Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമുലിനൊപ്പം ഇന്ത്യൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് അഭിമാനമായി ഊരാളുങ്കൽ സൊസൈറ്റിയും; ആഗോള സഹകരണ പ്രസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്; തുടർച്ചയായ രണ്ടാം വർഷവും സ്ഥാനം നിലനിൽത്തി; വടകരയിൽ തുടങ്ങിയ തൊഴിലാളി സഹകരണ പ്രസ്ഥാനം ആഗോള തലത്തിലും ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ

അമുലിനൊപ്പം ഇന്ത്യൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് അഭിമാനമായി ഊരാളുങ്കൽ സൊസൈറ്റിയും; ആഗോള സഹകരണ പ്രസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്; തുടർച്ചയായ രണ്ടാം വർഷവും സ്ഥാനം നിലനിൽത്തി; വടകരയിൽ തുടങ്ങിയ തൊഴിലാളി സഹകരണ പ്രസ്ഥാനം ആഗോള തലത്തിലും ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിൽ എന്നും തലയെടുപ്പോടെ നിലനിൽക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS). കേരളത്തിൽ അങ്ങോളമിങ്ങോളം നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനം ഐടി രംഗത്തേക്ക് അടക്കം ചുവടുവെച്ച് വൻനേട്ടവും കൊയ്തിട്ടുണ്ട്. കോഴിക്കോട്ടെ ഊരാളുങ്കൽ ഐടി പാർക്ക് തന്നെയാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയുടെ അടയാളമായി തലയെടുപ്പോടെ നിലനിൽക്കുന്ന സ്ഥാപനം.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സഹകരണ സംഘങ്ങളുടെ കൂട്ടത്തിലാണ് ഊരാളുങ്കൽ സൊസൈറ്റി. ആഗോള തലത്തിലും ചലനങ്ങൾ സൃഷ്ടിക്കും വിധത്തിലാണ് ഈ സ്ഥാപത്തിന്റെ മുന്നേറ്റം. സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്‌സ് അലയൻസിന്റെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ 2021 റിപ്പോർട്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. വ്യവസായ ഉപഭോക്തൃസേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായാണ് വേൾഡ് കോപ്പറേറ്റീവ് മോനിട്ടർ റാങ്ക് ചെയ്തിരിക്കുന്നത്. സ്‌പെയിനിലെ കോ-ഓപ്പറേറ്റീവായ കോർപറേഷൻ മൊൺഡ്രാഗൺ ആണ് ഒന്നാം സ്ഥാനത്തുള്ളത്.

ലോകത്ത് ആകമാനമുുള്ള ഏറ്റവും മികച്ച 300 സഹകരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതിൽ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ് (IFFCO), ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് സൊസൈറ്റി, വളം നിർമ്മാതാക്കളായ ക്രിഭ്കോ (Kribhco) എന്നിവർക്കൊപ്പമാണ് ഊരാളുങ്കൽ സൊസൈറ്റിയും ഇടംപിടിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ആഗോള പട്ടികയിൽ 56ാം സ്ഥാനത്തുണ്ട്. സാരസ്വത് കോ -ഓപ്പറേറ്റീവ് ബാങ്ക് 59ാം സ്ഥാനത്തും, എസ് സി വി ബാങ്ക് ലിമിറ്റഡ് 111ാം സ്ഥാനത്തുമുണ്ട്. കർണാടക സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എപ്പക്‌സ് ബാങ്ക് ലിമിറ്റഡ് 124ാ സ്ഥാനത്തും ഇടംപിടിച്ചു.

വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ 2019-ൽ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അംഗത്വം നൽകി ആദരിച്ചിരുന്നു. ആ ആഗോളസമിതിയിൽ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണ സംഘമാണ് യുഎൽസിസിഎസ്. മാതൃകാ സഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎൽസിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾതന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്.

1925 ൽ വാഗ്ഭടാനന്ദനാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് തുടക്കമിട്ടത്. വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തനങ്ങൾ നടന്നു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 1917ൽ കേരള ആത്മവിദ്യാസംഘം രൂപീകരിച്ചു. കറപ്പയിൽ കണാരൻ മാസ്റ്റർ, കുന്നേത്ത് കുഞ്ഞേക്കു ഗുരിക്കൾ, പാലേരി ചന്തമ്മൻ, വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ. എന്നാൽ സാമൂഹിക പരിഷ്‌കരണത്തിനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും ആത്മവിദ്യാസംഘത്തിൽ പ്രവർത്തിച്ചിരുന്നവർക്ക് ജോലി നിഷേധിക്കുകയും ചെയ്തു. സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്‌കൂളിൽ പോലും കയറ്റാതായി.

ഇതിനെതിരായി സംഘം 1924ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്‌കൂൾ എന്ന വിദ്യാലയമാരംഭിച്ചു. ജോലിയില്ലാതായവർ 1925 ഫെബ്രുവരി 13 ന് ഊരാളുങ്കലിൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം രൂപീകരിക്കുകയുയമാിരുന്നു. അംഗങ്ങൾക്കെല്ലാം ഭക്ഷണം നൽകുന്നതിന് ഊരാളുങ്കൽ ഐക്യനാണയസംഘം എന്നൊരു കാർഷക ബാങ്ക് കൂടി ഇവർ ആരംഭിച്ചു. ഐക്യനാണയസംഘമാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്. ഇന്ന് നിർമ്മാണ രംഗത്തെ ഇന്ത്യയിലെ പ്രമുഖരാണ് ഊരാളുങ്കൽ സൊസൈറ്റി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP