Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃഷക്ക് ഐറ്റം ഡാൻസ് മടുത്തതോ അതോ അഹങ്കാരമോ? രജനികാന്ത് ചിത്രത്തിലേക്ക് ലഭിച്ച അവസരം നിഷേധിച്ച് താരം

തൃഷക്ക് ഐറ്റം ഡാൻസ് മടുത്തതോ അതോ അഹങ്കാരമോ? രജനികാന്ത് ചിത്രത്തിലേക്ക് ലഭിച്ച അവസരം നിഷേധിച്ച് താരം

തെന്നിന്ത്യൻ സുന്ദരി തൃഷക്ക് ഐറ്റം ഡാൻസു മടുത്തോ? അതോ അഹങ്കാരം തലയ്ക്ക് പിടിച്ചോ? സൂപ്പൻ താരം രജനി കാന്തിന്റെ ചിത്രത്തിലേക്ക് ലഭിച്ച അവസരം തൃഷ വേണ്ടെന്ന് വച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോളിവുഡിലെ സംസാരം ഇങ്ങനെയാണ്. തന്റെ ചിത്രമായ 'ലിങ്കാ' യിലേക്ക് ഐറ്റം ഡാൻസ് ചെയ്യാൻ വേണ്ടി രജനീകാന്ത് മുന്നോട്ട് വച്ച അവസരമാണത്രേ തൃഷ വേണ്ട എന്ന് വച്ചത്.

സോനാക്ഷി സിൻഹയും അനുഷ്‌കാ ഷെട്ടിയും മുഖ്യ വേഷത്തിലഭിനയിക്കുന്ന ലിങ്കയുടെ ഷൂട്ടിങ് മൈസൂരിലാണ് നടക്കുന്നത്. രജനിയുടെ എല്ലാ ചിത്രങ്ങളിലും സാധാരണ ഒരു ഐറ്റം ഡാൻസ് ഉണ്ടാകാറുള്ളതാണ്. ഇത്തവണ അതിന് പറ്റിയ അഭിനേത്രിയെ ലഭിച്ചിട്ടില്ല എന്നാണ് വിവരം. നേരത്തെ കുചേലൻ എന്ന ചിത്രത്തിൽ നയൻതാര സൂപ്പർതാരത്തിനൊപ്പം ഡാൻസ് ചെയ്തിരുന്നു.

എന്നാൽ ലിങ്കയുടെ ഓഫർ വന്ന അതേ സമയം ജയം രവി നായകനാകുന്ന പുതിയ ചിത്രം കരാറായതിനാൽ ലിങ്ക തൃഷ ഉപേക്ഷിച്ചതാണെന്നും പറയുന്നുണ്ട്. എന്നാൽ ഈ വാർത്തകളെല്ലാം തൃഷ നിഷേധിച്ചിട്ടുണ്ട്. ലിങ്കയിൽ അഭിനയിക്കാനായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. പുനീത് രാജ്കുമാറിനൊപ്പം 'പവർസ്റ്റാർ' എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ തൃഷ.
-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP