Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരിവില വിപണിയിൽ കുതിച്ചതോടെ രാജ്യത്തെ അതിസമ്പന്നന്മാരുടെ പട്ടികയിൽ അഞ്ചാമനായി രാധാകിഷൻ ദമാനി; രാധാകിഷൻ ദമാനിയുടെ ആസ്തി ഉയർന്നത് 13.30 ബില്യൺ ഡോളറായി; ദമാനിയുടെ കുതിപ്പിൽ പിന്നിലായത് ഉരുക്കു വ്യവസായി ലക്ഷ്മി മിത്തൽ; അവന്യു സൂപ്പർമാർക്കറ്റ് വിപണി മൂല്യത്തിൽ കടത്തിവെട്ടിയത് നെസ് ലെയെയും ബജാജ് ഫിൻസർവിനെയും; ഓഹരി വിലയിലുണ്ടായ നേട്ടം 300 ശതമാനത്തിലേറെ

അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരിവില വിപണിയിൽ കുതിച്ചതോടെ രാജ്യത്തെ അതിസമ്പന്നന്മാരുടെ പട്ടികയിൽ അഞ്ചാമനായി രാധാകിഷൻ ദമാനി; രാധാകിഷൻ ദമാനിയുടെ ആസ്തി ഉയർന്നത് 13.30 ബില്യൺ ഡോളറായി; ദമാനിയുടെ കുതിപ്പിൽ പിന്നിലായത് ഉരുക്കു വ്യവസായി ലക്ഷ്മി മിത്തൽ; അവന്യു സൂപ്പർമാർക്കറ്റ് വിപണി മൂല്യത്തിൽ കടത്തിവെട്ടിയത് നെസ് ലെയെയും ബജാജ് ഫിൻസർവിനെയും; ഓഹരി വിലയിലുണ്ടായ നേട്ടം 300 ശതമാനത്തിലേറെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി മാറിയിരിക്കുകയാണ് ഡി മാർട്ട് ഉടമ രാധാകിഷൻ ദമാനി. കമ്പനിയുടെ ഓഹരി വില കഴിഞ്ഞദിവസം കുത്തനെ ഉയർന്നതോടെയാണ് രാധാകിഷൻ ദമാനി രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി മാറിയത. ഇതോടെ ദിമാനിയുടെ ആസ്തി 13.30 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. അതേസമയം ലക്ഷ്മി മിത്തലിന്റെ 13.10 ബില്യൺ ഡോളറിനെ കടത്തിവെട്ടിയിരിക്കുകയാണ് രാധാകിഷൻ. ഫെബ്രുവരി 5 ന് ഓഹരി വിൽപ്പന പ്രഖ്യാപിച്ചതിനെത്തുടർന്ന് ഫെബ്രുവരി 13 ന് അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കായ 2,559 രൂപയായി കുതിച്ചുയർന്നതോടെയാണ് രാധാകിഷൻ ദമാനിയുടെ ആസ്തിയിൽ ഭീമമായ വർധനവ് രേഖപ്പെടുത്തിയത്. 3,032.5 കോടി രൂപ ലഭിക്കുന്ന ഓഫർ ഫോർ സെയിൽ (ഓഫ്‌സ്) വഴി 2.28 ശതമാനം ഓഹരികൾ പ്രൊമോട്ടർമാർ വിൽക്കുമെന്നും കമ്പനി അറിയിച്ചത് വൻ നേട്ടമായി.

ഓഹരി വില റെക്കോർഡ് വേഗത്തിൽ ഇനിയും കുതിച്ചുയർന്നാൽ രാധാകിഷൻ ദമാനിയുടെ ആസ്തിയിൽ ഇനിയും വർധനവ് രേഖപ്പെടുത്തി. അതേസമയം രാധാകിഷൻ ദമാനിക്ക് പിറകെയുള്ള സമ്പന്നർ ഗൗതം അദാനി, സുനിൽ മിത്തൽ എന്നിവരാണ്. ഗൗതം അദാനിയുടെ ആസ്തി 10.9 ബില്യൺ ഡോളറും, സുനിൽ മിത്തലിന്റെ ആസ്തി 9.62 ബില്യൺ ഡോളറുമാണെന്നാണ് റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം രാധാകിഷൻ ദമാനി, ഗോപികിഷൻ എസ് ദമാനി, ശ്രീകാന്താദേവി ആർ ദമാനി, കിരാണ്ടേവി ജി ദമാനി എന്നിവരുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിച്ചേക്കുമെന്ന റിപ്പോർട്ടുളുണ്ട്. മുംബൈ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ സമർപ്പിച്ച ഫലയിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 1.48 കോടി രൂപയോളം വരുന്ന ഓഹരികളാണ് വിറ്റഴിക്കുക. ഓഹരി വില 2049 രൂപയായിരിക്കുമെന്നും ബിഎസ്ഇയിൽ സമർപ്പിച്ച ഫയലിംഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന പലചരക്ക് സ്ഥാപനമാണ് അവന്യു സൂപ്പർമാർട്ട്. രാജ്യത്താകെ അന്യു സൂപ്പർമാർട്ടിന് 196 സ്റ്റോറുകളാണ് ഉള്ളത്. കുറഞ്ഞ നിരക്കിൽ കമ്പനി ഉത്പ്പന്നങ്ങൾ വിറ്റഴിച്ചതോടെ വൻ നേട്ടം കൊയ്യാനു സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഫെബ്രുുവരി 11 ന് രാധാകിഷൻ അദാനിയുടെ ആസ്തി 11.9 ബില്യൺ ഡോളറായിരുന്നു. ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ 5.2 ശതമാനം വർധനവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയാണ്.

രാജ്യത്തെ പ്രമുഖ വ്യവസായും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുമുണ്ട്. ഫോബ്‌സിന്റെ 'റിയൽ-ടൈം ബില്യണയർ ലിസ്റ്റിലാണ് മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയിലെ റാങ്ക് നില മെച്ചപ്പെടുത്തിയത്. കമ്പനിയുടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപയായി ഉയർന്നതോടെയാണ് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തിയത്. അതേസമയം ഫോബ്‌സ് നേരത്തെ പുറത്തുവിട്ട റിപ്പോർട്ടിൽ മുകേഷ് അംബാനിയുടെ റാങ്ക് നില 13ാം സ്ഥാനമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP