Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൊട്ടതെല്ലാം പൊന്നാക്കി മുകേഷ് അംബാനിയുടെ കുതിപ്പു തുടരുന്നു; ഫോബ്‌സ് ലിസ്റ്റിൽ ലോകസമ്പന്നരുടെ പട്ടികയിൽ അഞ്ചാം സ്ഥാനം വെട്ടിപ്പിടിച്ച് ഇന്ത്യൻ ബിസിനസ് ടൈക്കൂൺ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്‌കിനെയും; റിലയൻസ് ഇൻഡസ്ട്രീസിന് പുറമേ ജിയോയുടെ ഞെട്ടിക്കുന്ന വിജയവും കൂടിയായപ്പോൾ ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് അംബാനി; ഫേസ്‌ബുക്കും ഗൂഗിളും പണമിറക്കിയതോടെ ലോകത്തെ ഒന്നാംനിര കമ്പനികളുടെ ഗണത്തിൽ റിലയൻസ് ജിയോ

തൊട്ടതെല്ലാം പൊന്നാക്കി മുകേഷ് അംബാനിയുടെ കുതിപ്പു തുടരുന്നു; ഫോബ്‌സ് ലിസ്റ്റിൽ ലോകസമ്പന്നരുടെ പട്ടികയിൽ അഞ്ചാം സ്ഥാനം വെട്ടിപ്പിടിച്ച് ഇന്ത്യൻ ബിസിനസ് ടൈക്കൂൺ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്‌കിനെയും; റിലയൻസ് ഇൻഡസ്ട്രീസിന് പുറമേ ജിയോയുടെ ഞെട്ടിക്കുന്ന വിജയവും കൂടിയായപ്പോൾ ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് അംബാനി; ഫേസ്‌ബുക്കും ഗൂഗിളും പണമിറക്കിയതോടെ ലോകത്തെ ഒന്നാംനിര കമ്പനികളുടെ ഗണത്തിൽ റിലയൻസ് ജിയോ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തൊട്ടതെല്ലാം പൊന്നാക്കി ഇന്ത്യൻ കോടീശ്വരൻ മുകേഷ് അംബാനിയുടെ കുതിപ്പു തുടരുന്നു. ലോകത്തെ ഒന്നാമത്ത കോടീശ്വരൻ എന്ന ലക്ഷ്യത്തോടെയാണ് അംബാനി നീങ്ങുന്നത്. അതിന് വേണ്ടിയുള്ള എല്ലാ കരുതലുകളോടും കൂടിയാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. ഫോബ്‌സ് മാസികയുടെ ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി മാറിയത്. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്‌സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്.

ഫോർബ്‌സിന്റെ പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബാറൻ ബഫറ്റിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ബിൽ ഗേറ്റ്‌സ്, ബർണാർഡ് അർനോൾട്ട്, മാർക് സുക്കർബർഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. അംബാനി കഴിഞ്ഞാൽ ഒറക്കിൾ സഹസ്ഥാപകൻ ലാറി എല്ലിസൺ, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ടെസ്ലയുടെ എലോൺ മസ്‌ക്, ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് എന്നിവരാണ് ഏഴ് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.

റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരിയിൽ പകുതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വൻകിട കമ്പനികൾ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വൻ നേട്ടം സാധ്യമായത്. റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 2010 രൂപ എന്ന റെക്കോർഡിലെത്തിയിരുന്നു. ടെലിക്കോം രംഗത്തെ ഭീമനായി അംബാനിയുടെ റിലയൻസ് ജിയോ മാറിയതോടെ നിക്ഷേപ താൽപ്പര്യവുമായി നിരവധി പ്രമുഖർ രംഗത്തുണ്ട്. മുകേഷ് അംബാനിയുടെ അടുത്ത നീക്കം എന്താകുമെന്ന് കാത്തിരിക്കുകയാണ് ലോകം മുഴുവനും. അംബാനിയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനി ഉടനെ ചൈനീസ് കമ്പനികളെയും ഇകൊമേഴ്സ് കമ്പനികളായ ആമസോണിനും വാൾമാർട്ടിന്റെ ഉടമസ്ഥതിയിലുള്ള ഫ്ളിപ്കാർട്ടിനെയും മലർത്തിയടിക്കുന്ന മുന്നേറ്റത്തിന് ഒരുങ്ങുകയാണ്.

സിലിക്കൻ വാലി ഭീമൻ ഫേസ്‌ബുക്കിന്റെ വഴിയെ തന്നെ ഗൂഗിളും റിലയൻസ് ജിയോയിൽ പണമിറക്കിയതോടെ ലോകത്തു ലഭ്യമായ ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ പിന്തുണ തനിക്കു ലഭിക്കുമെന്നുറപ്പിക്കാനും അംബാനിക്കായി. ഇന്ത്യയിലെ ടെലികോം കമ്പനകൾ ഒരു ജിബി ഡേറ്റയ്ക്ക് 249 രൂപയും മറ്റും കണ്ണിൽ ചോരയില്ലാതെ ഈടാക്കിയിരുന്ന സമയത്താണ് അംബാനി കളത്തിലിറങ്ങി എല്ലാം വെട്ടിനിരത്തിയത്. അതേ പോലെ വിലക്കുറവിന്റെ തുരുപ്പായിരിക്കും ഈ മേഖലയിലും അംബാനി ഇറക്കുക എന്നാണ് ഊഹാപോഹങ്ങൾ പറയുന്നത്. എതിരാളികൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കാത്ത തരം ഡിസ്‌കൗണ്ട് നൽകി ഉപയോക്താക്കളെ അടുപ്പിച്ചു നിർത്തുന്ന തന്ത്രം തന്നെയായിരിക്കും റിലയൻസ് കളിക്കാൻ പോകുന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

അംബാനിയുടെ ആപ്പിലൂടെ ആദ്യമായി സാധനങ്ങൾ വാങ്ങുന്ന ആളുകളുടെ അടുത്തേക്ക് അവിശ്വസനീയമമായ വിലക്കുറിവിൽ സാധനങ്ങളെത്തുന്ന കാലമായിരിക്കാം ഇനി വരാൻപോകുന്നത്. അംബാനി തന്റെ വിദേശ നിക്ഷേപകരിൽ നിന്ന് സംഭരിച്ച 2200 കോടി ഡോളറിന്റെ ഒരു പങ്ക് ഇതിനായി വനിയോഗിക്കപ്പെട്ടേക്കാം. അംബാനിയുടെ കമ്പനി എടുത്ത വായ്പയെല്ലാം അടച്ചു തീർക്കാവുന്ന അവസ്ഥയിലാണെന്നും കാശെറിയാൻ തയാറാണെന്നുമാണ് കേൾക്കുന്നത്.

അതിശയിപ്പിക്കുന്ന ഡിസ്‌കൗണ്ടുമായി ജിയോമാർട്ട് ഉപയോക്താക്കളുടെ വീട്ടുപടിക്കലെത്താനൊരുങ്ങുകയാണ് എന്ന പക്ഷമാണ് സ്വതന്ത്ര വിശകലനവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ, ടെലികോം മേഖലയിൽ സംഭവിച്ചതുപോലെ ഇത് എളുപ്പമായിരിക്കില്ല. ഇതു വിജയിക്കണമെങ്കിൽ ധാരാളം മുന്നൊരുക്കവും വേണം. പ്രാദേശിക കടക്കാരെ ഡിജിറ്റൽ വിൽക്കൽ വാങ്ങലുകളുടെ അക്ഷരമാല മുതൽ പരിശീലിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ട്. വൻകിട സൂപ്പർമാർക്കറ്റുകളുടെയും ഓൺലൈൻ വിൽപ്പന ശാലകളുടെയും കടന്നുവരവോടെ പല ചെറുകിട സ്ഥാപനങ്ങളുടെയും കച്ചവടം തന്നെ വല്ലാതെ കുറഞ്ഞിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP