Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരൂരിലും വട്ടിയൂർക്കാവിലും ഫോട്ടോ ഫിനിഷ്; എൽഡിഎഫും യുഡിഎഫും ഈ മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം; കോന്നിയിൽ എൽഡിഎഫിനെ കാത്തിരിക്കുന്നത് അട്ടിമറിജയം; മണ്ഡലത്തിൽ ഇടതുമുന്നണി 5 % വോട്ടിന് മുന്നിൽ; മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ്; മഞ്ചേശ്വരത്ത് 36 ശതമാനവും എറണാകുളത്ത് 55 % വോട്ടോടെയും സീറ്റ് നിലനിർത്തും; മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്‌സ് എക്‌സിറ്റ് പോൾ ഫലം പ്രവചനം

അരൂരിലും വട്ടിയൂർക്കാവിലും ഫോട്ടോ ഫിനിഷ്; എൽഡിഎഫും യുഡിഎഫും ഈ മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം;  കോന്നിയിൽ എൽഡിഎഫിനെ കാത്തിരിക്കുന്നത് അട്ടിമറിജയം; മണ്ഡലത്തിൽ ഇടതുമുന്നണി 5 % വോട്ടിന് മുന്നിൽ; മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ്;  മഞ്ചേശ്വരത്ത് 36 ശതമാനവും എറണാകുളത്ത് 55 % വോട്ടോടെയും സീറ്റ് നിലനിർത്തും; മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്‌സ് എക്‌സിറ്റ് പോൾ ഫലം പ്രവചനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്‌സ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ, കോന്നിയിൽ എൽഡിഎഫും മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫും ജയിക്കുമെന്നാണ് പ്രവചനം. അതേസമയം, ഒരു ശതമാനം മാത്രം വ്യത്യാസമുള്ള അരൂരും വട്ടിയൂർക്കാവും ഫോട്ടോ ഫിനിഷ് ആയിരിക്കുമെന്നും എക്‌സിറ്റ് പോൾ ഫലത്തിൽ പറയുന്നു. കോന്നിയിൽ എൽഡിഎഫ് 5% വോട്ടിന് മുന്നിലാണെന്ന് എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 46%, യുഡിഎഫ് 41%, ബിജെപി 12% എന്നിങ്ങനെയാണ് വോട്ടിങ് നില. കെ.യു. ജനീഷ് കുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. 2016ലേതിനെക്കാൾ യുഡിഎഫ് 9.99% വോട്ടിന് പിന്നിലാണ് ഇവിടെ. എൽഡിഎഫ് 9.55% മുന്നിലും. ബിജെപി വോട്ടുനിലയിൽ കാര്യമായ മാറ്റമില്ല. കോന്നിയിൽ യുഡിഎഫിന് തിരിച്ചടിയുണ്ടാകാൻ കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയെന്ന് വി.ഡി.സതീശൻ പ്രതികരിച്ചു.

മറുനാടൻ മലയാളി നടത്തിയ പ്രീപോൾ സർവേയിലും കോന്നിയിൽ എൽഡിഎഫിന് അട്ടിമറി സാധ്യതയുണ്ടെന്നാണ് വിലയിരുത്തിയത്.

മറുനാടൻ സർവേ ഫലം ഇങ്ങനെ

എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ്‌കുമാറിന് 37 ശതമാനം വോട്ട് ലഭിക്കുമ്പോൾ, യുഡിഎഫിലെ പി മോഹൻരാജിന് ലഭിക്കുന്നത് 32 ശതമാനം വോട്ടുകളാണ്. 28 ശതമാനം വോട്ടുമായി ബിജെപിയിലെ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. അടൂർ പ്രകാശ് എന്ന കരുത്തനായ യുഡിഎഫ് നേതാവ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത് യുഡിഎഫിനെ ബാധിച്ചെന്ന് വോട്ടർമാരുടെ പ്രതികരണത്തിൽനിന്ന് സർവേ സംഘത്തിന് ബോധ്യപ്പെട്ടതാണ്. അടൂർ പ്രകാശ് ഇപ്പോൾ പ്രചാരണത്തിൽ സജീവമായതും, അവസാനഘട്ടത്തിലെ സാമുദായിക അടിയൊഴുക്കുകളും തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.

മഞ്ചേശ്വരം മനോരമ ന്യൂസ് സർവേ

മനോരമ സർവേയിൽ മഞ്ചേശ്വത്ത് യുഡിഎഫിനാണ് ജയം പ്രവചിക്കുന്നത്. 36 ശതമാനം വോട്ടാണ് യുഡിഎഫ് നേടുക. എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 31 ശതമാനം. 2016 നെ അപേക്ഷിച്ച് എൽഡിഎഫിന് വോട്ടുശതമാനം കൂടി. 2016 ൽ 26.84 % മാത്രം. യുഡിഎഫിന് 35.86 %. ബിജെപിയുടെ വോട്ട് ശതമാനത്തിൽ 4.8 ശതമാനം കുറവ് രേഖപ്പെടുത്തി

അരൂർ

അരൂരിൽ ഫോട്ടോഫിനിഷെന്ന് മനോരമ ന്യൂസ് സർവേയിൽ പറയുന്നു. എൽഡിഎഫും യുഡിഎഫും ഇവിടെ ഒപ്പത്തിനൊപ്പമാണ്. എൽഡിഎഫ് 44 ശതമാനം വോട്ടും യുഡിഎഫ് 44.3 ശതമാനം വോട്ടും നേടും. എൻഡിഎ-11%. മണ്ഡലത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തി. 2016 ൽ 28.54 ശതമാനമായിരുന്നെങ്കിൽ കൂടുന്നത് 14.46 ശതമാനമാണ്. എൽഡിഎഫിന് 2016 ൽ 52.34 % 8.34 ശതമാനം കുറയുമെന്നാണ് പ്രവചനം. ബിജെപിക്ക് 6.14 % കുറയും. വൻ ഭൂരിപക്ഷത്തിന് എൽഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമാണ് അരൂർ. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂർ എൽഡിഎഫിന് നേരിയ മുൻതൂക്കമാണ് എക്‌സിറ്റ് പോൾ ഫലം പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ എ.എം.ആരിഫിനേക്കാൾ നേരിയ ഭൂരിപക്ഷം ഷാനിമോൾ ഉസ്മാൻ നേടിയതോടെ യുഡിഎഫിന് ജയപ്രതീക്ഷ ഉദിച്ചിരുന്നു

എറണാകുളം

എറണാകുളത്ത് യുഡിഎഫ് നേടുമെന്നാണ് പ്രവചനം. 55 % വോട്ടോടെയാണ് എറണാകുളം യുഡിഎഫ് നിലനിർത്തുക. എൽഡിഎഫിന് 30 ശതമാനവും ബിജെപിക്ക് 12 ശതമാനവും. 2016 ലേതിനേക്കാൾ 3 ശതമാനമാണ് യുഡിഎഫിന് കൂടുൽ. എൽഡിഎഫിന് 2.45 % വോട്ട് കുറയും. ബിജെപിക്ക് 1.45 % വോട്ട് കുറയുമെന്നാണ് പ്രവചനം

വട്ടിയൂർക്കാവ്

അരൂരിലെ പോലെ വട്ടിയൂർക്കാവിലും ഫോട്ടോ ഫിനിഷെന്നാണ് മനോരമയുടെ പ്രവചനം. യുഡിഎഫ് 37 % വോട്ട് നേടുമ്പോൾ എൽഡിഎഫ് 36 % വോട്ട് നേടും. എൻഡിഎക്ക് കിട്ടുക 26 %. 2016 ൽ ബിജെപിക്ക് 31.87 %. കുറവ് 5.87 %. യുഡിഎഫ് വോട്ടിൽ കാര്യമായ മാറ്റമില്ല. എൽഡിഎഫിന് 6.5% വോട്ട് കൂടും. 2016 ൽ 29.5%.

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലാണ് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ മികച്ച പോളിങ് രേഖപ്പെടുത്തി. മഞ്ചേശ്വരം, കോന്നി, അരൂർ മണ്ഡലങ്ങളിലാണ് മികച്ച പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ, ഒടുവിലത്തെ വിവരം അനുസരിച്ച് 65.01 ശതമാനമാണ് പോളിങ്. ആരൂരിൽ ഇത് 75.66 ശതമാനവും മഞ്ചേശ്വരത്ത് 69 ശതമാനവുമാണ്. അതേസമയം വട്ടിയൂർക്കാവിലും എറണാകുളത്തും താരതമ്യേന വോട്ടിങ്ങ് ശതമാനം കുറവാണ്. യഥാക്രമം 62.30 ശതമാനവും 52.03 ശതമാനവുമാന് വട്ടിയൂർക്കാവിലെയും എറണാകുളത്തേയും പോളിങ് ശതമാനം.മഴ മൂലമാണ് അധികം ജനങ്ങൾ വോട്ട് ചെയ്യാൻ എത്താതിരുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ നേരിയ തോതിൽ ശമിച്ചതോടെ വോട്ടർമാർ ബൂത്തുകളിലേക്ക് എത്തി തുടങ്ങുകയായിരുന്നു. പോളിങ് ശതമാനം കുറഞ്ഞ മണ്ഡലങ്ങളിൽ റീപ്പോളിങ് നടത്തണം എന്ന് മുന്നണികൾ ആവശ്യമുയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP