Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മികച്ച എംപിയെ കണ്ടെത്താനുള്ള മറുനാടൻ സർവേക്കു കിട്ടുന്നത് വമ്പൻ സ്വീകാര്യത; ഇന്ന് അർദ്ധരാത്രിയോടെ വോട്ടിങ് അവസാനിക്കാനിരിക്കേ ഇഷ്ട ജനപ്രതിനിധിക്കായി മത്സരിച്ച് വോട്ടു ചെയ്ത് മലയാളികൾ; പകുതിയിൽ അധികം വോട്ടും അവസാന നിമിഷവും കിട്ടുന്നത് ആ രണ്ട് എംപിമാർക്ക് തന്നെ

മികച്ച എംപിയെ കണ്ടെത്താനുള്ള മറുനാടൻ സർവേക്കു കിട്ടുന്നത് വമ്പൻ സ്വീകാര്യത; ഇന്ന് അർദ്ധരാത്രിയോടെ വോട്ടിങ് അവസാനിക്കാനിരിക്കേ ഇഷ്ട ജനപ്രതിനിധിക്കായി മത്സരിച്ച് വോട്ടു ചെയ്ത് മലയാളികൾ; പകുതിയിൽ അധികം വോട്ടും അവസാന നിമിഷവും കിട്ടുന്നത് ആ രണ്ട് എംപിമാർക്ക് തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള എംപിമാരിൽ ഏറ്റവും മികച്ച വ്യക്തിയെ കണ്ടെത്താൻ വേണ്ടി മറുനാടൻ മലയാളി നടത്തിയ സർവേ അവസാന നിമിഷത്തേക്ക് കടക്കുമ്പോൾ ലഭിക്കുന്നത് വലിയ സ്വീകര്യത. സർവേയോട് മലയാളികൾ അതീവ താൽപ്പര്യത്തോടെ തന്നെയാണ് വോട്ടു ചെയ്തത്. സർവേയുടെ ആദ്യഘട്ട ഫലസൂചന ഇന്നലെ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് രണ്ടാം സൂചനകളാണ് പുറത്തുവിടുന്നത്.

ആദ്യ സൂചനയിൽ വ്യക്തമാക്കിയതു പോലെ രണ്ട് എംപിമാരാണ് മികച്ച എംപിക്ക് വേണ്ടിയുള്ള മത്സരത്തിൽ മുന്നിലുള്ളത്. ഇവർ ഇതിനോടകം തന്നെ പകുതിയിൽ ഏറെ വോട്ടുകൾ കരസ്ഥമാക്കി കഴിഞ്ഞു. ഒന്നാം സ്ഥാനത്തുള്ള എംപിക്ക് ഇപ്പോൾ 32 ശതമാനം വോട്ടും രണ്ടാമതുള്ള എംപി 23 ശതമാനം വോട്ടുമാണ് കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള എംപിക്ക 12 ശതമാനമാണ് വോട്ടു ലഭിച്ചത്. രാഷ്ട്രീയം നോക്കാതെ തന്നെ ആരാണ് മികച്ച എംപിയെന്ന് വിലയിരുത്താനുള്ള അവസരമാണ് നൽകിയിരുന്നത്. പാർലമെന്റിലും മണ്ഡലത്തിലും മികച്ച പ്രകടനം നടത്തുന്നവർ എന്ന് പൊതുസമൂഹം കണക്കാക്കുന്നവരാണ് മികച്ച എംപിയാകാനുള്ള പോരാട്ടത്തിൽ മികച്ചു നിൽക്കുന്നത്.

ആദ്യ രണ്ട് സ്ഥാനത്തുള്ളവർ തമ്മിൽ മത്സരം മുറുകുമ്പോഴും മറ്റ് എംപിമാർക്ക് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല. മറ്റ് എംപിമാരിൽ 12 പേർക്കും കാര്യമായ പിന്തുണയില്ലാത്ത അവസ്ഥയിലാണ്. ഇവർക്ക് ഒരു ശതമാനമോ അതിൽ താഴെയോ വോട്ടുകൾ മാത്രമാണ് കരസ്ഥമാക്കാൻ സാധിച്ചത്.

വ്യാഴാഴ്‌ച്ച മുതലാണ് മികച്ച എംപിമാരെ കണ്ടെത്താനുള്ള വോട്ടിങ് തുടങ്ങിയത്. ഇതിൽ മൂന്ന് ദിവസത്തെ ലഭിച്ച ഫലസൂചനയാണ് നൽകിയത്. ഇന്ന് അർദ്ധരാത്രി വരെയാണ് വോട്ടിങ് നടക്കുന്നത്. ഇനിയും വോട്ടു ചെയ്യാത്തവർക്ക് വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ടു രേഖപ്പെടുത്താം. അഞ്ചു വർഷത്തെ കാലയളവിൽ നമ്മുടെ എംപിമാർ എന്തൊക്കെ ചെയ്തു? പാർലമെന്റിലെ പെർഫോമൻസും മണ്ഡലത്തിലെ പ്രവർത്തനവും കണക്കിലെടുത്താൽ ആരാകും മുന്നിലെത്തുന്നത് തുടങ്ങിയ വിവരങ്ങൾ വായനക്കാടുരെ മുന്നിൽ വച്ചാണ് മറുനാടൻ വോട്ടു തേടിയത്.

എംപിയെന്ന നിലയിൽ നേതാക്കൾ രണ്ട് വിധത്തിലാണ് പ്രവർത്തിക്കേണ്ടത്. ഒന്ന്, പാർലമെന്റിനെ ചർച്ചകളിൽ ഇടപെട്ട് സംസാരിക്കുകയും നിയമ നിർമ്മാണ പ്രകൃയകളിൽ പങ്കാളികൾ ആകുന്നത് അടക്കം സഭയ്ക്കുള്ളിലെ കാര്യങ്ങളുടെ മികവിൽ. രണ്ടാമതായി സ്വന്തം ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്ര വികസന പദ്ധതികളിൽ എത്തിക്കുക എന്നതും നാട്ടുകാർക്ക് ഉപയോഗപ്രദമാകും വിധം അവയെ ഉപയോഗിക്കുക എന്നതുമാണ്. ഈ രണ്ട് കാര്യങ്ങളിലു ഒരുപോലെ മികവു പുലർത്തുന്നതിൽ എത്ര കേരള എംപിമാർക്ക് സാധിച്ചിട്ടുണ്ട് എന്നാണ് മറുനാടൻ വായനക്കാർക്ക് മുന്നിൽ വെക്കുന്ന കാര്യം.

ഓരോ എംപിക്കും രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ഇവർ എങ്ങനെ വ്യത്യസ്തരാകുന്നു എന്നാണ് മറുനാടൻ പരിശോധിക്കുന്നത്. എംപിമാരിൽ വാഗ്മിത്വം കൊണ്ട് മികവു കൊണ്ട് ശ്രദ്ധേയരായവർ കേരളത്തിൽ നിന്നുണ്ട്. ഇവർ ചർച്ചകളിൽ പങ്കെടുത്തു ശ്രദ്ധ നേടുന്നു. മറ്റു ചിലർ മണ്ഡലത്തിലാണ് ശ്രദ്ധേയർ. ഇക്കൂട്ടർ ജനങ്ങൾക്കിടയിൽ ഒരു പഞ്ചായത്ത് അംഗത്തെ പോലെയും പ്രവർത്തിക്കുന്നു. അതേസമയം ചിലരുടെ അസാന്നിധ്യം പോലും അണികളുടെ രോഷപ്രകടനത്തിന് ഇരയാകുകയു ചെയ്തിട്ടുണ്ട്. ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിമെയിൽ അക്കൗണ്ട് തുറന്ന് ശേഷം നിങ്ങൾ ആഗ്രഹിക്കുന്ന എംപിക്ക് വോട്ടു ചെയ്യാവുന്നതാണ്. നാളെ രാവിലെ 11 മണിയോടെയാണ് മികച്ച എംപി ആരാണെന്ന സർവേ ഫലം പുറത്തുവിടുന്നത്. മറുനാടൻ ടിവിയിലും മറുനാടൻ മലയാളിയിലും ഫലം ഒരുപോലെ പ്രസിദ്ധീകരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP