Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഡിഎഫ് തരംഗം പ്രവചിച്ച് ടൈംസ് നൗ-വി എംആർ സർവേ ഫലം; 17 സീറ്റുമായി യുഡിഎഫ് കാറ്റുവീശുമ്പോൾ എൽഡിഎഫിന് രണ്ടുസീറ്റ് മാത്രം; എൻഡിഎക്ക് ഒരു സീറ്റും; ലോകസഭാ തിരഞ്ഞെടുപ്പിൽ 279 സീറ്റ് നേടി മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും; യുപിഎ നേടുന്നത് 149 സീറ്റ്; സർവേ ഫലം ഇങ്ങനെ

യുഡിഎഫ് തരംഗം പ്രവചിച്ച് ടൈംസ് നൗ-വി എംആർ സർവേ ഫലം; 17 സീറ്റുമായി യുഡിഎഫ് കാറ്റുവീശുമ്പോൾ എൽഡിഎഫിന് രണ്ടുസീറ്റ് മാത്രം; എൻഡിഎക്ക് ഒരു സീറ്റും; ലോകസഭാ തിരഞ്ഞെടുപ്പിൽ 279 സീറ്റ് നേടി മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും; യുപിഎ നേടുന്നത് 149 സീറ്റ്; സർവേ ഫലം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 279 സീറ്റുകളോടെ എൻഡിഎ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുമെന്ന് ടൈംസ് നൗ-വി എംആർ സർവേഫലം. യുപിഎ-149 മറ്റുള്ളവർ-115 സീറ്റ്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തുടങ്ങാൻ മൂന്നുദിവസം മാത്രം ബാക്കി നിൽക്കെയാണ് സർവേ ഫലം വന്നിരിക്കുന്നത്. കേരളത്തിൽ യു.ഡി.എഫ് തരംഗമാണ് സർവേ പ്രവചിക്കുന്നത്. യു.ഡി.എഫിന് 17 സീറ്റും എൽ.ഡി.എഫിന് 2 സീറ്റും എൻ.ഡി.എക്ക് ഒരു സീറ്റുമാണ് പ്രവചിക്കുന്നത്. എന്നാൽ ഏതെല്ലാം സീറ്റുകളാണെന്ന് പറയുന്നില്ല.വോട്ട് വിഹിതം പ്രവചനം ഇങ്ങനെ: എൻഡിഎ-20.85 %, യുഡിഎഫ്-46.97%, എൽഡിഎഫ്-28.11% മറ്റുള്ളവർ-4.07 %

ബിജെപി കേരളത്തിൽ ഒരുസീറ്റ് നേടും. എൽഡിഎഫിന് രണ്ടുസീറ്റ് മാത്രം. 960 സ്ഥലത്താണ് സർവേ നടത്തിയത്. 14,301 വോട്ടർമാരുടെ അഭിപ്രായം തേടി.മാർച്ച് 22 മുതൽ ഏപ്രിൽ നാല് വരെയാണ് സർവെ നടത്തിയത്.

തമിഴ്‌നാട്ടിൽ യു.പി.എക്ക് മുൻതൂക്കം പ്രവചിക്കുന്നു. 33 സീറ്റുകൾ യു.പി.എക്ക് ലഭിക്കും. എൻ.ഡി.എയുടെ വിജയസാധ്യത ആറു സീറ്റുകളിലും. 39 സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമാണിവിടെ കോൺഗ്രസ്. അതേസമയം കർണാടകയിൽ എൻ.ഡി.എക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. 16 സീറ്റുകൾ എൻ.ഡി.എ നേടും. യു.പി.എക്ക് 12 സീറ്റുകളിലാണ് സാധ്യത. 28 സീറ്റുകളാണ് കർണാടകയിലുള്ളത്. ആഡ്രാപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസിന് 20 സീറ്റുകളിൽ മുൻതൂക്കമെന്ന് പ്രവചിക്കുന്നു. 5 സീറ്റുകളിലാണ് ടിഡിപിക്ക് സാധ്യത കാണുന്നത്. ഇവിടെ കോൺഗ്രസിനും ബിജെപിക്കും സീറ്റുകളൊന്നും ലഭിക്കില്ലെന്നും പ്രവചിക്കുന്നു.തെലങ്കാനയിൽ ടിആർഎസ് 14 സീറ്റുകളിൽ മുൻതൂക്കം പ്രവചിക്കുമ്പോൾ കോൺഗ്രസിന് രണ്ട് സീറ്റുകളിലാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP