Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സമ്പൂർണ്ണ മദ്യ നിരോധനത്തിൽ നിന്നും പുറകോട്ടില്ല: മുഖ്യമന്ത്രി

സമ്പൂർണ്ണ മദ്യ നിരോധനത്തിൽ നിന്നും പുറകോട്ടില്ല: മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് സമയബന്ധിതമായി ഏറ്റവും വേഗത്തിൽ മദ്യ നിരോധനം നടപ്പാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മർകസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ശൈഖ് സായിദ് അന്താരാഷ്ട്ര സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി നിലനിൽക്കുന്ന വ്യവസ്ഥിതിയെ മാറ്റുമ്പോൾ അത് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണം. അതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നമുക്ക് ഈ സാമൂഹ്യ വിപത്തിനെ വിജയകരമായി മറികടക്കണം. മദ്യത്തിന്റെ വരുമാനം നഷ്ട്ടപെടുന്നതിൽ യാതൊരു വൈമനസ്യവും ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. എന്നാൽ ഇതേ കുറിച്ച് ആരും ചർച്ചചെയ്യുന്നില്ല. മദ്യാസക്തി കുറച്ചു വരികയാണ് നമ്മുടെ ലക്ഷ്യം. ഏറ്റവും വിജയകരമായ രീതിയിൽ ഈ ലക്ഷ്യം പൂർത്തിയാക്കുന്നതിനോട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാധാനത്തിനു വേണ്ടി സമാനതകളില്ലാതെ നിലകൊണ്ട ഭരണാധികാരിയായിരുന്നു ശൈഖ് സായിദ്. അദ്ദേഹത്തിന്റെ പേരിൽ മർകസിൽ അന്താരാഷ്ട്ര സമാധാന സമ്മേളനം നടക്കുന്നതിൽ അഭിമാനമുണ്ട്. ലോകം ഇന്ന് ഉറ്റു നോക്കുന്നത് സമാധാന ശ്രമങ്ങളെയാണ്. ഭീകരതയെയും അക്രമ പ്രവർത്തനങ്ങളെയും മുഴുവൻ ജനങ്ങളും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ അംബാസിഡർ സഈദ് മുഹമ്മദ് അൽ മുസീരി, യു.എ.ഇ ഭരണകൂടത്തിന്റെ സന്ദേശം അവതരിപ്പിച്ചു. ശൈഖ് ഖലീഫ ബിൻ സാഇദ് ആൽ നഹിയാൻ ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ഹാജി അൽ ഖൂരി, അലി മുഹമ്മദ് അൽ സുബൈദി (യു.എ.ഇ) ഫഹദ് അലി അബൂ ശനാൻ (സൗദി അറേബ്യ) ഡോ. അഹ്മദ് ബസരി ഇബ്രാഹിം (മലേഷ്യ) മഹമൂദ് ഇനായി സനദ് അബ്ദുൽ സലാം (ഖത്തർ) അബ്ദുള്ള മഹ്മൂദ് കരീഷാൻ മഹ്മൂദ് (കുവൈത്ത്) അനസ് മഹ്മൂദ് ഖലഫ് ബാഗ്ദാദി (ഇറാഖ്) മന്ത്രിമാരായ രമേഷ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, കെ.ബാബു, എംപിമാരായ എം.എ ഷാനവാസ്, എം.ക രാഘവൻ സംസാരിച്ചു. ബഹ്‌റൈൻ സർക്കാറിന്റെ വിശിഷ്ട അവാർഡ് നേടിയ പത്മ ശ്രി എം.എ യൂസുഫലിയെ ചടങ്ങിൽ ആദരിച്ചു. എ.പി അബ്ദുൽ ഹക്കീം അസ്ഹരി സ്വാഗതം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP