Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടനും സിറ്റിങ് എം പിയുമായ ഇന്നസെന്റിനെതിരെ ചാലക്കുടിയിൽ കടുത്ത ജനരോഷം; മണ്ഡലത്തിൽ എം പിയുടെ സാന്നിധ്യവുമല്ല, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുമില്ല; റിയാലിറ്റി ഷോകളിൽ കോമഡി പറയുകയല്ലാതെ ചാലക്കുടിക്കാർക്കായി വായ തുറന്നില്ല; താരങ്ങളെ രാഷ്ട്രീയത്തിൽ ഇറക്കിയുള്ള പരീക്ഷണങ്ങളിൽ നിന്ന് സിപിഎം ഇനിയെങ്കിലും പിന്മാറുമോ? മറുനാടൻ സർവേക്കിടെ ചാലക്കുടിയിൽ മാത്രം കിട്ടിയ നോട്ടാപ്രവാഹത്തിന്റെ പിന്നാമ്പുറം ഇങ്ങനെ

നടനും സിറ്റിങ് എം പിയുമായ ഇന്നസെന്റിനെതിരെ ചാലക്കുടിയിൽ കടുത്ത ജനരോഷം; മണ്ഡലത്തിൽ എം പിയുടെ സാന്നിധ്യവുമല്ല, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുമില്ല; റിയാലിറ്റി ഷോകളിൽ കോമഡി പറയുകയല്ലാതെ ചാലക്കുടിക്കാർക്കായി വായ തുറന്നില്ല; താരങ്ങളെ രാഷ്ട്രീയത്തിൽ ഇറക്കിയുള്ള പരീക്ഷണങ്ങളിൽ നിന്ന് സിപിഎം ഇനിയെങ്കിലും പിന്മാറുമോ? മറുനാടൻ സർവേക്കിടെ ചാലക്കുടിയിൽ മാത്രം കിട്ടിയ നോട്ടാപ്രവാഹത്തിന്റെ പിന്നാമ്പുറം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തൃശൂരിൽ നിന്നും ചാലക്കുടിയിലേക്കുള്ള മറുനാടൻ സർവേ സംഘത്തിന്റെ യാത്രക്കിടെ ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന വികലാംഗ തന്റെ ജീവിതാനുഭവം പറഞ്ഞത് മറക്കാനാവില്ലായിരുന്നു. അവഗണനയുടെ ആൾ രൂപങ്ങളായ പഞ്ചായത്തധികൃതരെപറ്റിയും ഇന്നസെന്റ് എംപിയെ പറ്റിയുമായിരുന്നു അത്. നിരവധി തവണ അവർ അനുഭവിക്കുന്ന ദുരിതം ഇവരെയൊക്കെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്ന് അവർ വേദനയോടെയാണ് പ്രതികരിച്ചത്. ഏറെ പ്രതീക്ഷയുള്ള സർക്കാറായിരുന്നു, എന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പരിഭവവും അവർ പറഞ്ഞു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സർവേ സംഘത്തിന് നേരിട്ട് കിട്ടിയ അനുഭവത്തിൽനിന്നും, സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽനിന്നുവന്ന മറുപടികളിൽനിന്നും ഒരു കാര്യം വ്യക്തമാണ്. ഇന്നസെന്റ് എം പിക്കെതിരെ ചാലക്കുടിയിൽ ജനവികാരം ശക്തമാണ്. ദീർഘകാലം അദ്ദേഹം ചികിൽസയിൽ ആയിരുന്നത് പരിഗണിക്കാതെയല്ല ആളുകൾ ഈ അഭിപ്രായം പറയുന്നത്. സിനിമയും മറ്റു തിരക്കുമായി അവശേഷിക്കുന്ന സമയത്തും മണ്ഡലത്തിൽ ഒരു എം പിയുടെ സാന്നിധ്യം ഇല്ലായിരുന്നെന്നാണ് പാർട്ടി അണികളുടെയും പരാതി. സിപിഎമ്മിന്റെ തടക്കമുള്ള വിവിധ സമ്മേളനങ്ങളിലും ഈ വിഷയം ചർച്ചയായിരുന്നു.

അതായത് സിനിമാ നടന്മ്മാരെയൊക്കെ ഇറക്കിയുള്ള രാഷ്ട്രീയ പോരാട്ടം താൽക്കാലിക നേട്ടങ്ങളേക്കാൾ കോട്ടങ്ങളാണ് പാർട്ടിക്ക് ഉണ്ടാക്കുന്ന എന്നത് സിപിഎമ്മും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു എം പി എന്ന നിലയിലും അതി ദയനീയമായിരുന്നു ഇന്നസെന്റിന്റെ പ്രകടനം. പാർലിമെന്റ് നടപടികൾ കോമഡിയാക്കിക്കൊണ്ടുള്ള ചില പ്രസംഗങ്ങൾ റിയാലിറ്റി ഷോകളുടെ ഫ്ളോറുകൾ നടത്തുന്നതല്ലാതെ, ചാലക്കുടിക്കാർക്കായി ഇന്നസെന്റ് ലോക്സഭയിൽ വായ തുറന്നത് ആരും കേട്ടിട്ടുമില്ല. നൂറുശതമാനം ശ്രദ്ധയും സമയവും വേണ്ട ഇത്തരം പണികൾക്ക് ഒട്ടും നേരമില്ലാത്ത സിനിമാക്കാരെ എന്തിനു നിയോഗിക്കുന്നുവെന്ന രോഷ പ്രകടനവും ജനങ്ങളിൽനിന്ന് ഉണ്ടായിരുന്നു.

ഇന്നസെന്റിനെതിരെ മണ്ഡലത്തിലുള്ള പ്രതിഷേധം 'നോട്ട'യായാണ് മറുനാടൻ സർവേയിൽ പ്രതിഫലിച്ചത്. ആളുകൾ കൂട്ടമായി നോട്ടക്ക് വോട്ടു ചെയ്യുകയായിരുന്നു. പത്തുശതമാനത്തോളം നോട്ട വോട്ടുകളാണ് ഇവിടെയുണ്ടായത്. എൽഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ ചാലക്കുടിയിൽ രണ്ടു ശതമാനം വോട്ടിന്റെ ലീഡ് യുഡിഎഫിന് കിട്ടുമ്പോഴാണ് നോട്ട ഇത്രയേറെ ഉയരുന്നതെന്ന് ഓർക്കണം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ 21,417 വോട്ടുകൾ നേടി നോട്ട റിക്കോർഡിട്ടിരുന്നു. ഈ 21,417 വോട്ടുകളിൽ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. എന്നാൽ സമാനമായ ഒരു നോട്ടാ പ്രവാഹത്തിനാണ് ചാലക്കുടിയിലെ മറുനാടൻ സർവേയും സാക്ഷ്യം വഹിച്ചത്.

ഇത്തവണ ചാലക്കുടിയിൽ സിപിഎം അനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയും ഇന്നസെന്റ് ഉണ്ടാക്കിയ ചീത്തപ്പേര് മറികടക്കുക എന്നതായിരിക്കും. കെ രാധാകൃഷ്ണനും, ബേബി ജോണും അടക്കമുള്ള പ്രമുഖ നേതാക്കളുടെ പേരുകൾ പറഞുകേൾക്കുന്നുണ്ടെങ്കിലും അന്തിമമായി തീരുമാനം ആയിട്ടില്ല. പരമ്പരാഗതമായ യുഡിഎഫ് മണ്ഡലമായ ഇവിടെ കഴിഞ്ഞതവണ നടൻ ഇന്നസെന്റിനെ ഇറക്കിയുള്ള പരീക്ഷണത്തിലാണ് ഇടതുമുന്നണി വിജയിച്ചത്. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വെച്ച് നോക്കുമ്പോൾ നാലുമണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവും മൂന്നു മണ്ഡലങ്ങൾ യുഡിഎഫിനുമൊപ്പമാണ്. 2009ൽ കോൺഗ്രസ്സിലെ കെ.പി. ധനപാലൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെയാണ്, തങ്ങൾ ബാലികേറാമലയായ ഈ മണ്ഡലം പിടിക്കാൻ സിപിഎം ഇന്നസെന്റിനെ ഇറക്കിയത്. കഴിഞ്ഞതവണ കോൺഗ്രസിലെ ആഭ്യന്തര പ്രശനങ്ങളും എൽഡിഎഫിന് ഗുണം ചെയ്തിരുന്നു. തൃശൂർ എംപിയായ പിസി ചാക്കോയെ ചാലക്കുടിക്കും, ചാലക്കുടിയിലെ എംപിയായ ധനപാലനെ തൃശൂർക്കും മൽസരിപ്പിച്ചത് യുഡിഎഫിന് വൻ തിരിച്ചടിയാവുകയാണ് ഉണ്ടായത്. ഈ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് തോൽക്കുകയും ചെയ്തു. ഇന്നസെന്റിന് ഗുണം ചെയ്ത ഈ ഘടങ്ങളൊന്നും ഇത്തവണ ഇല്ല.

അതിനിടെലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് പി.സി ചാക്കോ തുറന്ന് പറഞ്ഞിട്ടുണ്ട്. ചാലക്കുടി സീറ്റ് ലഭിച്ചില്ലെങ്കിൽ ഇത്തവണ മത്സരിക്കാനില്ലെന്നാണ് കെ.പി.ധനപാലൻ പറയുന്നത്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണ സ്ഥാനാർത്ഥി നിർണയത്തിൽ മണ്ഡലങ്ങളുടെ സ്വഭാവം മനസിലാക്കുന്നതിൽ തെറ്റുപറ്റിയെന്നും അദ്ദേഹം വ്യക്മാക്കുന്നു. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും വെറും പതിമൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്നസെന്റ് ജയിച്ചുകയറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP