Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

66 ശതമാനം ഓൺലൈൻ വായനക്കാരുടെ പിന്തുണയോടെ വടകരയിൽ കെ മുരളീധരൻ ഒന്നാമത്; പി ജയരാജനെ പിന്തുണയ്ക്കാൻ 18 ശതമാനം പേർ മാത്രം; തിരുവനന്തപുരത്ത് ശശി തരൂരിനേക്കാൾ മൂന്നു ശതമാനം കൂടുതൽ പിന്തുണ കുമ്മനം രാജശേഖരന്; 45 ശതമാനം പേർ കുമ്മനത്തെ പിന്തുണച്ചപ്പോൾ ശശി തരൂരിനൊപ്പം 42 ശതമാനവും സി ദിവാകരനൊപ്പം 13 ശതമാനവും; രണ്ടു മണ്ഡലങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയുടെ വിധിയെഴുത്ത് ഇങ്ങനെ

66 ശതമാനം ഓൺലൈൻ വായനക്കാരുടെ പിന്തുണയോടെ വടകരയിൽ കെ മുരളീധരൻ ഒന്നാമത്; പി ജയരാജനെ പിന്തുണയ്ക്കാൻ 18 ശതമാനം പേർ മാത്രം; തിരുവനന്തപുരത്ത് ശശി തരൂരിനേക്കാൾ മൂന്നു ശതമാനം കൂടുതൽ പിന്തുണ കുമ്മനം രാജശേഖരന്; 45 ശതമാനം പേർ കുമ്മനത്തെ പിന്തുണച്ചപ്പോൾ ശശി തരൂരിനൊപ്പം 42 ശതമാനവും സി ദിവാകരനൊപ്പം 13 ശതമാനവും; രണ്ടു മണ്ഡലങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയുടെ വിധിയെഴുത്ത് ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: വടകരയിൽ നിങ്ങൾ ആർക്കൊപ്പമെന്ന ചോദ്യത്തിന് കോൺഗ്രസിന്റെ കെ മുരളീധരനും തിരുവനന്തപുരത്ത് ആർക്കൊപ്പമാണ് മനസ്സെന്ന ചോദ്യത്തിന് കുമ്മനം രാജശേഖരനൊപ്പമെന്നും വിധിയെഴുതി മറുനാടൻ മലയാളിയുടെ ഓൺലൈൻ വായനക്കാർ. രണ്ടിടത്തും ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും ശബരിമല വിഷയമുൾപ്പെടെ ചർച്ചയാകുന്ന കേരള രാഷ്ട്രീയത്തിന്റെ ചിത്രം വ്യക്തമാക്കി വോട്ടർമാർ അഭിപ്രായം രേഖപ്പെടുത്തി.

കേരളത്തിൽ അതിശക്തമായ മത്സരങ്ങൾ നടക്കുന്ന രണ്ടു മണ്ഡലങ്ങളായ വടകരയിലും തിരുവനന്തപുരത്തും ഏതു സ്ഥാനാർത്ഥിക്കാണ് ഇപ്പോഴത്തെ നിലയിൽ മുൻതൂക്കമെന്ന മറുനാടൻ മലയാളിയുടെ ചോദ്യത്തോട് ആവേശത്തോടെ പ്രതികരിക്കുകയായിരുന്നു ഓൺലൈൻ വായനക്കാർ. ഇന്ന് പകൽ 11 മണിക്ക് പോളിങ് പോളിങ് അവസാനിച്ചപ്പോൾ ഇരുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയയിലും ഓൺലൈനിലും ആക്റ്റീവ് ആയ വായനക്കാർ ഏതു നിലയ്ക്കാണ് ചിന്തിക്കുന്നതെന്നതിന്റെ നേർച്ചിത്രമാണ് തെളിയുന്നത്.

പ്രചരണ രംഗത്ത് ഇപ്പോൾ സിപിഎം ബഹുദൂരം മുന്നിലാണ്. പിന്നാലെ തന്നെ ഞെട്ടിക്കുന്ന സ്ഥാനാർത്ഥികളുമായി രംഗത്തിറങ്ങിയ കോൺഗ്രസും ഓടി ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. ഇതോടെ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തും. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തീപ്പൊരി നേതാക്കൾ തന്നെ നേർക്കുനേർ ഏറ്റുമുട്ടുന്ന വടകരയിലും ആർക്കൊപ്പമാണ് ഓൺലൈനിൽ സജീവമായ വോട്ടർമാർ എന്ന പരിശോധനയാണ് മറുനാടൻ നടത്തിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം എന്ന സർവേ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ പൾസറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും രംഗത്തിറങ്ങിയത്.

വടകരയിലും തിരുവനന്തപുരത്തും നിങ്ങൾ ആരോടൊപ്പം എന്നായിരുന്നു രണ്ടു ചോദ്യങ്ങൾ. എങ്ങനെയാണ് ഈ രണ്ടുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയ ചിന്തിക്കുന്നത് എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം ലക്ഷ്യം. അഭിപ്രായം രേഖപ്പെടുത്താൻ ശനിയാഴ്ച രാവിലെ 11 വരെ മറുനാടൻ വായനക്കാർക്ക് വോട്ടുചെയ്യാൻ അവസരം നൽകിയിരുന്നു.

അതേസമയം, ഇത്തരമൊരു സർവേ യഥാർത്ഥത്തിൽ മണ്ഡലത്തിൽ നടക്കുന്ന വിധിയെഴുത്തുമായി യാതൊരു തരത്തിലും ബന്ധപ്പെടാത്തതാണെന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്. കേരളത്തിലെ അതത് മണ്ഡലങ്ങളിലെ വോട്ടർമാർ മാത്രമല്ല, ഈ സർവേയിൽ പങ്കെടുക്കുന്നത്. മറിച്ച് ലോകത്തെ എല്ലാ രാജ്യത്തെയും മറുനാടൻ മലയാളി വായനക്കാർ ഇതിൽ വോട്ടു ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ പല മണ്ഡലങ്ങളിലെ പല രാജ്യങ്ങളിലും ഉള്ളവരും കേരളത്തിലും കേരളത്തിന് പുറത്തും ഇന്ത്യയിലുള്ള മലയാളികളും ഇതിൽ പങ്കെടുത്തിട്ടുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയയിലെ ഒരു പൊതുവികാരം എന്ന നിലയിൽ മാത്രമാണ് മറുനാടൻ ഇത്തരമൊരു സർവേ നടത്തിയത്. അതിന്റെ പ്രതിഫലനം എന്നതല്ലാതെ ഇതൊരു ശാസ്ത്രീയ വിലയിരുത്തലേ അല്ല എന്നുകൂടെ മറുനാടൻ വ്യക്തമാക്കുകയാണ്.

വടകരയിൽ 66 ശതമാനവുമായി കെ മുരളീധരൻ ബഹുദൂരം മുന്നിൽ

സോഷ്യൽ മീഡിയയിൽ മത്സരം കടുക്കുകയും വടകരയിൽ സിപിഎമ്മിന്റെ ഏറ്റവും കരുത്തനായ സ്ഥാനാർത്ഥിയായി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി ജയരാജൻ തന്നെ മത്സരത്തിന് ഇറങ്ങുകയും ചെയ്യുമ്പോൾ എതിരാളിയായി അവസാന നിമിഷം വട്ടിയൂർക്കാവ് എംഎൽഎയും സാക്ഷാൽ ലീഡറുടെ മകനുമായ കെ മുരളീധരനെ തന്നെ സ്ഥാനാർത്ഥിയായി ഇറക്കുകയുമായിരുന്നു കോൺഗ്രസുകാർ. ഇതിന് പിന്നാലെ ബിജെപിയും കഴിഞ്ഞദിവസം അവരുടെ സംസ്ഥാന സെക്രട്ടറി വി.കെ സജീവനെ തന്നെ അവിടെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചു. കഴിഞ്ഞവർഷവും സജീവൻ തന്നെയായിരുന്നു സ്ഥാനാർത്ഥി.

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ചർച്ചയാകുന്ന വടകരയിൽ കണ്ണൂരിൽ നിന്ന് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് എത്തുന്ന പി ജയരാജൻ എന്ന സിപിഎമ്മിന്റെ അതികായനാണ് മത്സരത്തിന് ഇറങ്ങുന്നത്. പകരം നല്ലൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് വിഷമിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം കേരളം കണ്ട വലിയൊരു നേതാവായ കെ കരുണാകരന്റെ മകനും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ മുരളീധരൻ തന്നെ സ്ഥാനാർത്ഥിയാകുന്നു. ഇതോടെ മത്സരരംഗം ശക്തമായി. വലിയ പോരാട്ടം തന്നെ വടകരയിൽ നടക്കുമെന്ന സാഹചര്യമാണ് ഇപ്പോൾ.

ഇവിടെ സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം വായനക്കാരും കെ മുരളീധരന് ഒപ്പമാണെന്നാണ് പ്രഖ്യാപിച്ചത്. വടകരയുടെ കാര്യത്തിൽ 1,53,329 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. മുരളീധരന് ഇതിൽ 1,01,728 പേരും പിന്തുണ പ്രഖ്യാപിച്ചു. അതായത് 66 ശതമാനം വോട്ടുനേടി മുരളീധരൻ ജയരാജനെക്കാൾ ബഹുദൂരം മുന്നിലെത്തി. സിപിഎമ്മിന്റെ പ്രസ്റ്റീജ് സ്ഥാനാർത്ഥിയായ ജയരാജന് 27,896 വോട്ടുനേടാനേ കഴിഞ്ഞുള്ളൂ.

18 ശതമാനം. അതേസമയം, ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപിക്കുന്നത് മുമ്പേ തന്നെ തുടങ്ങിയ സർവേയിൽ ബിജെപി നേടുന്നത് 15 ശതമാനം പേരുടെ പിന്തുണയാണ്. വി കെ സജീവനാണ് സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനം വരുംമുമ്പേ തന്നെ നിരവധി പേർ ഇവിടെ ബിജെപിക്ക് ഒപ്പമെന്ന നിലപാട് സ്വീകരിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് ഇവിടെ 23,375 വോട്ട് ലഭിക്കുമെന്നാണ് ഓൺലൈൻ വായനക്കാരുടെ അഭിപ്രായം. അതായത് മുരളിക്ക് കൂടുതൽ പേർ സാധ്യത കൽപിക്കുമ്പോൾ വെറും മൂന്നു ശതമാനത്തിന്റെ മാത്രം വ്യത്യാസത്തിലാണ് പി ജയരാജനും ബിജെപി സ്ഥാനാർത്ഥിയും വടകരയിലെന്നാണ് വോട്ടു ചെയ്തവരുടെ വിലയിരുത്തൽ. മറ്റുള്ളവർക്ക് പിന്തുണ അറിയിക്കുന്നത് 330 പേരാണ്.

വടകരയിലെ വോട്ടും ശതമാനവും:

  • പി ജയരാജൻ (സിപിഎം) : 27,896 (18%)
  • കെ മുരളീധരൻ (കോൺഗ്രസ്): 1,01,728 (66%)
  • വി കെ സജീവൻ (ബിജെപി): 23,375 (15%)
  • മറ്റുള്ളവർ : 330

തിരുവനന്തപുരത്ത് തരൂരിനെ കടത്തിവെട്ടി കുമ്മനം

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് ഇക്കുറി ബിജെപി വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ ഓൺലൈൻ വായനക്കാരും പിന്തുണയ്ക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരനെ തന്നെ. മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തലസ്ഥാനത്ത് ബിജെപി തുരുപ്പുചീട്ടായി മത്സരത്തിനിറക്കിയ സ്ഥാനാർത്ഥിയാണ് കുമ്മനം. ഇക്കുറി കേരളത്തിൽ താമര വിരിയിക്കുമെന്ന് പല സർവേകളിലും വിലയിരുത്തലുണ്ടായതും അതിന് സാധ്യത കൽപിക്കപ്പെട്ടതും തിരുവനന്തപുരത്താണ്. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിൽ നടക്കുമ്പോൾ എൽഡിഎഫ് നിർത്തിയ സിപിഎം സ്ഥാനാർത്ഥി സി ദിവാകരൻ ബഹുദൂരം പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് മറുനാടൻ സർവേയിലും കാണുന്നത്.

തിരുവനന്തപുരത്ത് നിങ്ങൾ ആർക്കൊപ്പമെന്ന ചോദ്യത്തിന് വായനക്കാരിൽ 1,55,727 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിൽ 70,235 വോട്ടർമാർ കുമ്മനം രാജശേഖരന് ജയസാധ്യത കൽപിക്കുന്നു. 45 ശതമാനം വോട്ടർമാരാണ് ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുന്നത്. അതേസമയം, കോൺഗ്രസ് ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന തലസ്ഥാന മണ്ഡലത്തിൽ സിറ്റിങ് എംപി ശശി തരൂരിന് പിന്തുണ അറിയിക്കുന്നത് 43 ശതമാനം വോട്ടർമാരാണ് (64,669) വോട്ട്. പക്ഷേ സിപിഐ സ്ഥാനാർത്ഥി സി ദിവാകരൻ ബഹുദൂരം പിന്നോട്ടുപോകുമെന്നാണ് സർവേയിലെ വോട്ടർമാർ പറയുന്നത്. വെറും 13 ശതമാനം വോട്ടുമാത്രമേ ദിവാകരൻ നേടൂ.

അതായത് 20,669 വോട്ടു മാത്രം. ശബരിമല വിഷയം വലിയ ചർച്ചയാകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ ഭൂരിപക്ഷം വലിയതോതിൽ കുറയുകയും പതിനയ്യായിരത്തിൽ താഴെയാകുകയും ചെയ്തിരുന്നു. ഒ രാജഗോപാൽ കഴിഞ്ഞകുറി രണ്ടാമത് എത്തിയ മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ഇക്കുറി ബിജെപിക്ക്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് വോട്ടർമാരും സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. ഇവിടെ 154 സ്ഥാനാർത്ഥികൾ മാത്രമാണ് മറ്റുള്ളവർക്ക് സാധ്യത കൽപിച്ചത്.

തിരുവനന്തപുരത്തെ വോട്ടും ശതമാനവും:

  • ശശി തരൂർ (കോൺഗ്രസ്) : 64,669 (42%)
  • കുമ്മനം രാജശേഖരൻ (ബിജെപി) : 70,235 (45%)
  • സി ദിവാകരൻ (സിപിഐ): 20,669 (13%)
  • മറ്റുള്ളവർ : 154

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP