Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് ഉമ്മൻ ചാണ്ടി; കളത്തിലില്ലെങ്കിലും ജനപ്രീതിയിൽ പിണറായിയേക്കാളും ഒരു പണത്തൂക്കം മുന്നിൽ വി എസ് തന്നെ; ഉമ്മൻ ചാണ്ടിക്ക് 29 ശതമാനംപേരുടെയും വിഎസിന് 23 ശതമാനം പേരുടെയും പിന്തുണ; പിണറായിയെ തുണക്കുന്നവർ 22 ശതമാനം; ശബരിമല സമരത്തിലൂടെ ഗ്രാഫ് ഉയർത്തിയ കെ സുരേന്ദ്രൻ കുമ്മനത്തേക്കാൾ മുന്നിൽ; ചെന്നിത്തലക്ക് കിട്ടുന്നത് വെറും ആറുശതമാനം വോട്ട്; മറുനാടൻ സർവേയിൽ വോട്ടർമാരുടെ പ്രതികരണം ഇങ്ങനെ

സംസ്ഥാനത്തെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് ഉമ്മൻ ചാണ്ടി; കളത്തിലില്ലെങ്കിലും ജനപ്രീതിയിൽ പിണറായിയേക്കാളും ഒരു പണത്തൂക്കം മുന്നിൽ വി എസ് തന്നെ; ഉമ്മൻ ചാണ്ടിക്ക് 29 ശതമാനംപേരുടെയും വിഎസിന് 23 ശതമാനം പേരുടെയും പിന്തുണ; പിണറായിയെ തുണക്കുന്നവർ 22 ശതമാനം; ശബരിമല സമരത്തിലൂടെ ഗ്രാഫ് ഉയർത്തിയ കെ സുരേന്ദ്രൻ കുമ്മനത്തേക്കാൾ മുന്നിൽ; ചെന്നിത്തലക്ക് കിട്ടുന്നത് വെറും ആറുശതമാനം വോട്ട്; മറുനാടൻ സർവേയിൽ വോട്ടർമാരുടെ പ്രതികരണം ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യുമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ, സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ പേരുടെ പിന്തുണ ലഭിച്ചത് മൂൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മൻ ചാണ്ടിക്ക്.

കോൺഗ്രസ്സുകാരുടെ മനസ്സിൽ വലിയ ഇടമുള്ള ഉമ്മൻ ചാണ്ടി 29 ശതമാനം പേരുടെ പിന്തുണയോടെ ഒന്നാമതെത്തുമ്പോൾ ഇപ്പോൾ സജീവമായി രാഷ്ട്രീയത്തിൽ ഇല്ലാത്ത സീനിയർ സിപിഎം നേതാവ് വി എസ് അച്യുതാനന്ദനാണ് രണ്ടാമത് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിന് തൊട്ടുപിറകിലുണ്ട്. വിഎസിന് 23 ശതമാനംപേരുടെ പിന്തുണ കിട്ടുമ്പോൾ പിണറായിക്ക് കിട്ടുന്നത് 22 ശതമാനം പേരുടെ പിന്തുണയാണ്.

നേതാക്കൾക്ക് ലഭിച്ച പിന്തുണ ഇപ്രകാരം:

  • ഉമ്മൻ ചാണ്ടി- 29%
  • വി എസ്-23%
  • പിണറായി-22%
  • കെ സുരേന്ദ്രൻ- 11%
  • കുമ്മനം രാജശേഖരൻ- 9%
  • രമേശ് ചെന്നിത്തല- 6%

സംസ്ഥാനത്ത് ഏറ്റവും ജനസ്വാധീനമുള്ള നേതാവായി നിങ്ങൾ ആരെയാണ് കരുതുന്നത്? എന്ന നേരിട്ടുള്ള ചോദ്യമാണ് സർവേയിൽ ഉന്നയിച്ചത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വോട്ടർമാർ ഇപ്പോഴും തങ്ങളുടെ പ്രിയനേതാവായി കാണുന്നത് ഉമ്മൻ ചാണ്ടിയെ തന്നെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവേയിൽ എറ്റവും അവസാനമാണ്. വെറും ആറ് ശതമാനം വോട്ടർമാർ മാത്രമാണ് ചെന്നിത്തലയെ പിന്തുണക്കുന്നത്. അതേസമയം വി എസ് എന്ന പടക്കുതിര ഇപ്പോഴും ജനമനസ്സുകളിൽ ഉണ്ടെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

പൊതുസമൂഹം തങ്ങളുടെ പ്രിയ നേതാവായി ഇപ്പോഴും വിഎസിനെ തന്നെ കാണുമ്പോൾ, പാർട്ടി അണികളും അനുഭാവികളും പിണറായി വിജയനു പിന്നിൽ ഒറ്റക്കെട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ താര പ്രചാരകനായിരുന്ന വിഎസിന് ഇത്തവണ ആ പദവി പോലുമില്ല. ഏതാനും പൊതുയോഗങ്ങളിൽ മാത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നിട്ടും ജനങ്ങൾ അദ്ദേഹത്തെ കൈയൊഴിഞ്ഞിട്ടില്ലെന്ന് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നു.

ശബരിമല സമരം ബിജെപി അനുഭാവികളുടെ ഇടയിൽ വൻ പിന്തുണയാണ് കെ സുരേന്ദ്രന് ഉണ്ടാക്കിയിരിക്കുന്നതിന്റെ വ്യക്തമായ സൂചകമാണ് സർവേ ഫലങ്ങൾ നൽകുന്നത്. കുമ്മനം രാജശേഖരനേക്കാൾ മുകളിലാണ് അദ്ദേഹത്തിന്റെ ജന പിന്തുണ. കുമ്മനത്തിന് 9 ശതമാനം പേർ പിന്തുണക്കുമ്പോൾ, കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ 11 ശതമാനമാണ്. പത്തനംതിട്ടിയിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ അവിടെ കനത്ത പോരാട്ടമാണ് നടത്തുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP