Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെറിയ കുട്ടിയായതു കൊണ്ട് മുഖത്ത് പാടു വരാതിരിക്കാൻ 40,000 രൂപ ഫീസും അനസ്തീഷ്യയും വേണമെന്ന് ബേബി മെമോറിയൽ പറഞ്ഞു; രാത്രിയിൽ ഇഖ്‌റ ആശുപത്രിയിൽ ചെന്നു ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ 1050 രൂപ! നന്ദി ഡോക്ടർ ശാലീന എസ് നായർ... നന്ദി ഇഖ്‌റ ഹോസ്പിറ്റൽ....

ചെറിയ കുട്ടിയായതു കൊണ്ട് മുഖത്ത് പാടു വരാതിരിക്കാൻ 40,000 രൂപ ഫീസും അനസ്തീഷ്യയും വേണമെന്ന് ബേബി മെമോറിയൽ പറഞ്ഞു; രാത്രിയിൽ ഇഖ്‌റ ആശുപത്രിയിൽ ചെന്നു ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ 1050 രൂപ! നന്ദി ഡോക്ടർ ശാലീന എസ് നായർ... നന്ദി ഇഖ്‌റ ഹോസ്പിറ്റൽ....

ന്ദി ഡോക്ടർ ശാലീന എസ് നായർ...

നന്ദി ഇഖ്‌റ ഹോസ്പിറ്റൽ.....

ഇന്നലെ ഒരു വല്ലാത്ത രാത്രി ആയിരുന്നു....

എന്റെ മകൾ ഇന്നലെ രാത്രി ഒന്ന് വീണു...

നെറ്റി നന്നായി കീറി..

ഉടൻ കുറ്റ്യാടി ഗവൺമന്റ് ഹോസ്പിറ്റലിൽ ചെന്നു...

'ഇത് ഒരു പ്ലാസ്റ്റിക് സർജ്ജൻ സ്റ്റിച് ചെയ്യുന്നതാകും നല്ലത് ....'

അവിടെ നിന്നും മുറിവ് തൽകാലം ഡ്രെസ് ചെയ്തുകൊണ്ട് ഡോക്ടർ പറഞ്ഞു....

ബേബി ഹോസ്പിറ്റലിൽ ആകും നല്ലത്...

ഞാനുടൻ ബേബിയിലേക്ക് പുറപെട്ടു...

പോകുന്നവഴിക്ക് മൈക്ക്രോ ക്ലിനിക് എം ഡി ആയ സുബൈർക്കാനെ ദൗയമശൃ ങശരൃീ ഒന്ന് വിളിച്ചു... സംഭവം പറഞ്ഞു...

ബേബിയിൽ വലീയ ചാർജ്ജാകും നീ ആദ്യം ഒന്ന് ഇഖ്‌റ ഹോസ്പിറ്റലിൽ ചെന്ന് നോക്ക് എന്ന സുബൈർക്കാന്റെ നിർദ്ദേശപ്രകാരം ഇഖ്‌റ ഹോസ്പിറ്റലിലേക്ക് ചെന്നു...

അപ്പോഴേക്കും അവിടെ ഉള്ള പ്ലാസ്റ്റിക് സർജ്ജൻ പോയിട്ടുണ്ടായിരുന്നു...

ഹോസ്പിറ്റലിൽ നിന്ന് അരമണിക്കൂറോളം ട്രൈ ചെയ്‌തെങ്കിലും ഡോക്ടറേ കിട്ടിയില്ല...

അങ്ങനെ ഞങ്ങൾ ബേബിയിലേക്ക് തന്നെ ചെന്നു...

അവിടെ ഡോക്ടർ നോക്കിയിട്ട് പറഞ്ഞു പ്ലാസ്റ്റിക് സർജ്ജൻ സ്റ്റിച് ചെയ്യുകയാണെങ്കിൽ ഏകദേശം 30000 ത്തിനും 40000 ത്തിനും ഇടയിൽ ചാർജ്ജാകും...
ചെറിയ കുട്ടിയായതുകൊണ്ട് തിയേറ്ററിൽ കൊണ്ട് പോയി അനസ്‌തേഷ്യ കൊടുത്തേ ചെയ്യാൻ പറ്റൂ...

അല്ലാതെ നോർമ്മൽ സ്റ്റിച്ച് ഇട്ടാൽ മതി എങ്കിൽ അത് ചെയ്യാം അതാകുംബോൾ വലീയ കല ഉണ്ടാകും.. ഇതാകുംബോൾ അത്രത്തോളം കല ഉണ്ടാകില്ല...

മോളുടെ കാര്യമല്ലേ...

എന്ത് ചെയ്യണം എന്ന് അൽപ്പം ആലോചിച്ചു... എന്തായാലും ചെയ്യൂ എന്ന് ഡോക്ടറോട് പറഞ്ഞു...

ഓക്കെ.. എന്നാൽ ഇന്ന് ഇവിടെ അഡ്‌മിറ്റ് ആകുക...
നാളെ രാവിലെ 9 മണിക്ക് ചെയ്യാം....

അപ്പോൾ ഞാൻ ചോദിച്ചു എങ്കിൽ പിന്നെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്ത് നാളെ രാവിലെ വന്നാൽ പോരേ ഡോക്ടർ....

അത് മതി ഡോക്ടർ സമ്മതിച്ചു....
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി...
വീട്ടിൽ പോയി പിന്നേ നേരം വെളുപ്പിക്കുന്ന കാര്യം വിചാരിച്ചപ്പോൾ ആകെ മൊത്തം ടെൻഷനടിച്ച് ചാകനായ എനിക്ക് തോനി ഒന്നും കൂടി ഒന്ന് ഇഖ്‌റ ഹോസ്പിറ്റലിൽ കേറി നോക്കിയാലോ എന്ന്....

അങ്ങനെ അവിടെ വീണ്ടും ചെന്നു...
അപ്പോഴേക്കും സമയം 12 ആകാൻ ആയിട്ടുണ്ട്....
ഭാഗ്യത്തിന് ഡോക്ടരേ വിളിച്ചിട്ടു കിട്ടി 15 മിനുട്ട് കൊണ്ട് ഡോക്ടർ സ്ഥലത്ത് എത്തി....

ഡോക്ടർ ഷാലിന എസ് നായർ..

മുറിവ് കണ്ട ഡോക്ടർ പറഞ്ഞു... ഇത് അനസ്‌തേഷ്യ ഒന്നും ഇല്ലാതെ തന്നെ നമുക്ക് ചെയ്യാം... പേടിക്കാൻ ഒന്നും ഇല്ല...

സ്‌നേഹത്തോടെ ഉള്ള ഡോക്ടറുടെ സംസാരം തന്നെ ഞങ്ങൾക്ക് ഏറേ ആശ്വാസമായി....
മോളെ സ്റ്റിച് ചെയ്യാൻ വേണ്ടി കൊണ്ട് പോയി....
എല്ലാം കഴിഞ്ഞു ബില്ല് വന്നു....

ബില്ല് തരുംബോൾ നേർസ്സ് പറഞ്ഞു...

ഡോക്റ്റർ നിങ്ങൾക്ക് ചെറിയ ബില്ലെ ഇട്ടിട്ടുള്ളൂ...

ബില്ല് അടക്കാൻ ചെന്ന ഞാൻ എത്രയായി എന്ന് ചോദിച്ചപ്പോൾ 1050 രൂപ....!

ആകെ ആയിരത്തി അൻപത് രൂപ...

ഫാർമ്മസി ചാർജ്ജ് ഒരു 650 രൂപയും....
കഴിക്കാനുള്ള മെഡിസിൻസും എല്ലാം അടക്കം 2000 ഇൽ താഴെ...

ഈ ഒരു കാര്യത്തിന് വേണ്ടി മാത്രം നട്ട പാതിരായ്ക്ക് വീട്ടിൽ നിന്ന് വന്നതാണ് ഡോക്ടർ....

ബില്ല് അടക്കുംബോൾ കൗണ്ടറിൽ ഉള്ള സ്റ്റാഫ് പറഞ്ഞു നിങ്ങൾ മറ്റൊരു ഹോസ്പിറ്റലിലോ അല്ലെങ്കിൽ മറ്റൊരു ഡോക്ടരോ ആയിരുന്നു എങ്കിൽ മിനിമം ഇതിന്റെ 5 ഇരട്ടി എങ്കിലും ചാർജ്ജ് ആകുമായിരുന്നു....

ആതുര സേവനം എന്നാൽ കച്ചവടം എന്ന് മാത്രം അല്ലാതെ കാണുന്ന ഡോക്ടർമ്മാരും ആശുപത്രികളും ഒക്കെ ഇപ്പോഴും ഉണ്ട് എന്നത് തരുന്ന ആശ്വാസം ചെറുതല്ല....

നന്ദി പ്രിയ ഡോക്ടർ ....

നന്ദി ഇഖ്‌റ ഹോസ്പിറ്റൽ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP