Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിമാസം 21 ലക്ഷം രൂപ വരുമാനമുള്ള ആറ് വയസുകാരി! 55 കോടിയുടെ വീട് വാങ്ങിയത് ആഴ്‌ച്ചകൾക്ക് മുൻപ്; യൂട്യൂബ് ലോകത്തെ അത്ഭുതമായി ദക്ഷിണ കൊറിയയിൽ നിന്നുള്ള ബോറാം കിം; 30 മില്യൺ സബ്സ്‌ക്രൈബേഴ്സുള്ള ബോറാം ട്യൂബ് ടോയ്സ് റിവ്യു ചാനലിനെ അറിഞ്ഞാൽ ഞെട്ടുമെന്നുറപ്പ്

പ്രതിമാസം 21 ലക്ഷം രൂപ വരുമാനമുള്ള ആറ് വയസുകാരി! 55 കോടിയുടെ വീട് വാങ്ങിയത് ആഴ്‌ച്ചകൾക്ക് മുൻപ്; യൂട്യൂബ് ലോകത്തെ അത്ഭുതമായി ദക്ഷിണ കൊറിയയിൽ നിന്നുള്ള ബോറാം കിം; 30 മില്യൺ സബ്സ്‌ക്രൈബേഴ്സുള്ള ബോറാം ട്യൂബ് ടോയ്സ് റിവ്യു ചാനലിനെ അറിഞ്ഞാൽ ഞെട്ടുമെന്നുറപ്പ്

മറുനാടൻ ഡെസ്‌ക്‌

യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവരില്ല. എന്നാൽ എന്ത് ചെയ്തിട്ടും പണമുണ്ടാക്കാൻ കഴിയാത്തവർ ആറ് വയസുള്ള കൊച്ചു മിടുക്കിയുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ്. വെറും ആറാം വയസിൽ 21 ലക്ഷം രൂപ മാസം വരുമാനമുള്ള ബോറം ഇപ്പോൾ 55 കോടിയുടെ വീടും സ്ഥലവും സ്വന്തമാക്കിയിരിക്കുകയാണ്. ദക്ഷിണ കൊറിയയിൽ നിന്നുള്ള ബോറം കിം എന്ന കൊച്ചു മിടുക്കിയാണ് ഇപ്പോൾ വാർത്തകളിലെ താരമാകുന്നത്. രണ്ട് യൂട്യൂബ് ചാനലുകളാണ് ബോറത്തിന് സ്വന്തമായുള്ളത്. ഇതിൽ 13.7 മില്യൺ സ്ബ്സ്‌ക്രൈബേഴ്സുള്ള ബോറാം ടോയ് റിവ്യു ചാനലാണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടുന്നത്.

മാത്രമല്ല ഇതിനൊപ്പം തന്നെ ഒരു വീഡിയോ വ്‌ളോഗ് അക്കൗണ്ട് കൂടെയുണ്ട് ബോറത്തിന്. അതിനുള്ള സബ്‌സ്‌ക്രൈബേഴ്‌സാകട്ടെ 17.6 മില്യണും. മൊത്തം 30 മില്യണാണ് സബ്‌സ്‌ക്രൈബേഴ്‌സ്. ഈ രണ്ട് ചാനലുകളിൽ നിന്നുള്ള പ്രതിമാസം വരുമാനം പല ബിസിനസ് ഭീമന്മാരേക്കാൾ കൂടുതലാണ്.

ബോറാമിന്റെ ഒരോ വീഡിയോയ്ക്കും 300 മില്യണിലധികം കാഴ്ചക്കാരാണുള്ളത്.'Boram has a Cold' എന്ന വിഡിയോയ്ക്കാണ് ഏറ്റവും അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത്. എന്നാൽ അച്ഛന്റെ പേഴ്‌സിൽ നിന്നും ബോറം പണം മോഷ്ടിക്കുന്നുന്ന വിഡിയോയും കാറോടിക്കുന്ന വിഡിയോയുമൊക്കെ നിരവധി വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നതാണ് വിമർശനത്തിന്റെ അടിസ്ഥാനം.

സിയോൾ നഗരപ്രാന്തമായ ഗംഗ്നാമിലാണ് ഈ യൂട്യൂബ് താരം വാങ്ങിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ യൂട്യൂബ് താരം അവളുടെ മാതാപിതാക്കൾ സ്ഥാപിച്ച ബോറം ഫാമിലി കമ്പനി വഴിയാണ് സ്വത്ത് വാങ്ങിയത്. 376 ദശലക്ഷം തവണ കണ്ടതിനാൽ യുട്യൂബിൽ വളരെ പ്രചാരമുള്ള ബോറാമിന്റെ വീഡിയോകളിലൊന്നാണ് 'കുക്കിങ് പോറോറോ ബ്ലാക്ക് നൂഡിൽ'. ഏറ്റവും ജനപ്രിയ വീഡിയോകളിലൊന്നായ ഇതിൽ ഒരു പ്ലാസ്റ്റിക് കളിപ്പാട്ട അടുക്കള ഉപയോഗിച്ച് അതിൽ നിന്നും തൽക്ഷണം നൂഡിൽസ് നിർമ്മിക്കുന്നത് കാണിക്കുന്നു എന്നതാണ്. എന്നാൽ ബോറാമിന്റെ വീഡിയോകളിൽ എല്ലാവരും സന്തുഷ്ടരാണെന്ന് തോന്നുന്നില്ല.

ബോറാമിന്റെ യൂട്യൂബ് ചാനലിലെ ഉള്ളടക്കത്തെക്കുറിച്ച് ദക്ഷിണ കൊറിയയിലെ നിരവധി പൗരന്മാർ 2017-ൽ സേവ് ദി ചിൽഡ്രൻ എന്ന എൻജിഒക്ക് പരാതി നൽകി, ഇതുകൊച്ചുകുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന അഭ്യൂഹത്തെ തുടർന്നാണ് ഇത്. എൻജിഒ സിഎൻഎനുമായി ഇക്കാര്യം സംസാരിച്ചു. യൂട്യൂബ് ചാനലിലെ വീഡിയോ ക്ലിപ്പുകൾ ബോറം തന്റെ പിതാവിന്റെ പേഴ്‌സിൽ നിന്ന് പണം മോഷ്ടിക്കുന്നതായി കാണിച്ചതിന് ശേഷമാണ് ആശങ്ക ഉയർന്നതെന്ന് പറഞ്ഞു.

കൊറിയൻ യൂട്യൂബ് ചാനലുകൾക്കിടയിൽ മാർക്കറ്റിങ് ലാഭത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ബോറം ട്യൂബ് ടോയ്‌സ് റിവ്യൂ, ബോറം ട്യൂബ് വ്ലോഗ് എന്നീ രണ്ട് ചാനലുകളാണെന്ന് യൂട്യൂബ് അനലിറ്റിക്‌സ് വെബ്‌സൈറ്റ് സോഷ്യൽ ബ്ലേഡ് പറയുന്നു. രണ്ട് ചാനലുകളിൽ നിന്നും ലഭിക്കുന്ന ശരാശരി പ്രതിമാസ വരുമാനം ഏകദേശം 3.1 ദശലക്ഷം യു.എസ് ഡോളർ (എസ് $ 4.2 ദശലക്ഷം) ആണെന്നാണ് അനലിസ്റ്റുകൾ പുറത്ത് വിടുന്ന വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP