Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദി തരംഗത്തിലേക്ക്; ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനങ്ങൾ; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല; കേരളത്തിൽ യുഡിഎഫ് തന്നെ; ബിജെപി അക്കൗണ്ട് തുറന്നേക്കും; എല്ലാവരെയും ഒരുമിച്ചു കൂട്ടിയാലും കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദി തരംഗത്തിലേക്ക്; ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനങ്ങൾ; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല; കേരളത്തിൽ യുഡിഎഫ് തന്നെ; ബിജെപി അക്കൗണ്ട് തുറന്നേക്കും; എല്ലാവരെയും ഒരുമിച്ചു കൂട്ടിയാലും കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. പുറത്തുവന്ന സർവേകൾ എല്ലാം ബിജെപി വിജയം പ്രവചിച്ചപ്പോൾ യുപിഎയ്ക്ക് അനുകൂലമായി ഒരു എക്‌സിറ്റ് പോളും ഇല്ലെന്നത് ശ്രദ്ധേയമാണ്. 280 മുതൽ 310 വരെ സീറ്റുകളാണ് ബിജെപി മുന്നണിക്ക് വിവിധ സർവേകൾ പ്രവചിക്കുന്നത്. കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്നാണ് പ്രവചനങ്ങൾ. ഒരു സർവേയിൽ മാത്രമാണ് കേരളത്തിൽ ഇടതിന് മുൻതൂക്കമെന്ന സിഎൻഎൻ ന്യൂസ് 18 സർവേ പ്രവചിക്കുന്നു. 13 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. യു.ഡി.എഫ് 16 സീറ്റുകൾ നേടുമെന്നാണ് ഇന്ത്യാ ടുഡേ സർവേ ഫലം. അതേസമയം ബിജെപി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം.

 

എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ:

ടൈംസ് നൗ സി.എൻ.എക്സ്

എൻ.ഡി.എ 306
യു.പി.എ 132
മറ്റുള്ളവർ 104

റിപ്പബ്ലിക്- സീ വോട്ടർ

എൻ.ഡി.എ 287
യു.പി.എ 128
മറ്റുള്ളവർ 127

എൻ.ഡി.ടി.വി

എൻ.ഡി.എ 300
യു.പി.എ 126
മറ്റുള്ളവർ 116

ന്യൂസ് എക്സ്

എൻ.ഡി.എ 298
യു.പി.എ 118
മറ്റുള്ളവർ 127

 

ബിജെപി 287 സീറ്റുകൾ നേടുമെന്നാണ് റിപബ്ലിക് സി-വോട്ടർ പ്രവചിക്കുന്നത്. യു.പി.എ 128 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു മറ്റുള്ളവർ 127 സീറ്റുകൾ എന്നിങ്ങനെ നേടും. രണ്ട് എക്‌സിറ്റ് പോളുകളാണ് റിപ്പബ്ലിക് ടിവി നടത്തിയത്. രണ്ട് സർവേകളും എൻഡിഎക്ക് കൃത്യമായ മുന്നേറ്റം പ്രവചിക്കുന്നു. യുപിയിലെ എസ്‌പി, ബിഎസ്‌പി സഖ്യം 40 സീറ്റുകൾ നേടുമെന്ന് സി വോട്ടർ പ്രവചിക്കുന്നു. മറ്റുള്ളവർ 87 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ചുരുക്കത്തിൽ എൻഡിഎ 287, യുപിഎ 128, മറ്റുള്ളവർ 127

300 സീറ്റുകളിലേറെ നേടി എൻഡിഎ അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി ജൻ കി ബാത്തുമായി ചേർന്ന് നടത്തിയ എക്‌സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. എൻഡിഎ 295 മുതൽ 305 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. യുപിഎ 122 മുതൽ 124 സീറ്റുകൾ വരെ നേടും. മഹാസഖ്യം 26 സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർ 87 സീറ്റുകൾ വരെ നേടുമെന്നും ജൻ കി ബാത്ത് പ്രവചിക്കുന്നു.

എൻ.ഡി.എ 306 സീറ്റുകളിൽ വിജയിക്കുമെന്ന് പ്രവചിച്ച് ടൈസ് നൗ. യു.പി.എ 132 സീറ്റുകളിൽ ഒതുങ്ങുമെന്നും മറ്റുള്ളവർ 104 സീറ്റുകൾ മാത്രമായിരിക്കും നേടുകയെന്നും ടൈംസ് നൗ എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോൾ ഫലം. 34 മുതൽ 38 സീറ്റ് വരെ ഡിഎംകെ-കോൺഗ്രസ്-സിപിഎം തുടങ്ങിയ പാർട്ടികളുൾപ്പെട്ട സഖ്യം നേടുമെന്ന് പ്രവചിക്കുന്നത്.

അതേസമയം പുറത്തുവന്ന ന്യൂസ് എക്‌സ് സർവേയും മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നു. ബിജെപി സഖ്യം 298 സീറ്റിൽ വിജയിക്കുമെന്ന് ന്യൂസ് എക്‌സ് സർവേഫലം വ്യക്തമാക്കുന്നു. ജൻകി ബാത് പോളിൽ എൻഡിഎ 300ന് മുകളിൽ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. യുപിഎ 124, മഹാഗഡ്ബന്ധൻ 26, മറ്റുള്ളവർ 87. കേരളത്തിൽ യുഡിഎഫ് 15-16 സീറ്റ് നേടുമെന്ന് ആക്‌സിസ് എക്‌സിറ്റ് പോൾ. എൽഡിഎഫ് അഞ്ചുസീറ്റ് വരെ നേടാം, ബിജെപി ഒരു സീറ്റു നേടുമെന്നാണ് പ്രവചനം. മധ്യപ്രദേശിലും ബിജെപി മുന്നേറ്റമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 26 മുതൽ 28 സീറ്റ് വരെ കോൺഗ്രസ് നേടുമെന്നും പരമാവധി മൂന്ന് സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.

ബിജെപി ഡൽഹിയിൽ ഏഴ് സീറ്റുകളും പിടിക്കുമെന്ന് പ്രദേശിക-ദേശിയ ചാനലുകൾ പ്രവചിക്കുന്നു. ഇവിടെ കോൺഗ്രസും ആം ആദ്മി പാർട്ടിയും സംപൂജ്യരാകും. കേരളത്തിൽ യു.ഡി.എഫ് 15 മുതൽ 16 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും ഫലം. നാല് സീറ്റുകൾ വരെയാകും എൽ.ഡി.എഫ് നേടുകയെന്നും പ്രവചനമുണ്ട്.

നിർണായകം ഉത്തർപ്രദേശ്

മഹാഗഡ്ബന്ധൻ സഖ്യമുണ്ടെങ്കിലും ബിജെപി മികച്ച വിജയം നേടുമെന്നാണ് പ്രവചനം. യു.പിയിലെ 80 സീറ്റുകളിൽ 44 സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. മായാവതി-അഖിലേഷ് യാദവ് സഖ്യത്തിന് 34 സീറ്റുകൾ ലഭിക്കും. കോൺഗ്രസിന്റെ നില രണ്ട് സീറ്റിൽ തുടരും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നേടിയ വിജയം ആവർത്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം പറയുന്നു.

ആന്ധ്രപ്രദേശിൽ വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് 13-14 സീറ്റുകൾ വരെ നേടിയേക്കുമെന്നാണ് ന്യൂസ് 18ന്റെ പ്രവചനം. ടി.ഡി.പി 10 മുതൽ 12 വരെയാകും നേടുക. ബിജെപി ഒരു സീറ്റിൽ വിജയിക്കുമെന്നും പ്രവചനം. തെലങ്കാനയിൽ 17 സീറ്റുകളിൽ 10 മുതൽ 12 വരെ ടി.ആർ.എസ് നേടിയേക്കുമെന്ന് സി.എൻ.എൻ ന്യൂസ് 18. ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകളായിരിക്കും ബിജെപിയും കോൺഗ്രസും നേടുകയെന്നും പ്രവചനം. ഉവൈസിയുടെ പാർട്ടി ഒരു സീറ്റ് നേടും. 28 സീറ്റുകളുള്ള കർണാടകയിൽ ബിജെപി 21 സീറ്റുകൾ വരെ നേടിയേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് പോൾ പ്രവചിച്ചു. കോൺഗ്രസ് 3-6 സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP