Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മയക്കുമരുന്ന് കച്ചവടമെന്ന് തെറ്റായ സന്ദേശം; ബ്യൂട്ടി പാർലർ റെയ്ഡ് ചെയ്ത പൊലീസ് വെറുതെ മടങ്ങി; അപവാദ പ്രചരണം ശക്തമായതോടെ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

മയക്കുമരുന്ന് കച്ചവടമെന്ന് തെറ്റായ സന്ദേശം; ബ്യൂട്ടി പാർലർ റെയ്ഡ് ചെയ്ത പൊലീസ് വെറുതെ മടങ്ങി; അപവാദ പ്രചരണം ശക്തമായതോടെ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

ചെറുതോണി: മയക്കുമരുന്ന കച്ചവടം നടത്തുന്നുവെന്ന പരാതിയിൽ ബ്യൂട്ടി പാർലറിൽ പൊലീസ് അന്വേഷണത്തിനെത്തിയതിന്റെ അപമാനത്താൽ പാർലർ ഉടമയായ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന് ഇടുക്കി പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ചെറുതോണിയിലുള്ള ബ്യൂട്ടി പാർലറിൽ അന്വേഷണത്തിന് എത്തുന്നത്. എന്നാൽ അന്വേഷണത്തിൽ മയക്കുമരുന്നൊന്നും ലഭിക്കാതെ പൊലീസ് മടങ്ങുകയായിരുന്നു.

പൊലീസ് അന്വേഷണം കഴിഞ്ഞു മടങ്ങിയതിനു പിന്നാലെ അപമാന ഭാരത്താൽ യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ഇവരെ പൊലീസ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്ഥാപനം കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം തകൃതിയായി നടക്കുന്നുവെന്ന് ഇടുക്കി പൊലീസിന് നിരന്തരം പരാതി ലഭിച്ചിരുന്നു എന്നു പറയുന്നു. കോളേജ് കുട്ടികളടക്കമുള്ളവർക്ക് ഇവിടെ നിന്നും കഞ്ചാവ് വിൽക്കുന്നുണ്ടെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ പൊലീസിന്റെ സഹായത്തോടെ ഇടുക്കി സർക്കിൾ ഇൻസ്‌പെക്ടർ, എസ് ഐ എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. അതേസമയം റെയ്ഡിനു ശേഷം പൊലീസ് വെറുംകൈയോടെയാണ് മടങ്ങിയത്.

എന്നാൽ തന്റെ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയത് യുവതിയെ മാനസികമായി ഏറെ തളർത്തി. തനിക്കു നേരെ ശക്തമായ അപവാദ പ്രചരണം നടക്കുന്നുണ്ടെന്ന തിരിച്ചറിവ് യുവതിയെ ആത്മഹത്യാ ശ്രമത്തിലേക്കു നയിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP