Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായി സർക്കാറിന്റെ ഭരണമികവിന് കയ്യടിച്ച് ജനം; പാസ് മാർക്ക് പോലും കിട്ടാതെ പ്രതിപക്ഷം; സംസ്ഥാന സർക്കാറിന്റെ ഭരണം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനം വോട്ടർമാർ: 60 ശതമാനം പേരും വിലയിരുത്തുന്നത് ശരാശരിയെന്നു തന്നെ; വളരെ മോശമെന്ന് പറഞ്ഞത് 10 ശതമാനം മാത്രം; പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മോശമെന്ന് 35 ശതമാനം പറയുമ്പോൾ വളരെ മികച്ചതെന്ന് മാർക്കിട്ട് 10 ശതമാനം മാത്രം; മറുനാടൻ സർവേയിലെ പ്രതികരണങ്ങൾ ഇങ്ങനെ

പിണറായി സർക്കാറിന്റെ ഭരണമികവിന് കയ്യടിച്ച് ജനം; പാസ് മാർക്ക് പോലും കിട്ടാതെ പ്രതിപക്ഷം; സംസ്ഥാന സർക്കാറിന്റെ ഭരണം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനം വോട്ടർമാർ: 60 ശതമാനം പേരും വിലയിരുത്തുന്നത് ശരാശരിയെന്നു തന്നെ; വളരെ മോശമെന്ന് പറഞ്ഞത് 10 ശതമാനം മാത്രം; പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മോശമെന്ന് 35 ശതമാനം പറയുമ്പോൾ വളരെ മികച്ചതെന്ന് മാർക്കിട്ട് 10 ശതമാനം മാത്രം; മറുനാടൻ സർവേയിലെ പ്രതികരണങ്ങൾ ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: ഏതൊരു തിരഞ്ഞെടുപ്പിലും ചർച്ചയാകുന്ന വിഷയമാണ് ഭരണവിരുദ്ധ വികാരം. ദേശീയതലത്തിലാണ് തിരഞ്ഞെടുപ്പെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രകടനവും ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. അക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ ഇത്തരം വേളകളിൽ ഇത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ ആകുമോ എന്ന് ചോദിച്ചാൽ കേന്ദ്രത്തിന്റെ വിലയിരുത്തലല്ലേ എന്ന മട്ടിലാകും മിക്കപ്പോഴും നേതാക്കളുടെ പ്രതികരണം.

എന്നാൽ ഇക്കുറി സ്ഥിതി മറിച്ചാണ്. പിണറായി തന്നെ സധൈര്യം പറയുന്നുണ്ട് സംസ്ഥാന ഭരണ നേട്ടങ്ങളും പ്രവർത്തനങ്ങളും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജനം വിലയിരുത്തുമെന്നും.

സമാന രീതിയിൽ, ഏതൊരു സർവേയിലും ഏറ്റവും അടിസ്ഥാനമായി വരുന്ന ഘടകമാണ് ഭരണ വിരുദ്ധ വികാരം എന്നുള്ളത്. ഇതിന്റെ വർധന എത്രയുണ്ടെന്നതാണ് സർവേ വിശകല വിദഗ്ദ്ധർ ആദ്യം പരിശോധിക്കുക. ഇന്ത്യ ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെങ്കിലും സംസ്ഥാന ഭരണം അടക്കമുള്ള വിവിധ ഘടകങ്ങളും വോട്ടർമാരെ സ്വാധീനിക്കും.

അതുകൊണ്ടുതന്നെ മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലും ഒരു ഉപ ചോദ്യമായി 'സംസ്ഥാന സർക്കാറന്റെ ഭരണത്തെ ജനം എങ്ങനെ വിലയിരുത്തുന്നു' എന്ന ചോദ്യവും ഉൾപ്പെടുത്തിയിരുന്നു. അതിന്റെ സൂചകങ്ങൾ താഴെപ്പറയുന്നു.

ചോദ്യം: പിണറായിയുടെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

  • വളരെ മികച്ചത് -15%
  • ശരാശരി- 60%
  • വളരെ മോശം- 10%
  • അഭിപ്രായമില്ല- 15%

അതായത് വളരെ മികച്ചത് അല്ലെങ്കിലും ഭരണം മോശമായിട്ടില്ല എന്നുതന്നെയാണ് ഈ ഘടകങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ മോദി സർക്കാറിന്റെ കാര്യത്തിൽ കണ്ടതുപോലെ അത്ര വലിയ ഭരണവിരുദ്ധ വികാരമൊന്നും പ്രകടമല്ല.

രാഷ്ട്രീയ സാഹചര്യങ്ങൾ ഇത്രയേറെ പ്രതികൂലമായിട്ടും ഒരു പരിധിവരെ ഇടതുപക്ഷം പിടിച്ചു നിൽക്കുന്നത് പിണറായി സർക്കാറിനോട് ജനങ്ങൾക്ക് കടുത്ത അതൃപ്തി ഇല്ലാത്തതുകൊണ്ട് കൂടിയെന്് ഉറപ്പിച്ചുപറയാം.

പ്രളയം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നാണ് പൊതുവിലയിരുത്തൽ. അതുപോലെ തന്നെ ക്ഷേമ പെൻഷനുകൾ സമയത്തിന് കൊടുക്കുന്നതും തുക കൂട്ടിയതുമൊക്കെയാണ് ഇടതുമുന്നണി കുടുംബയോഗങ്ങളിലെ പ്രധാന പ്രചാരണവിഷയം.

പൊതുവിദ്യാഭ്യാസ സംരക്ഷണം അടക്കമുള്ള കാര്യങ്ങളും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ ആയുധങ്ങളാണ്. ഇത്തരം കാര്യങ്ങളിൽ ജനം സർക്കാരിനൊപ്പമാണെന്ന വിലയിരുത്തലാണ് ഈ ചോദ്യത്തിനുള്ള ജനങ്ങളുടെ പ്രതികരണം.

സമാന രീതിയിൽ തന്നെ പ്രതിപക്ഷത്തിന്റെ വിലയിരുത്തലും സർവേകളിൽ നടത്തുന്നത് അക്കാദമിക താൽപ്പര്യം മുൻനിർത്തി മാത്രമല്ല. മറിച്ച്, ഒരു ചെറിയ ശതമാനം വോട്ടർമാർ അങ്ങനെയും സ്വാധീനിക്കപ്പെടുന്നുവെന്ന സത്യം കൂടി കണക്കിലെടുത്താണ്. സംസ്്ഥാനത്തെ പ്രതിപക്ഷത്തിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് വളരെ മോശം എന്ന മറുപടിയാണ് 35 ശതമാനം വോട്ടർമാരും നൽകിയത്. അതിന്റെ സൂചകങ്ങൾ ഇങ്ങനെയാണ്.

ചോദ്യം:സംസ്ഥാനത്തെ പ്രതിപക്ഷ പ്രകടനം എങ്ങനെ വിലയിരുത്തുന്നു?

  • വളരെ മികച്ചത് -10%
  • ശരാശരി- 24%
  • വളരെ മോശം- 35%
  • അഭിപ്രായമില്ല- 31%

ഈ ഡാറ്റയിൽ നിന്ന് ഒരുകാര്യം വ്യക്തമാണ്. യുഡിഎഫിന് വോട്ടുചെയ്യുന്നവർ പോലും സംസ്ഥാനത്തിന്റെ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതാണെന്ന് സമ്മതിക്കുന്നില്ല. അതായത് ഈ തെരഞ്ഞെുടുപ്പിൽ യുഡിഎഫിന് പ്രവചിക്കുന്ന ഭൂരിപക്ഷം അത് ഒരിക്കലും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ പ്രതിപക്ഷത്തിന് കിട്ടുന്ന അംഗീകാരമാവുന്നില്ല.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ ഉണ്ടാക്കിയ കോൺഗ്രസ് അനുകൂല ട്രെൻഡും രാഹുൽ കേരളത്തിൽ മത്സരിക്കാൻ എത്തുന്നതുമെല്ലാം ആണ് യുഡിഎഫിന് നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നത്. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ ചെന്നിത്തലയും കൂട്ടരും ഇനിയും ഉയരേണ്ടതുണ്ടെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP