Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയാവാൻ യോഗ്യൻ രാഹുൽ ഗാന്ധി തന്നെ: രാഹുൽ രാജ്യത്തെ നയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് 52 ശതമാനം പേർ; മോദിയുടെ പേര് പറഞ്ഞത് വെറും 18 ശതമാനം മാത്രം; രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തി 58 ശതമാനം; പ്രിയങ്കഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവർ 48 ശതമാനം; മറുനാടൻ സർവേയിൽ നിറയുന്നത് 'രാഗാ പ്രഭാവം'!

പ്രധാനമന്ത്രിയാവാൻ യോഗ്യൻ രാഹുൽ ഗാന്ധി തന്നെ: രാഹുൽ രാജ്യത്തെ നയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് 52 ശതമാനം പേർ; മോദിയുടെ പേര് പറഞ്ഞത് വെറും 18 ശതമാനം മാത്രം; രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തി 58 ശതമാനം; പ്രിയങ്കഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവർ 48 ശതമാനം; മറുനാടൻ സർവേയിൽ നിറയുന്നത് 'രാഗാ പ്രഭാവം'!

ടീം മറുനാടൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ രാഹുൽഗാന്ധി തന്നെ. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം ഏറ്റവു കൂടതൽ 'പേടിക്കേണ്ട' വ്യക്തി രാഹുൽ ഗാന്ധി തന്നെയാണെന്ന വ്യക്തമായ സൂചകങ്ങളാണ് മറുനാടനും പാലാ സെന്റർ ഫോർ കൺസ്യൂമർ സ്റ്റഡീസും ചേർന്ന് നടത്തിയ സർവേയിലും തെളിയുന്നത്. വിശകലന വിദഗ്ദ്ധർ 'രാഗാ പ്രഭാവം' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന രാഹുൽ ഗാന്ധി ഇഫക്ട് കേരളത്തിലും ശക്തമാണെന്നാണ് സർവേ വിലയിരുത്തുന്നത്.

പ്രധാനമന്ത്രിയാവാൻ ഏറ്റവും കൂടുതൽ യോഗ്യൻ ആര് എന്ന ചോദ്യത്തിന് 52 ശതമാനവും ചൂണ്ടിക്കാട്ടിയത് രാഹുൽ ഗാന്ധിയെയാണ്. മോദിയുടെ പേര് പറഞ്ഞത് വെറും 18 ശതമാനമാനം മാത്രവും. രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തുന്ന തീരുമാനം വന്നതിന് പിന്നാലെ നടന്ന സർവേയിൽ കേരളത്തിൽ രാഹുൽ തരംഗം ശക്തമെന്ന സൂചനകളാണ് ലഭിച്ചത്. രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് 58 ശതമാനംപേർ കരുതുമ്പോൾ, പ്രിയങ്കഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവർ 48 ശതമാനം വോട്ടർമാരും വിലയിരുത്തുന്നുണ്ട്. ഇതുരണ്ടും കോൺഗ്രസിനും യുഡിഎഫിനും അനുകൂല ഘടകവുമാകുന്നു.

സർവേയുടെ സ്റ്റാറ്റിറ്റിക്സ് ഇങ്ങനെ:

ചോദ്യം: പ്രധാനമന്ത്രിയാവാൻ കൂടതൽ യോഗ്യത ആർക്കാണ്?

  • രാഹുൽ ഗാന്ധി- 52%
  • നരേന്ദ്ര മോദി- 18%
  • മായാവതി- 16%
  • മമതബാനർജി-2%
  • മറ്റുള്ളവർ- 12%

ഈ ഡാറ്റവച്ചു നോക്കുമ്പോൾ തന്നെ കേരളത്തിന്റെ ട്രെൻഡ് പെട്ടെന്ന് അറിയാവുന്നതാണ്. മോദിക്ക് തൊട്ടുതാഴെ 16 ശതമാനം വോട്ടുകൾ മായാവതിക്കാണ് കിട്ടുന്നത്. രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്ന് ഉറപ്പായതോടെ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഇടതുപക്ഷം മൂന്നാം മുന്നണിക്ക് ശ്രമിക്കുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. മായാവതിയുടെ വോട്ടുയർത്തിയത് ഈ ഘടകം തന്നെയാണ്. അടുത്ത സൂചകങ്ങൾ ഇങ്ങനെയാണ്.

ചോദ്യം: രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ?

  • ഉണ്ട്- 58%
  • ഇല്ല- 22%
  • അഭിപ്രായമില്ല%

ഈ ഡാറ്റയിലും രാഹുലിന് കിട്ടുന്ന വലിയ സ്വീകാര്യത ശ്രദ്ധേയമാണ്. അടുത്ത സൂചകം ഇങ്ങനെയാണ്.

ചോദ്യം: പ്രിയങ്കാഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ?

  • ഉണ്ട്- 48%
  • ഇല്ല- 12%
  • അഭിപ്രായമില്ല-40%

ഈ ഡാറ്റയിലും പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യില്ല എന്ന് കരുതുന്നവർ വെറും 12 ശതമാനം മാത്രമേയുള്ളൂ. അതായത് ദേശീയ രാഷ്ട്രീയത്തിലെ രാഹുൽ - പ്രിയങ്ക ട്രെൻഡ് കേരളത്തിലും എത്തുകയാണെന്ന് ചുരുക്കം. ഇത് ഫലത്തിൽ കോൺഗ്രസിനും യുഡിഎഫിനും വലിയ ആവേശം പകരുന്നതാണെന്നാണ് സർവേയിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP