Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെലിക്കോം രംഗത്തും അതിവേഗം ബഹുദൂരം മുകേഷ് അംബാനിയുടെ കുതിപ്പ്; എയർടെലിനെ പിന്തള്ളി റിലയൻസ് ജിയോ രണ്ടാം സ്ഥാനത്ത്; ജിയോയ്ക്ക് ഇപ്പോൾ ഉള്ളത് 30.6 കോടി ഉപയോക്താക്കൾ; ഇനി മുന്നിലുള്ളത് 38.7 കോടി ഉപയോക്താക്കളുള്ള വോഡഫോൺ - ഐഡിയ കൂട്ടുകെട്ട് മാത്രം; ഡൗൺലോഡ് വേഗതയിലും ഏറ്റവും മുന്നിൽ റിലയൻസ് ജിയോ

ടെലിക്കോം രംഗത്തും അതിവേഗം ബഹുദൂരം മുകേഷ് അംബാനിയുടെ കുതിപ്പ്; എയർടെലിനെ പിന്തള്ളി റിലയൻസ് ജിയോ രണ്ടാം സ്ഥാനത്ത്; ജിയോയ്ക്ക് ഇപ്പോൾ ഉള്ളത് 30.6 കോടി ഉപയോക്താക്കൾ; ഇനി മുന്നിലുള്ളത് 38.7 കോടി ഉപയോക്താക്കളുള്ള വോഡഫോൺ - ഐഡിയ കൂട്ടുകെട്ട് മാത്രം; ഡൗൺലോഡ് വേഗതയിലും ഏറ്റവും മുന്നിൽ റിലയൻസ് ജിയോ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന മുകേഷ് അംബാനിക്ക് മറ്റൊരു പൊൻതൂവൽ കൂടി. അതിവേഗം കോടികൾ സമ്പാദിച്ചു മുന്നേറി റിലയൻസ് ജിയോ ടെലിക്കോം കമ്പനി രാജ്യത്തെ ഏറ്റവും വലിയ റണ്ടാമത്തെ ടെലിക്കോം സേവനദാതാവായി മാറി. ഭാരതി എയർ ടെല്ലിനെ പിന്തള്ളിക്കൊണ്ടാണ് റിലയൻസ് ജിയോ രണ്ടാം സ്ഥാനത്തെത്തിത്. സേവനം തുടങ്ങി രണ്ടര വർഷം കൊണ്ടാണ് ജിയോയുടെ മുന്നേറ്റം. എയർടെലിന് 28.4 കോടി ഉപയോക്താക്കളാണുള്ളത്. ഇത് മറികടന്ന ജിയോയ്ക്ക് ഇപ്പോൾ 30.6 കോടി ഉപയോക്താക്കളാണുള്ളത്. 38.7 കോടി ഉപയോക്താക്കളുള്ള വോഡഫോൺ ഐഡിയയുടെ പിന്നിലാണ് ഇപ്പോൾ ജിയോ. ജിയോ ഈ നേട്ടം തുടർന്നാൽ അധികം വൈകാതെ തന്നെ വോഡഫോൺ ഐഡിയയെയും മറികടക്കാനാണ് സാധ്യത.

ജിയോ വന്നതിന് ശേഷം ഭാരതി എയർടെൽ ഉൾപ്പെടെ രാജ്യത്തുണ്ടായിരുന്ന ടെലികോം സേവനദാതാക്കളെല്ലാം പരുങ്ങിലായിരുന്നു. പലരും വിപണിയിൽ നിന്നും പിന്മാറി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയർടെലിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത് വോഡഫോണിന്റേയും ഐഡിയയുടെയും ലയനമാണ്. ലയനത്തോടെ വോഡഫോൺ ഐഡിയ ഉപയോക്താക്കളുടെ എണ്ണത്തിൽ ഒന്നാമതായി.

അതിഭീമമായ വിലക്കുറവിൽ ഡേറ്റാ, വോയ്സ്‌കോൾ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചാണ് റിലയൻസ് ജിയോ ഇന്ത്യൻ വിപണി പിടിച്ചടക്കിയത്. സമ്പൂർണമായും 4ജി സേവനങ്ങൾ മാത്രം നൽകുകയും ചെയ്തു. അതിവേഗ ഇന്റർനെറ്റ് കുറഞ്ഞവിലയിൽ കൂടുതൽ ലാഭകരമായി ലഭിച്ചതോടെ ഉപയോക്താക്കൾ ജിയോയിലേക്ക് ഒഴുകി. ഇതോടെ മറ്റ് കമ്പനികൾ സമ്മർദ്ദത്തിലാവുകയായിരുന്നു. ഇതോടെ ജിയോയുടെ മാതൃകയിലുള്ള താരിഫ് പ്ലാനുകൾ അവതരിപ്പിക്കാനും 4ജി സേവനങ്ങൾ വ്യാപിപ്പിക്കാനും അവർ നിർബന്ധിതരായി.

കൂടുതൽ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് റിലയൻസ് ജിയോ. അടുത്തിടെ ട്രായ് പുറത്തുവിട്ട കണക്ക് അനുസരിച്ച് ഡൗൺലോഡ് വേഗതയിൽ ഏറ്റവും മുന്നിൽ റിലയൻസ് ജിയോ ആണ്. 22.2 എംബിപിഎസ് ശരാശരി ഡൗൺലോഡ് വേഗമാണ് റിലയൻസ് ജിയോക്കുള്ളത്. ഫെബ്രുവരിയിൽ ഉണ്ടായിരുന്ന 20.9 എംബിപിഎസ് ഡൗൺലോഡ് വേഗത്തിൽ നിന്നും വർധനവുണ്ടായി. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എയർടെലിന്റെ ഇരട്ടിയാണ് ജിയോയുടെ ഡൗൺലോഡ് വേഗത.

ഡൗൺലോഡ് വേഗതയിൽ മുന്നിലാണെങ്കിലും അപ് ലോഡ് വേഗതയിൽ ജിയോ മൂന്നാം സ്ഥാനത്താണ്. വോഡഫോൺ ആണ് അപ് ലോഡ് പട്ടികയിൽ ഒന്നാമത്. ഐഡിയയാണ് തൊട്ടുപിന്നിൽ. എയർടെൽ നാലാമതാണ്. എയർടെലിന്റെ ഡൗൺലോഡ് വേഗതയിൽ ഫെബ്രുവരിയിൽ (9.4 എംബിപിഎസ്) ഉണ്ടായിരുന്നതിൽ നിന്നും ഇടിവുണ്ടായിട്ടുണ്ട്. വോഡഫോണും ഐഡിയയും ഒരു കമ്പനിയായെങ്കിലും രണ്ട് സേവനങ്ങളുടെയും വേഗത വേർതിരിച്ചാണ് നൽകിയിട്ടുള്ളത്.

വോഡഫോണിന്റെ അപ്ലോഡ് വേഗത ഫെബ്രുവരിയിലെ 6.8 എംബിപിഎസിൽ നിന്നും മാർച്ചിൽ എത്തിയപ്പോൾ ഏഴ് എംബിപിഎസ് ആയി വർധിച്ചു. എന്നാൽ ഐഡിയയുടെ വേഗതയിൽ കുറവാണ് രേഖപ്പെടുത്തിയത്. ട്രായിയുടെ മൈസ്പീഡ് ആപ്ലിക്കേഷൻ വഴി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തുവിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP