Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയുമായുള്ള അതിർത്തി തർക്കം പുതിയ സാധ്യതയായി; തദ്ദേശീയ സാങ്കേതിക വിദ്യ മതിയെന്ന തീരുമാനം നിർണ്ണായകമായി; ടിസിഎസിന്റെ പദ്ധതിക്ക് അംഗീകരാം; ഇനി തദ്ദേശിയ സാങ്കേതിക വിദ്യയിൽ ബി.എസ്.എൻ.എലിന് 4 ജി; ടെലികോമിലും ഇന്ത്യ സ്വന്തം കാലിൽ നിൽക്കും

ചൈനയുമായുള്ള അതിർത്തി തർക്കം പുതിയ സാധ്യതയായി; തദ്ദേശീയ സാങ്കേതിക വിദ്യ മതിയെന്ന തീരുമാനം നിർണ്ണായകമായി; ടിസിഎസിന്റെ പദ്ധതിക്ക് അംഗീകരാം; ഇനി തദ്ദേശിയ സാങ്കേതിക വിദ്യയിൽ ബി.എസ്.എൻ.എലിന് 4 ജി; ടെലികോമിലും ഇന്ത്യ സ്വന്തം കാലിൽ നിൽക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തദ്ദേശിയ സാങ്കേതിക വിദ്യയിൽ ഇനി ബി.എസ്.എൻ.എലിന് 4 ജി. വിദേശരാജ്യത്തെ ആശ്രയിച്ചിരുന്ന ടെലികോം സാങ്കേതികവിദ്യ ഇന്ത്യയും സ്വന്തമാക്കുകയാണ്.

ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.) വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിൽ രാജ്യത്ത് 6000 ടവറുകളിലാണ് ഉടൻ നിലവിൽവരുക. ബി.എസ്.എൻ.എലും ടി.സി.എസും തമ്മിൽ ഇതിനുള്ള കരാർ ആയിക്കഴിഞ്ഞു. 547.02 കോടി രൂപയുടെ 4ജി ഉപകരണങ്ങളാണ് ബി.എസ്.എൻ.എൽ. വാങ്ങുന്നത്. ചണ്ഡീഗഢിൽ നടത്തിയ ട്രയലിൽ വിജയകരമെന്ന് ബോധ്യമായതിനെത്തുടർന്നാണ് തദ്ദേശീയ സാങ്കേതികവിദ്യ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്.

ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നായ ഇന്ത്യയിൽ ഇതുവരെ ആധിപത്യം ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾക്കായിരുന്നു. ചൈനയുമായി ഉണ്ടായ അതിർത്തിത്തർക്കത്തെ തുടർന്ന് ആ രാജ്യത്തുനിന്നുള്ള ഇടപാടുകൾക്ക് നിരോധനം വന്നു. അപ്പോഴേക്കും 4ജി ടെൻഡർ നടപടികൾ അവസാനഘട്ടത്തിലെത്തിയിരുന്നു. ഇത് പ്രതിസന്ധി കൂട്ടി.

ടെൻഡർ നടപടികൾ റദ്ദാക്കി. തദ്ദേശീയ സാങ്കേതികവിദ്യ മതിയെന്ന തീരുമാനം കേന്ദ്രസർക്കാർ എടുത്തു. ഇതിന് പിന്നാലെ രാജ്യത്തുനിന്നുള്ള നാല് കമ്പനികൾ 4ജി സാങ്കേതികവിദ്യ തയ്യാറാക്കി മുന്നോട്ടുവന്നു. ടിസിഎസിന് അംഗീകാരവും കിട്ടി. ഇന്ത്യൻനിർമ്മിത ആദ്യ യാത്രാവിമാനം പറന്നതിനു സമാനമായ നേട്ടമായിട്ടാണ് തദ്ദേശീയമായി 4ജി വികസിപ്പിച്ചതിനെയും കേന്ദ്രസർക്കാർ കാണുന്നത്.

രാജ്യത്ത് ഒരുലക്ഷത്തോളം ടവറുകളിലാണ് 4ജി നിലവിൽ വരുക. 6000 ടവറുകളിൽ അതിനു മുമ്പുതന്നെ നടപ്പാക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലായി 800 ടവറുകളിലാണ് ആദ്യം വരുക. ലക്ഷദ്വീപിലും ടവർ സ്ഥാപിക്കും. തിരുവനന്തപുരം (296), എറണാകുളം (275), കോഴിക്കോട് (125), കണ്ണൂർ (100) എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ ടവറുകൾ വരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP