Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴയ 25 പൈസ ശേഖരം കയ്യിലുണ്ടെങ്കിൽ 80,000 രൂപ വരെ നേടാം; ഫ്‌ളിപ്കാർട്ടിലും ഒ.എൽ.എക്‌സിലും നാണയങ്ങൾ വിൽക്കാക്കെടുക്കുന്നത് മോഹ വിലയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 20 പൈസയോ 25 പൈസയോ ഒക്കെ കൈയിൽ ഉണ്ടോ..80,000 രൂപയിൽ അധികം ലഭിച്ചേക്കും. അതെ. ഇ-കൊമേഴ്‌സ് സൈറ്റുകൾ ആയ ഫ്‌ളിപ്കാർട്ടിലും ഒഎൽഎക്‌സിലും ഒക്കെയാണ് വിനിമയത്തിൽ ഇല്ലാത്ത പഴയ നാണയങ്ങൾ ഞെട്ടിക്കുന്ന വിലയ്ക്ക് വിൽപ്പനയ്ക്ക് ഇടുന്നത്. 1986-ൽ പുറത്തിറക്കിയ 20 പൈസയാണ് ഫ്‌ളിപ്കാർട്ടിൽ ഞെട്ടിക്കുന്ന വിലയ്ക്ക് വിൽപ്പനയ്ക്കിട്ടിരിക്കുന്നത്. ഒൽഎക്‌സിൽ 1970-ൽ പുറത്തിറക്കിയ 25 പൈസയ്ക്ക് 80,000 രൂപ വിലയിട്ടു കൊണ്ടുള്ള പരസ്യവും അടുത്തിടെ പ്രത്യേക്ഷപ്പെട്ടിരുന്നു.

നാണയങ്ങൾ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടങ്ങൾക്ക് അനുസൃതമായാണ് വൻ വില. യഥാർത്തത്തിൽ 100 രൂപയ്ക്കു മുതൽ മറ്റു സൈറ്റുകളിൽ പഴയ നാണയങ്ങൾ വിൽപ്പനയ്ക്കുണ്ട്.പഴയ നാണയങ്ങൾ വിവിധ വിലകളിൽ ഓൺലൈൻ സൈറ്റുകളിൽ വിൽപ്പനയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

ലിമിറ്റഡ് എഡിഷൻ ഗണത്തിൽ പെടുന്ന പഴയ നാണയങ്ങൾക്ക് 10,000ങ്ങൾ ആണ് ഇടയ്ക്ക് വിൽപ്പന വിലയായി പ്രത്യേക്ഷപ്പെടുന്നത് എന്നത് കൗതുകരമാണ്. 70,000 രൂപയ്ക്ക് ഇതിനു മുമ്പ് പഴയ 20 പൈസ ലേലത്തിൽ പോയിരുന്നു . പല സൈറ്റുകളിലും പല വിലയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP