുമല്ല, മേയർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച വി കെ പ്രശാന്തിന്റെ ജനകീയ ഇമേജ് തന്നെയാണെന്ന് മറുനാടൻ സർവേയിൽ തെളിയുന്നു. സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽ 70 ശതമാനം പേരും വ്യക്തിപരമായി മികവുള്ള സ്ഥാനാർത്ഥി പ്രശാന്ത് ആണെന്ന് പ്രതികരിക്കുന്നു. മണ്ഡലത്തിലെ പ്രധാന വിഷയം വികസനം തന്നെയാണെന്ന് 60 ശതമാനം പേരും പ്രതികരിച്ചു. മണ്ഡലത്തിൽ കെ മുരളീധരന്റെ കാലത്തുണ്ടായ വികസനത്തിൽ 60 ശതമാനംപേരും തൃപ്തരല്ലെന്നും സർവേയിൽ വ്യക്തമാണ്.

വികസനത്തിനും വ്യക്തിത്വത്തിനും ഒരു വോട്ട് എന്ന എൽഡിഎഫിന്റെ കാമ്പയിൻ ഇവിടെ ഫലം കണ്ടുവെന്ന് ചുരുക്കം. എന്നാൽ പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് 51 ശതമാനം പേരും ശരാശരി എന്ന മറുപടി മാത്രമാണ് നൽകിയത്. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ടപോലുള്ള ശക്തമായ ഭരണവിരുദ്ധ വികാരം ഇല്ലെന്നതും എൽഡിഎഫിന് ആശ്വാസമാവുന്നു. മാത്രമല്ല ഇത് ഉപ തെരഞ്ഞെടുപ്പായതുകൊണ്ട് ഒരു ഭരണകക്ഷി എംഎൽഎ ജയിക്കണമെന്നും ജനം ആഗ്രഹിക്കുന്നുണ്ട്. 55 ശതമാനം ആളുകളും ഭരണകക്ഷി എംഎൽഎ ജയിക്കുന്നത് മണ്ഡലത്തിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നു.

മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഞ്ച് നിയമസഭാമണ്ഡലങ്ങളിലെ അഭിപ്രായ സർവേയുടെ ആദ്യഫലമായ വട്ടിയൂർക്കാവ് പുറത്തുവിട്ടപ്പോൾ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് സൂചനകൾ ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന് 35 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് സർവേ സൂചന നൽകുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാർ 32 ശതമാനം വോട്ടുമായി രണ്ടാമതാണ്. എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ സൂചന നൽകുന്നു. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ ഇവിടെ കെ മുരളീധരൻ എം പി ആയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിയുടെ കുമ്മനം രാജശേഖരനാണ് രണ്ടാമതെത്തിയത്. ഇത്തവണ കുമ്മനം ഇല്ലാത്ത തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നതിന്റെ സൂചനകളാണ് സർവേയിൽ കാണുന്നത്. എന്നാൽ ഇടതുമുന്നണിക്ക് മേയർ വി കെ പ്രശാന്തിനെ രംഗത്തിറക്കി അപ്രതീക്ഷിത നേട്ടമാണ് ഇവിടെ കൊയ്യാൻ കഴിഞ്ഞത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു എൽഡിഎഫ് ഒന്നാമതെത്തുന്നതിന് പിന്നിലും സ്ഥാനാർത്ഥിയുടെ മികവു തന്നെയാണെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടി വ്യക്തമാക്കുന്നു.

സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടി ഇങ്ങനെയാണ്.

1 ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന വിഷയം എന്താണ്?

മണ്ഡലത്തിലെ വികസനം- 60 ശതമാനം

സ്ഥാനാർത്ഥിയുടെ മികവ് -15

സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ-10

ശബരിമല- 11

ഇവയൊന്നുമല്ല-4

2 പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു

മികച്ചത്- -10 ശതമാനം

ശരാശരി- 51

മോശം- 30

വളരെ മോശം- 9

3 വ്യക്തിപരമായ മികവ് ഏത് സ്ഥാനാർത്ഥിക്കാണ്?

വി കെ പ്രശാന്ത് ( എൽഡിഎഫ്)- 70 ശതമാനം

ഡോ കെ മോഹൻ കുമാർ ( യുഡിഎഫ്) - 15

അഡ്വ. എസ് സുരേഷ് ( എൻഡിഎ)-12

മറ്റുള്ളവർ -3


4 ഈ മണ്ഡലത്തിലെ വികസനത്തെ എങ്ങനെ വിലയിരുത്തുന്നു.

വളരെ മികച്ചത്- 10 ശതമാനം

മികച്ചത്- 16

ശരാശരി- 14

മോശം- 60

5 ഒരു ഭരണകക്ഷി എംഎൽഎ ജയിച്ചാൽ വിജയിച്ചാൽ മണ്ഡലത്തിൽ കൂടുതൽ വികസനം വരുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 55 ശതമാനം

ഇല്ല- 19

അഭിപ്രായമില്ല- 26

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP