Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഇടത്തോട്ടുചായും; എൽഡിഎഫിന് 11 മുതൽ 13 സീറ്റ് വരെ; യുഡിഎഫിന് ഏഴുമുതൽ ഒമ്പത് വരെ സീറ്റ്; എൻഡിഎക്ക് പൂജ്യം; എല്ലായിടത്തും മൂന്നാം സ്ഥാനവും; സംസ്ഥാനത്ത് കേന്ദ്രസർക്കാർ വിരുദ്ധ മനോഭാവം തീവ്രം; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ദുരുപയോഗിക്കുന്നതിനെതിരെയും ജനവികാരം; കൈരളി പീപ്പിൾ -സിഡ സർവ്വെ ഫലങ്ങൾ ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഇടത്തോട്ടുചായും; എൽഡിഎഫിന് 11 മുതൽ 13 സീറ്റ് വരെ; യുഡിഎഫിന് ഏഴുമുതൽ ഒമ്പത് വരെ സീറ്റ്; എൻഡിഎക്ക് പൂജ്യം; എല്ലായിടത്തും മൂന്നാം സ്ഥാനവും; സംസ്ഥാനത്ത് കേന്ദ്രസർക്കാർ വിരുദ്ധ മനോഭാവം തീവ്രം; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ദുരുപയോഗിക്കുന്നതിനെതിരെയും ജനവികാരം; കൈരളി പീപ്പിൾ -സിഡ സർവ്വെ ഫലങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് വിജയം പ്രവചിച്ച് കൈരളി പീപ്പിൾ -സിഡ സർവ്വെ. ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് 11 മുതൽ 13 വരെ സീറ്റ് നേടുമെന്ന് സർവ്വെ പ്രവചിക്കുന്നു. യുഡിഎഫിന്റെ സാധ്യത 7 മുതൽ 9 വരെ സീറ്റുകൾ. എൻഡിഎ ഇത്തവണയും സീറ്റൊന്നും നേടില്ല എന്നു മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനമേ നേടൂ. എൽഡിഎഫ് 42.10 % വോട്ട് നേടും. യുഡിഎഫ് 40.80 % വോട്ടും. എൻഡിഎയുടെ വോട്ട് നേട്ടം 15.20 % ആയിരിക്കും. 1.90 % വോട്ട് മറ്റുള്ളവർക്ക് ലഭിക്കും.

ഏറ്റവും വലിയ ദേശീയ തെരഞ്ഞെടുപ്പ് പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് സർവ്വെ കണ്ടെത്തി. 26.30 % പേർ ആ അഭിപ്രായം പറഞ്ഞു. അതിർത്തിപ്രശ്‌നം (15.20%), അഴിമതി (12.10%), വർഗ്ഗീയത (12%), ദാരിദ്ര്യം (10%), വിലക്കയറ്റം (8.60%), ഭീകരത (8.40%), കാർഷികപ്രശ്‌നം (3.40%)
എന്നിവയാണ് മുഖ്യ തെരഞ്ഞെടുപ്പു പ്രശ്‌നങ്ങളായി കേരളത്തിലെ വോട്ടർമാർ കാണുന്നത്. 4 % പേർ മറ്റുള്ള വിഷയങ്ങൾ പ്രധാനമായി കാണുന്നു.

കേരളത്തിൽ കേന്ദ്ര സർക്കാർ വിരുദ്ധ മനോഭാവം തീവ്രം

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിൽ 67.70 % പേർ തൃപ്തരല്ല.തൃപ്തിയുള്ളത് 25.30 % പേർക്കു മാത്രം. ഇക്കാര്യത്തിൽ ഒരഭിപ്രായവും പറയാത്തവർ 7 %. മോദി സർക്കാരിന്റെ വിലക്കയറ്റവിരുദ്ധ നടപടികൾ മോശമെന്ന് 60.10 % പേർ കരുതുന്നു. ശരാശരിയെന്ന് 15.30 % പേർ പറയുമ്പോൾ നല്ലതെന്ന് പറയുന്നവർ 12 % ആണ്. മതസൗഹാർദ്ദം കാക്കുന്നതിലെ പ്രവർത്തനം (നല്ലത് 8 %, ശരാശരി 15.30 %, മോശം 62 %), അഴിമതി തടയൽ (നല്ലത് 12.60%, ശരാശരി 18.10 %, മോശം 58), കാർഷികപ്രശ്‌നങ്ങൾ നേരിടൽ (നല്ലത് 14.70 %, ശരാശരി 16.20 %, മോശം 60 %), ഭീകരവാദം നേരിടൽ (നല്ലത് 25 %, ശരാശരി 13.30 %, മോശം 45.20 %), തൊഴിലില്ലായ്മ
പരിഹരിക്കൽ (നല്ലത് 7.50 %, ശരാശരി 11.80 %, മോശം 64.70 %)എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ പ്രതികരണം. അച്ഛേ ദിൻ നടപ്പാക്കുന്നതിൽ മോദി പരാജയപ്പെട്ടെന്ന് 66 % പേർ പറഞ്ഞു. ഏതാണ്ട് വിജയമെന്ന് 12.40 % പേർ പറഞ്ഞപ്പോൾ പൂർണ്ണ വിജയമെന്ന് 3.8 % പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. നോട്ട് നിരോധനമാണ് മോദിയുടെ ഏറ്റവും മോശം നടപടിയെന്ന് 62.30 % പേർ വിലയിരുത്തി. ജിഎസ്ടിയാണ് 23.20 % പേരും അഴിമതി കൈകാര്യം ചെയ്ത രീതി എന്ന് 7.50 % പേരും പറഞ്ഞു. മറ്റു ചില നടപടികൾ മോശമായി ചൂണ്ടിക്കാട്ടുന്ന 7 % പേർ ഉണ്ട്.

റഫാലിൽ അഴിമതിയുണ്ടെന്ന് 60 % പേർ കരുതുന്നു. ഉണ്ടാകാമെന്ന് 13.30 % പേർ അഭിപ്രായപ്പെട്ടു. റഫാലിൽ അഴിമതിയില്ലെന്നു കരുതുന്നവർ 4.70 % പേർ മാത്രമാണ്. നോട്ട് നിരോധനം തെറ്റെന്ന് 75 % പേരും ശരിയെന്ന് 11.70 % പേരും കരുതുന്നു. 13.30 % പേർ അഭിപ്രായം പറഞ്ഞില്ല. മോദി വീണ്ടും വരരുതെന്ന് 71.30 % പേരും വരരുതെന്ന് 14.70 % പേരും പറയുന്നു. 14 % പേർ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞില്ല.

ശബരിമല ദുരുപയോഗിക്കുന്നതിനെതിരേ ജനവികാരം

ശബരിമലയിലെ ജനാഭിപ്രായം ശ്രദ്ധേയമാണ്. ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കുന്നതു ശരിയല്ലെന്ന് 76 % പേർ പറഞ്ഞു. ശരിയാണെന്നു പറയാൻ തയ്യാറായത് 14.30 % പേരാണ്. 9.7 % പേർ ഇക്കാര്യത്തിൽ നേരിട്ട് അഭിപ്രായം പറയാൻ തയ്യാറാകാത്തവരാണ്. കേരളീയർക്ക് രാഷ്ട്രീയനിലപാട് മുഖ്യം കേരളത്തിലെ 57.60 % പേരും മുന്നണിയോ പാർട്ടിയോ നോക്കി വോട്ടു ചെയ്യുന്നവരാണ്. സ്ഥാനാർത്ഥിയെ നോക്കി 31 % പേർ വോട്ടു ചെയ്യുന്നു. 0.9 % പേർ പ്രധാനമന്ത്രിസ്ഥാനാർത്ഥിയെ നോക്കി വോട്ടു ചെയ്യുമ്പോൾ മതവും സമുദായവും നോക്കി വോട്ടു ചെയ്യുന്നവരുടെ എണ്ണം 1.6 % മാത്രമാണ്. മറ്റു പരിഗണനകളോടെ വോട്ടു ചെയ്യുന്ന 8.9 % പേരുമുണ്ട്. കേരളത്തിൽ നടന്ന ഏറ്റവും ബൃഹത്തായ സർവ്വെ'സിവിൽ ഇനീഷ്യേറ്റീവ് ഫോർ ഡെമോക്രാറ്റിക് അസേർഷൻ' (സിഡ) ആണ്‌സർവ്വെ നടത്തിയത്. ഏപ്രിൽ 11 മുതൽ 13 വരെയുള്ള ദിവസങ്ങളിലായിരുന്നുപഠനം. ഓരോ ലോക് സഭാ മൺഡലത്തിലെയും അഞ്ചു നിയമസഭാ മണ്ഡലങ്ങൾ പഠനത്തിനായി തെരഞ്ഞെടുത്തു. അങ്ങനെ, 100 നിയമസഭാ മണ്ഡലങ്ങളിൽ 600പോളിങ് ബൂത്തുകളിലെ 15,000 പേരിൽ നിന്ന് അഭിപ്രായം ശേഖരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP