Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തിലെ ഏറ്റവും സുന്ദരമോായ ഹോട്ടൽ ജയ്‌പ്പുരിലെ ലീല പാലസ് ആണെന്നറിയാമോ? ദിവസം അഞ്ച് ലക്ഷം രൂപ നിരക്കുള്ള കൊട്ടാരത്തിനൊപ്പം 100 മികച്ച ലോക ഹോട്ടലുകളിൽ ഇടംപിടിച്ച ഏഴ് ഇന്ത്യൻ ഹോട്ടലുകളിൽ നാലും രാജസ്ഥാനിൽനിന്ന്; ലീലയും ഒബ്‌റോയിയും താജും തിളങ്ങിയ ലിസ്റ്റിലെ ആഡംബര ഹോട്ടലുകളെ അറിയാം

ലോകത്തിലെ ഏറ്റവും സുന്ദരമോായ ഹോട്ടൽ ജയ്‌പ്പുരിലെ ലീല പാലസ് ആണെന്നറിയാമോ? ദിവസം അഞ്ച് ലക്ഷം രൂപ നിരക്കുള്ള കൊട്ടാരത്തിനൊപ്പം 100 മികച്ച ലോക ഹോട്ടലുകളിൽ ഇടംപിടിച്ച ഏഴ് ഇന്ത്യൻ ഹോട്ടലുകളിൽ നാലും രാജസ്ഥാനിൽനിന്ന്; ലീലയും ഒബ്‌റോയിയും താജും തിളങ്ങിയ ലിസ്റ്റിലെ ആഡംബര ഹോട്ടലുകളെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഴമയുടെ പ്രതാപവും പ്രൗഢിയും അതേപടി നിലനിർത്തുന്ന ഉദയ്‌പ്പുരിലെ ലീല പാലസ് ഹോട്ടൽ ആഗോള തലത്തിൽ സെലിബ്രിറ്റികളുടെ ഇഷ്ട വിവാഹ വേദികളിലൊന്നാണ്. ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി ട്രാവൽ പ്ലസ് ലെയ്ഷർ തിരഞ്ഞെടുത്തതും രാജസ്ഥാനിലെ ഈ ഹോട്ടൽതന്നെ. ദിവസം അഞ്ചുലക്ഷം രൂപ വാടകയുള്ള മഹാരാജ സ്യൂട്ടടക്കമുള്ള ഹോട്ടലിന് നൂറിൽ 98.89 മാർക്കാണ് വേൾഡ്‌സ് ബെസ്റ്റ് 100 ഹോട്ടൽസ് അവാർഡിൽ ലഭിച്ചത്.

പിച്ചോള തടാകത്തിലേക്ക് തുറക്കുന്ന 72 മുറികളും എട്ട് സ്യൂട്ടുകളുമുള്ള ലീല പാലസ് മധുവിധുവിനും ജീവിതത്തിലെ സവിശേഷ നിമിഷങ്ങൾക്കും അനുയോജ്യമെന്നാണ് ഉപഭോക്താക്കൾ വിലയിരുത്തുന്നത്. ജീവനക്കാരുടെ മികച്ച സേവനവും ഈ ഹോട്ടലിനെ ലോകത്തെതന്നെ ഏറ്റവും മികച്ച ഹോട്ടലാക്കി മാറ്റുന്നതിൽ നിർണായകമായി.

അമേരിക്കയിലെ വ്യോമിങ്ങിലെ ബ്രഷ് ക്രീക്ക് റാഞ്ചിലുള്ള ദ ലോഡ്ജ് ആൻഡ് സ്പായാണ് രണ്ടാം സ്ഥാനത്തുള്ളത്. നൂറിൽ 98.67 പോയന്റാണ് ഹോട്ടലിന് ലഭിച്ചത്. സൗത്ത് ആഫ്രിക്കയിലെ സിൻഗിത സബി സാൻഡിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത് വന്യജീവി സങ്കേതത്തോടുള്ള സാമിപ്യവും സ്വകാര്യ ഗെയിം റിസർവുമുൾപ്പെടെയുള്ള സൗകര്യങ്ങളുമാണ്.

ന്യൂസീലൻഡിലെ ഹോക്ക്‌സ് ബേയിലുള്ള ദ ഫാം അറ്റ്് കേപ്പ് കിഡ്‌നാപ്പേഴ്‌സാണ് നാലാം സ്ഥാനത്തുള്ളത്. ടാൻസാനിയയിലെ കരാറ്റുവിലെ ഗിബ്‌സ് ഫാം, വിയറ്റ്‌നാമിലെ ജെ.ഡബ്ല്യു. മാരിയറ്റ് ഫു ക്വോക്ക് എമറാൾഡ് ബേ റിസോർട്ട്, ഇൻഡോനേഷ്യയിലെ ബാലിയിലുള്ള ദ മൂലിയ, ടാൻസാനിയയിലെ സെറൻഗെറ്റി നാഷണൽ പാർക്ക് ഏരിയയിലുള്ള സിൻഗിറ്റ ഗ്രുമേറ്റി, സാംബിയയിലെ സൗത്ത് ലുവാൻഗ്വ നാഷണൽ പാർക്കിലെ ബുഷ്‌ക്യാമ്പ് കമ്പനീസ് മ്യൂഫെ ലോഡ്ജ്, കോസ്റ്റാറിക്കയിലെ ഒസ പെനിൻസുലയിലെ ലാപ റിയോസ് ലോഡ്ജ് എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു ഹോട്ടലുകൾ.

മുംബൈയിലെ ദ ഒബ്‌റോയ്, ന്യൂഡൽഹിയിലെ ലീല പാലസ്, ഉദയ്‌പ്പുരിലെതന്നെ താജ് ലേക്ക് പാലസ്, ദ ഒബ്‌റോയ് ഉദയ്പാലാസ്, ആഗ്രയിലെ ദ ഒബ്‌റോയ് അമർവിലാസ്, ജയ്‌പ്പുരിലെ ദ ഒബ്‌റോയ് രാജ്‌വിലാസ് എന്നിവയാണ് ആദ്യ നൂറിലുള്ള മറ്റ് ഇന്ത്യൻ ഹോട്ടലുകൾ. ഒന്നാം സ്ഥാനത്തിനുപുറമെ, ആദ്യ നൂറിലുൾപ്പെട്ട മൂന്ന് ഹോട്ടലുകൾകൂടി രാജസ്ഥാനിൽനിന്നാണ്. ആദ്യ നൂറിലെ മൂന്ന് ഹോട്ടലുകളും ഉദയ്‌പ്പുരിൽനിന്നാണെന്ന പ്രത്യേകതയുമുണ്ട്.

ആദ്യ നൂറിൽ ഇടംപിടിച്ച മറ്റ് ഹോട്ടലുകൾ ഇവയാണ്:

  • Royal Mansour, Marrakesh, Morocco
  • Turtle Island, Fiji
  • Six Senses Yao Noi, Thailand
  • Tierra Patagonia, Torres del Paine, Chile
  • Ellerman House, Cape Town
  • Canaves Oia Epitome, Santorini, Greece
  • Hotel Matilda, San Miguel de Allende, Mexico
  • The Resort at Pedregal, Cabo San Lucas, Mexico
  • Londolozi, Sabi Sands Game Reserve, South Africa
  • Southern Ocean Lodge, Kangaroo Island, Australia
  • J.K. Place Firenze, Florence
  • The Oberoi, Mumbai
  • Inn at Willow Grove, Orange, Virginia
  • The Vines Resort & Spa, Mendoza, Argentina
  • Gangtey Lodge, Phobjikha Valley, Bhutan
  • Rab Hill Inn, Lower Waterford, Vermont
  • Rosewood Mayakoba, Playa del Carmen, Mexico
  • The Highlands, Ngorongoro Conservation Area, Tanzania
  • The Shore Club, Turks and Caicos
  • The Leela Palace New Delhi
  • Saxon Hotel, Villas & Spa, Johannesburg, South Africa
  • The Inn of the Five Graces, Santa Fe, New Mexico
  • Lion Sands Game Reserve, Sabi Sands Game Reserve, South Africa
  • Las Ventanas al Paraíso, a Rosewood Resort, San José del Cabo, Mexico
  • Hotel Eleven, Austin, Texas
  • Six Senses Laamu, Olhuveli Island, Maldives
  • Taj Lake Palace, Udaipur, India
  • Nihi Sumba, Indonesia
  • Six Senses Fiji, Malolo Island, Fiji
  • Grace Hotel Santorini, Auberge Resorts Collection, Greece
  • Sol y Luna, Sacred Valley, Peru
  • Grand Hotel Villa Serbelloni, Lake Como, Italy
  • The Row Hotel at Assembly Row, Somerville, Massachusetts
  • Matakauri Lodge, Queenstown, New Zealand
  • Frangipani Beach Resort, Anguilla
  • Anantara Hua Hin Resort, Hua Hin, Thailand
  • Four Seasons Safari Lodge Serengeti, Serengeti National Park, Tanzania
  • The Oberoi Udaivilas, Udaipur, India
  • Beyond Bateleur Camp, Masai Mara National Reserve, Kenya
  • Palazzo Avino, Ravello, Italy
  • Anantara Golden Triangle Elephant Camp & Resort, Chiang Rai, Thailand
  • The Bristol Hotel, Bristol, Virginia
  • The Oberoi Amarvilas, Agra, India
  • Fogo Island Inn, Newfoundland, Canada
  • La Réserve Paris Hôtel & Spa
  • North Block Hotel, Yountville, California
  • Rosewood Castiglion del Bosco, Montalcino, Italy
  • Tierra Atacama Hotel & Spa, San Pedro de Atacama, Chile
  • Viceroy Riviera Maya, Playa del Carmen, Mexico
  • Curtain Bluff, Antigua
  • Matetsi Victoria Falls, Matetsi Private Game Reserve, Zimbabwe
  • Montage Kapalua Bay, Maui, Hawaii
  • Four Seasons Resort Bali at Sayan, Indonesia
  • Beyond Kirkman's Kamp, Sabi Sand Game Reserve, South Africa
  • Deer Path Inn, Lake Forest, Illinosi
  • The Lanesborough, London
  • Beyond Phinda Forest Lodge, Phinda Private Game Reserve, South Africa
  • Sabi Sabi Private Game Reserve Lodges, South Africa
  • Jade Mountain, St. Lucia
  • Six Senses Samui, Koh Samui, Thailand
  • Rancho Valencia Resort & Spa, San Diego
  • Hotel Wailea, Maui, Hawaii
  • The Oberoi Rajvilas, Jaipur, India
  • Meadowood Napa Valley, St. Helena, California
  • Tensing Pen, Negril, Jamaica
  • InterContinental Danang Sun Peninsula Resort, Danang, Vietnam
  • Katikies Hotel, Santorini, Greece
  • Triple Creek Ranch, Darby, Montana
  • Hacienda AltaGracia, Auberge Resorts Collection, Pérez Zeledón, Costa Rica
  • Hotel Bristol, a Luxury Collection Hotel, Warsaw
  • The St. Regis Bora Bora Resort, French Polynesia
  • Palacio del Inka, a Luxury Collection Hotel, Cuzco, Peru
  • Post Ranch Inn, Big Sur, California
  • Nayara Gardens, Arenal Volcano National Park, Costa Rica
  • Ngorongoro Serena Safari Lodge, Ngorongoro Conservation Area, Tanzania
  • Jumeirah at Etihad Towers, Abu Dhabi, United Arab Emirates
  • Park Hyatt Saigon, Ho Chi Minh City, Vietnam
  • Le Meurice, Paris
  • Lebua at State Tower, Bangkok
  • Belmond La Résidence Phou Vao, Luang Prabang, Laos
  • Casa Chameleon at Las Catalinas, Guanacaste, Costa Rica
  • The Milestone Hotel, London
  • Round Hill Hotel and Villas, Montego Bay, Jamaica
  • Montage Los Cabos, Cabo San Lucas, Mexico
  • The Temple House, Chengdu, China
  • Vidanta Nuevo Vallarta, Mexico
  • The Lowell, New York Ctiy
  • The Spectator Hotel, Charleston, South Carolina
  • Borgo Egnazia, Savelletri di Fasano, Italy

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP