Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടലിന്റെ ഇരമ്പലിന് കാതോർക്കുക; ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ഏറ്റെടുക്കാതിരിക്കുക; ഫോൺ റിങ് ചെയ്യുമ്പോൾ എടുക്കാതിരിക്കുക; പ്രതിദിനം ഒരു മണിക്കൂർ കൂടുതൽ നേടി ജീവിതം വിജയം നേടാനുള്ള വഴികൾ ഇതാ

കടലിന്റെ ഇരമ്പലിന് കാതോർക്കുക; ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ഏറ്റെടുക്കാതിരിക്കുക; ഫോൺ റിങ് ചെയ്യുമ്പോൾ എടുക്കാതിരിക്കുക; പ്രതിദിനം ഒരു മണിക്കൂർ കൂടുതൽ നേടി ജീവിതം വിജയം നേടാനുള്ള വഴികൾ ഇതാ

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗൺ കാലത്ത് മൂന്ന് സുഹൃത്തുക്കൾക്കുണ്ടായ ചിന്തയായിരുന്നു, സമയം പാഴാക്കുന്നത് എങ്ങനെ തടയാം എന്നത്. ഓരോ സെക്കന്റും ഫലവത്തായി ഉപയോഗിച്ച് എങ്ങനെ ജീവിതവിജയം കണ്ടെത്താമെന്നത്. മ്യുസിക് ആപ്പായ സ്പോടിഫൈ, സൂം എന്നിവയുടെ സ്ഥാപകർ ഉൾപ്പടെ, ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച 300 പേരെ ഇതറിയുവാനായി അവർ സമീപിച്ചു. അവരുടെ അനുഭവങ്ങൾ, വിജയത്തിലേക്കുള്ള യാത്രയുടെ നാൾവഴികൾ എല്ലാം നമുക്ക് പകർന്നുതരുന്നത്, എങ്ങനെ ജീവിതത്തെ കൂടുതൽ കാര്യക്ഷമമാക്കാം എന്നതിനുള്ള പാഠങ്ങളാണ്.

കൂടുതൽ നേരം ജോലിചെയ്യുക എന്നതല്ല, ജോലി ചെയ്യുന്ന സമയത്ത്, അത് കൂടുതൽ കാര്യക്ഷമമായി ചെയ്യുക എന്നതിലാണ് കാര്യം എന്ന് ഇവരുടെ അനുഭവം തെളിയിക്കുന്നു. ഉദാഹരണത്തിന് നിങ്ങൾ ഒരാഴ്‌ച്ച 40 മണിക്കൂർ ചെയ്യുന്ന ജോലി ഒന്നു ശ്രദ്ധിച്ചാൽ അതിന്റെ പകുതിയിൽ ഒരല്പം കൂടുതൽ സമയംകൊണ്ട് ചെയ്ത് തീർക്കാനാകും. നിങ്ങളുടെ വരുമാനത്തിൽ കുറവുണ്ടാവുകയുമില്ല. അതായത്, സായാഹ്നത്തിൽ നിങ്ങളുടെ വീട്ടുമുറ്റത്തെ തോട്ടത്തിൽ ഉലാത്തുവാനും, കുട്ടികളോടൊത്ത് കളിക്കുവാനുമൊക്കെ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കും.

ഉപയോഗിക്കുന്ന സമയത്തേക്കാളേറെ സമയം നമ്മൾ ഓരോരുത്തരും പാഴാക്കുന്നു എന്നതാണ് സത്യം. അത് ഒഴിവാക്കുവാനും ഉദ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാനുമുള്ള മാർഗ്ഗങ്ങളായിരുന്നു ഇവരോട് ആരാഞ്ഞത്. ഈ മുൻനിര വ്യവസായികൾ പറഞ്ഞത് പൂർണ്ണമായും അനുസരിക്കാമെങ്കിൽ ആഴ്‌ച്ചയിൽ 16 മണീക്കൂർ വരെ ലാഭിക്കാം.ഇതെല്ലാം എല്ലാവർക്കും ചെയ്യാവുന്ന നിസാരമായ ചില കാര്യങ്ങളാണുതാനും.

മീറ്റിംഗുകൾ കഴിയുന്നതും ഒഴിവാക്കുക

ഔദ്യോഗിക ജീവിതത്തിൽ ഒഴിവാക്കാനാകത്ത ഒന്നാണ് മീറ്റിംഗുകൾ. എന്നാൽ, പല മീറ്റിംഗുകളും കാര്യമായ ഒന്നും തന്നെ നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മിക്കവയും വെറും സമയം കൊല്ലികളായിരിക്കും. അതിനാൽ,ം നിങ്ങൾക്ക് ഒരു മീറ്റിംഗിന് ക്ഷണം ലഭിച്ചാൽ, അത് നിങ്ങളുടെ ജോലിക്ക് എത്രമാത്രം ഉപകാരപ്പെടുമെന്ന് സ്വയം ആലോചിക്കുക. നിങ്ങൾക്ക് കാര്യമായ പ്രയോജനം ഇല്ലാത്ത മീറ്റിങ് ആണെങ്കിൽ, വിനയപുരസ്സരം അത് ഒഴിവാക്കുക. അതുപോലെ, നിങ്ങളാണ് മീറ്റിങ് സംഘടിപ്പിക്കുന്നതെങ്കിൽ, ക്ഷണിതാക്കളുടെ എണ്ണം പരിമിതപ്പെടുത്തുക. എന്ത് ഉദ്ദേശത്തിനാണോ നിങ്ങൾ മീറ്റിങ് വിളിക്കുന്നത്, അതുമായി നേരിട്ട് ബന്ധപ്പെട്ടവരെ മാത്രം മീറ്റിംഗിന് ക്ഷണിക്കുക.

ഒരേസമയം പലകാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക

ഒരേസമയം പല കാര്യങ്ങൾ ചെയ്താൽ പണി പെട്ടെന്ന് പൂർത്തിയാക്കാം എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. എന്നാൽ കാര്യക്ഷമത കുറയുന്നതിന് ഒരു പ്രധാനകാരണം ഇതാണ്. ഒരു കാര്യം ഒരേയിരൂപ്പിൽ ചെയ്തു തീർക്കാൻ, അത് പലപ്പോഴായി ചെയ്യുന്നതിനേക്കാൾ കുറച്ചു സമയം മതി എന്നതാണ് സത്യം. 1950-ൽ സുൻ കാൾസൺ സ്ഥാപിച്ച ഈ കാര്യം ഇന്ന് കാൾസൺ സിദ്ധാന്തം എന്നപേരിൽ അറിയപ്പെടുന്നു.

മാത്രമല്ല പലകാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയുന്നത് നിങ്ങളുടെ ബൗദ്ധികമായ കഴിവിനേയും വിപരീതമായി ബാധിക്കും എന്ന് പ്രശസ്ത സൈക്കോളജിസ്റ്റായ ഗ്ലെൻ വിൽസൺ പറയുന്നു. ഏറ്റവും കാര്യക്ഷമതയുള്ളവർ, അവർ ആ നിമിഷം ചെയ്യുന്ന ജോലി പൂർത്തിയാക്കുന്നതുവരെ അതിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കും. ജോലിക്കിടയിൽ ഒരു ഈമെയിലിലേക്കോ ഫോൺ കോളിലേക്കോ പോകുന്നതും ഈ വിധത്തിൽ ഒരേ സമയം പലകാര്യങ്ങൾ ചെയ്യുന്നതിന് തുല്യമാണ്. അതിനാൽ, ജോലി സമയത്ത് കഴിയുന്നതും ഫോൺ കോളുകളും മറ്റും ഒഴിവാക്കുക.

സിഗാർനിക് സ്വാധീനം ഒഴിവാക്കുക

പൂർത്തിയാക്കാത്ത കാര്യങ്ങളിലായിരിക്കും, പൂർത്തീകരിച്ചവയേക്കാളേറെ നമ്മുടെ ചിന്തയും മനസ്സും കേന്ദ്രീകരിക്കപ്പെടുക എന്നത് പ്രമുഖ റഷ്യൻ മനഃശാസ്ത്രജ്ഞൻ ബ്ല്യുമ സിഗാർനിക്കിന്റെ സിദ്ധാന്തമാണ്,. ഇതാണ് സിഗാർനിക് പ്രഭാവം എന്നപേരിൽ അറിയപ്പെറ്റുന്നത്. ഇത് ഒഴിവാക്കുവാൻ, ഓരോ ദിവസവും പൂർത്തിയാക്കേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക. പട്ടിക തയ്യാറാക്കിയാൽ മാത്രം പോര, അത് വേണ്ടവിധം ഉപയോഗിക്കുകയും വേണം.

രണ്ട് മിനിറ്റ് നിയമം പാലിക്കുക

ഗെറ്റിങ് തിങ്സ് ഡൺ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഡേവിഡ് അല്ലെനാണ് രണ്ട് മിനിറ്റ് നിയമത്തിന്റെ പ്രോക്താവ്. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ പട്ടികപ്പെടുത്തിയതിൽ, രണ്ടു മിനിറ്റിൽ കുറവ് സമയം കൊണ്ട് തീർക്കാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉടനടി ചെയ്തു തീർക്കുക എന്നതാണ് രണ്ട് മിനിറ്റ് നിയമം. ഇത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും വായിച്ചു സമയംകളയാതിരിക്കാനുംമറ്റ് പ്രധാനകര്യങ്ങൾക്കിടയിൽ ചെയ്യൂവാൻ ശ്രമിക്കാതിരിക്കാനും ഇത് സഹായിക്കും.

കടലിന്റെ ഇരമ്പലിന് കാതോർക്കുക

കടലിന്റെ ഇരമ്പൽ മാത്രമല്ല, ഒരു കുയിലിന്റെ മനോഹരമായ ഗാനമാകാം അല്ലെങ്കിൽ കർക്കിടക മഴയുടെ കിലുക്കമാകാം, നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്വരം കാതോർത്തിരുന്ന് ജോലിചെയ്യു. കാര്യക്ഷമത വർദ്ധിക്കുന്നത് കാണാം. ഇത്തരത്തിലുള്ള നിരവധി സൗണ്ട്സ്‌കേപ്പുകൾ ലഭ്യമായ ഇന്നത്തെ കാലത്ത്, നിങ്ങളുടെ മുറിയിൽ തന്നെ കടലും, കാറ്റും കർക്കിടക മഴയുമൊക്കെ സജ്ജമാക്കാൻ വലിയ പ്രയാസവുമില്ല.

ഫോൺ കോളുകൾക്ക് മറുപടി നൽകുന്നത് നിർത്തുക

സർവ്വേയിൽ പങ്കെടുത്ത ഒട്ടുമിക്കവരും പറഞ്ഞത്, പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ, ജോലി സമയത്ത് എടുക്കാറില്ല എന്നാണ്. ചിലർ ഒരു പടികൂടി കടന്ന് ഒരു കോളും എടുക്കാറില്ല. അതിന് കാരണമുണ്ട്. വിളിക്കുന്നയാൾ അയാളുടെ സൗകര്യമുള്ള സമയത്തായിരിക്കും വിളിക്കുക. എന്നാൽ ഇപ്പുറത്തുള്ളയാൾ അങ്ങിനെയാകണമെന്നില്ല, ജോലിത്തിരക്കിലായിരിക്കും.

നിങ്ങളുടെ മേലധികാരിയോ സുപ്രധാന ക്ലൈന്റോ ആണെങ്കിൽ കോൾ നിശ്ചയമായും എടുത്തിരിക്കണം. എന്നാൽ ഫോൺ എടുക്കുന്നത് അത്തരം കോളുകളിൽ മാത്രമായി ചുരുക്കുക. മിക്കവരും നിർദ്ദേശിക്കുന്നത് വോയ്സ് മെയിൽ സൗകര്യം ഉപയോഗിക്കുവാനാണ്.

'ഇൻബോക്സ് സീറോ' രീതി പ്രാവർത്തികമാക്കുക

കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉതകിയ മാർഗ്ഗമാണിത്. നിങ്ങളുടെ മെയിലിലെ ഇൻബോക്സ് ശൂന്യമാണെങ്കിൽ നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കും. നിങ്ങളുടെ ഈ മെയിൽ ആർക്കൈവ് ചെയ്താൽ ഇൻബോക്സ് ശൂന്യമാകും. അതേ സമയം സേർച്ച് ചെയ്ത് ആവശ്യമുള്ളത് കണ്ടുപിടിക്കാനും കഴിയും. ഒരു ദിവസം മൂന്നിൽ കൂടുതൽ തവണ ഇൻബോക്സ് ചെയ്യരുതെന്നാണ് സർവ്വേയിൽ പങ്കെടുത്ത മിക്കവരും പറയുന്നത്. എന്നാൽ, നമ്മളിൽ പലരും 15 തവണവരെ ഈ മെയിൽ ചെക്ക് ചെയ്യും. വാഷിങ് മെഷിനിൽ ഓരോരോ വസ്ത്രമിട്ട് നമ്മൾ അലക്കാറില്ല, മറിച്ച്, അത് നിറയുന്നതുവരെ കാത്തിരിക്കും. അതുപോലെയാണ് ഈ മെയിലിന്റെ കാര്യവും എന്നാണ് ഇവർ പറയുന്നത്.

സുപ്രധാന കാര്യങ്ങൾ ആദ്യം ചെയ്തുതീർക്കുക

ഓരോ ദിവസവും പൂർത്തിയാക്കേണ്ടതായ നിരവധി കാര്യങ്ങൾ നിങ്ങൾക്കുണ്ടാകാം. അവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും. എന്നാൽ ഏത് കാര്യം എപ്പോൾ ചെയ്യണമെന്നതും പ്രാധാന്യമുള്ള വിഷയമാണ്. സർവ്വേയിൽ പങ്കെടുത്ത മിക്കവരും ഇക്കാര്യത്തിൽ പിന്തുടരുന്നത് മൂന്നിന്റെ നിയമമാണ്. ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾക്ക് പട്ടികയിൽ മുൻഗണന നൽകുന്നതാണ് മൂന്നിന്റെ നിയമം എന്നപേരിൽ അറിയപ്പെടുന്നത്. ഇവ ആദ്യമേ ചെയ്ത് തീർക്കുവാൻ ശ്രമിക്കുക. അതിനുശേഷം, ബാക്കി കാര്യങ്ങൾ അവയുടെ പ്രാധാന്യം അനുസരിച്ച് ചെയ്യുക.

സ്വയം ഉത്തേജിതരാകുക

നമുക്ക് എന്ത് കാര്യവും കാര്യക്ഷമമായി ചെയ്തു തീർക്കാൻ പ്രചോദനം ആവശ്യമാണ്. എന്നാൽ പ്രചോദനത്തിനായി കാത്തിരിക്കാതെ, സ്വയം ഉത്തേജിതരാകണമെന്നാണ് ഇവർ പറയുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് 100 മീറ്റർ ഓടുവാനുള്ള പ്രചോദനം ആവശ്യമെങ്കിൽ 30 അടി ദൂരം ജോഗ്ഗിങ് ചെയ്യുക. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു പ്രസന്റേഷൻ എഴുതി തയ്യാറാക്കണമെങ്കിൽ, അതിലെ ആദ്യ ചില വാക്കുകൾ എഴുതിത്ത്തുടങ്ങുക. നിങ്ങൾക്ക് പ്രചോദനം ലഭിക്കും.

ജോലി സമയത്ത് അല്ലാതെ ജോലി ചെയ്യുന്നത് ഒഴിവാക്കുക

നിങ്ങളുടെ ഔദ്യോഗിക ഈമെയിലുകൾ ജോലിസമയം കഴിഞ്ഞാൽ വായിക്കാതിരിക്കുക. ഒഴിവു ദിനങ്ങളിൽ ഔദ്യോഗിക മെയിലുകൾ വായിച്ചാലും നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല. എന്നു മാത്രമല്ല, അതിനെ കുറിച്ചുള്ള ചിന്ത നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. തൊട്ടടുത്ത പ്രവർത്തി ദിവസത്തേക്ക് ആ മെയിൽ മാറ്റിവയ്ക്കുക.

മതിയായ ഇടവേളകൾ എടുക്കുക

ജോലിക്കിടയിലെ ഇടവേളകൾ എന്നു പറയുന്നത അലസത നിറഞ്ഞ നിമിഷങ്ങളല്ല. അത് നിങ്ങൾക്ക് താത്പര്യമുള്ള മറ്റുകാര്യങ്ങൾ ചെയ്യുവാൻ ഉപയോഗിക്കാം. ഉദാഹരണത്തിന് വായന. ഇത് നിങ്ങളുടെ മനസ്സിനെ കൂടുതൽ ശക്തമാക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP