Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തേറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ കൂടെ ഒരു ഇന്ത്യാക്കാരി കൂടി; ലോകം എന്തു കാണണമെന്ന് തീരുമാനിക്കുന്ന നെറ്റ്ഫ്ളിക്സിന്റെ ഗ്ലോബൽ ടി വി ചീഫായി മുൻ മിസ്സ് ഇന്ത്യ കൂടിയായ ബെല ബെജാരിയ; ബോളിവുഡ് വേണ്ടെന്ന് വച്ച സുന്ദരിയുടെ കഥ

ലോകത്തേറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ കൂടെ ഒരു ഇന്ത്യാക്കാരി കൂടി; ലോകം എന്തു കാണണമെന്ന് തീരുമാനിക്കുന്ന നെറ്റ്ഫ്ളിക്സിന്റെ ഗ്ലോബൽ ടി വി ചീഫായി മുൻ മിസ്സ് ഇന്ത്യ കൂടിയായ ബെല ബെജാരിയ; ബോളിവുഡ് വേണ്ടെന്ന് വച്ച സുന്ദരിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നില്ക്കാൻ ആഗ്രഹിക്കാത്തവർ ആരണുള്ളത്? പണവും പ്രശസ്തിയും എവിടെ പോയാലും എന്തു സാധിച്ചുകൊടുക്കാൻ തയ്യാറുള്ള ആരാധകരുമൊക്കെയായി സ്വർഗ്ഗ തുല്യമായ ജീവിതം ഒട്ടുമിക്ക ഇന്ത്യൻ യുവാക്കളുടെയും യുവതികളുടെയും സ്വപ്നമാണ്. എന്നാൽ, കൈയിൽ ലഭിച്ച ആ അവസരം തട്ടിക്കളഞ്ഞ് തന്റെ കർമ്മപഥം മറ്റൊന്നാണ് എന്ന് തിരിച്ചറിഞ്ഞ വനിതയാണ് ബേല ബജാരിയ.

ഇന്ത്യൻ മാതാപിതാക്കളുടെ മകളായി ലണ്ടനിൽ ജനിച്ച ബേലതനിക്ക് 4 വയസ്സുള്ളപ്പോഴായിരുന്നു മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. ബിസിനസ്സുമായി ബന്ധപ്പെട്ടായിരുന്നു ആ കുടുംബത്തിന്റെ സ്ഥലമാറ്റം. ലോസ് ഏഞ്ചലസ് പബ്ലിക് സ്‌കൂളിൽ സ്‌കൂൾ പഠനം കഴിഞ്ഞഅവർ പിന്നീട് ടൊറൻസ്‌ഹൈസ്‌കൂളിലും പഠനം തുടര്ന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മോഡലിങ് രംഗത്തേക്ക് ആകർഷിക്കപ്പെട്ട ബേല മിസ്സ് ലോസ് ആഞ്ചലസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം 1991 ൽ മിസ്സ് ഇന്ത്യ വേൾഡ് വൈഡ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇത് ബേലക്ക് ബോളിവുഡിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു. എന്നാൽ അത് സ്വീകരിക്കാതെ സി ബി എസ് ചാൻലിൽ ഒരു ജോലി സ്വീകരിക്കുകയായിരുന്നു അവർ. പിന്നീട് വാർണർ ബ്രസ് ടെലിവിഷൻ ചാനലിൽ മാനേജിരീയൽ തസ്തികയിൽ ലഭിച്ച ജോലി സ്വീകരിച്ച് അവർ അവിടേക്ക് മാറി. പിന്നീട് 1997 ൽ സി ബി എസിൽ ഡയറക്ടർ ആയി അവർ തിരിച്ചെത്തി.

1990 കളുടെ അവസാനത്തിൽ വൈസ് പ്രസിഡന്റായി കയറ്റം ലഭിച്ച അവർ പിന്നീട് സീനിയർ വൈസ് പ്രസിഡന്റുമായി. 2016- ലായിരുന്നു അവർ നെറ്റ്ഫ്ളിക്സിൽ ചേരുന്നത്. അൺസ്‌ക്രിപ്റ്റഡ് ആൻഡ് ഇന്റർനാഷണൽ കണ്ടന്റിന്റെ മേധാവി ആയാണ് അവർ നെറ്റ്ഫ്ളിക്സിൽ എത്തുന്നത്. പിന്നീട് കോവിഡ് കാലത്ത് ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളുടെ ഒറിജിനൽ കണ്ടന്റ് ഹെഡ് ആയി സ്ഥാനക്കയറ്റം കിട്ടിയ അവർ അതേ വർഷം ലോകത്തിലെ ഏറ്റവുമധികം സ്വാധീനമുള്ള വനിതകളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.

ഇപ്പോൾ അവർ നെറ്റ്ഫ്ളിക്സ് ഗ്ലോബൽ ടി വി യുടെ പുതിയ ചീഫ് ഓഫീസർ ആയിരിക്കുന്നു. ലോകത്തിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരിൽ അങ്ങനെ ബോളിവുഡിനെ തഴഞ്ഞ ഈ ഇന്ത്യാക്കാരിയും ഉൾപ്പെട്ടു. എട്ടക്ക ശമ്പളം വാങ്ങുന്ന ഇവർ ആയിരിക്കും ഇനി നെറ്റ്ഫ്ളിക്സിൽ ജനങ്ങൾ എന്തു കാണണം എന്ന് തീരുമാനിക്കുന്നത്. ക്യാമറക്ക് മുന്നിൽ നിൽക്കാനുള്ള അവസരം നിരാകരിച്ച ബേല ഇന്ന് സിനിമാ സീരിയൽ രംഗത്ത്ക്യാമറക്ക് പിന്നിലെ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തിയായി മാറിയിരിക്കുന്നു.

സ്ട്രീമിങ് ഭീമന്മാർക്കിടയിൽ നെറ്റ്ഫ്ളിക്സിനെ ഒന്നാം സ്ഥാനത്ത് നിർത്തുക എന്നതാണ് ഇവരുടെ പ്രധാന ദൗത്യം. കോവിഡ് കാലത്ത് നെറ്റ്ഫ്ളിക്സ് ഉപഭോക്താക്കളുടെ എണ്ണം വൻ തോതിൽ കുതിച്ചുയർന്നതിൽ ബെലക്കും ഒരു പങ്കുണ്ടായിരുന്നു. ആ പ്രവർത്തനമാണ് ഇന്ന് അവർക്ക് ഈ അംഗീകാരം ലഭിക്കാൻ ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP