Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചിക്കൻ സ്റ്റ്യൂ

ചിക്കൻ സ്റ്റ്യൂ

സപ്‌ന അനു ബി ജോർജ്‌

ക്രിസ്തുമസ് ദിവസം രാവിലെ എല്ലാ ക്രിസ്ത്യാനി കുടിംബങ്ങളിലും,വെള്ളപ്പവും കോഴി സ്റ്റുവും,ഒഴിച്ചു കൂടാൻ പറ്റാത്തവിഭവമാണ്.4 പേർക്കുള്ളത് / സമയം 45 മിനിട്ട്

അവശ്യമുള്ളവ

വഴറ്റാൻ

1.ഇഞ്ചി- 1 കഷണം(നീളത്തിൽ അരിഞ്ഞത്)

2.വെളുത്തുള്ളീ-2 നീളത്തിൽ അരിഞ്ഞത്

3.മഞ്ഞൾപ്പൊടി-1/4 ടീ.സ്പൂൺ

4.സവാള- 2 നീളത്തിൽ അരിഞ്ഞത്

5.പച്ചമുളക് - 10 നെടുകെ കീറിയത്

6.വെളിച്ചെണ്ണ-3 ടേ.സ്പൂൺ

7.വെണ്ണ-1 ടേ.സ്പൂൺ

8.ഉലുവ-1/2 ടീ.സ്പൂൺ

9.വഷണയില-1 കീറിയത്

10.കുരുമുളക്-1 ടീ.സ്പൂൺ

11.പട്ട-2 ഇഞ്ച് , ചതച്ചത്

12.ഏലക്ക -4 ചതച്ചത്

13.ഗ്രാമ്പു- 3

14.കറിവേപ്പില - 3 കതിർപ്പ്

15.ചിക്കൻ - 1 (ചെറിയ കഷണങ്ങൾ)

16.തേങ്ങാപ്പാൽ- 3 cup, ( 2കപ്പ് നേത്തതും, 1 കപ്പ് കുറുകിയതും)

17.മഞ്ഞൾപ്പൊടി-1/4 ടീ.സ്പൂൺ

18.പച്ചക്കറി- 2 കപ്പ് ,ക്യാരറ്റ്,ബീൻസ്,പട്ടാണി,ഉരുളക്കിഴങ്ങ് വട്ടത്തിൽ ഞുറുക്കിയത്

19.ഗരം മസാല -1/4 ടീ.സ്പൂൺ

തയ്യാറാക്കുന്ന വിധം

ല്ല വാവട്ടമുള്ള പാത്രത്തിൽ,എണ്ണയും വെണ്ണയും,ഇട്ട് 8 മുതൽ 13 വരെയുള്ള മസാലകൾ ഒന്നു പൊട്ടാൻ അനുവദിക്കുക. അതിനു ശേഷം സവാളവഴറ്റി, നേർമ്മയാകുമ്പോൾ, വെളുത്തുള്ളിയും,ഇഞ്ചിയും, ചച്ചമുളകും, വഴറ്റുക. ചിക്കൻ കഷണങ്ങളും ചേർത്ത്, ചെറുതീയിൽ, കോഴിയുടെ വെള്ളം ഇറങ്ങാൻ അനുവദിക്കുക. ഈ സമയത്ത്,ഇളം തേങ്ങാപ്പാലിൽ,മഞ്ഞൾപ്പൊടി കലക്കി കോഴിയിലേക്ക് ഒഴിക്കുക. പാത്രം മൂടിവെച്ച് വേവിക്കുക. 15 മിനിറ്റിനു ശേഷം,മൂടി തുറന്ന്,വെന്തു എന്നുറപ്പാക്കിയതിനുശേഷം,ഉപ്പും കറിവേപ്പിലയും ചേർത്തിക്കുക. അതിനു ശേഷം തേങ്ങായുടെ തനിപ്പാലൊഴിക്കുക. വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റിയിട്ട്, പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചി മസാല മുകളിൽക്കൂടി തൂവുക.

എളുപ്പത്തിൽ ഒരു സൂപ്പ്

റിക്കായി മുറിക്കുന്ന കോഴിയിൽ നിന്നും ഉരിഞ്ഞു മാറ്റുന്ന തൊലി,ചെറിയ കഷണങ്ങളായി മുറിക്കുക. കൂടെ ചിറകിന്റെ അറ്റം,കാലിന്റെ മുറിച്ചുമാറ്റുന്ന ഭാഗങ്ങൾ എന്നിവയെല്ലാം ചേർത്ത്,കുറച്ചു വെള്ളവും ചേർത്ത്, അതിലേക്ക്, കാരറ്റ്,ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ ചെറിയ കഷണങ്ങളായി മുറിച്ചിടുക. കൂടെ കുരുമുളകുപൊടി, ചതച്ച വെളുത്തുള്ളി (തൊലിയോടു കൂടി) ഉപ്പ്,കരിവേപ്പില,മല്ലിയില എന്നിവയും ചേർത്ത്,നല്ലവണ്ണം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ ചിക്കന്റെ തൊലിക്കഷണങ്ങൾ എടുത്തു മാറ്റുക. സൂപ്പ് റെഡി. ഇതു പൂർണ്ണമായും അരിച്ച്, ഒരു ക്ലിയർ സൂപ്പായും ഉപയോഗിക്കം.

ഒരു കുറിപ്പടി:- തേങ്ങാപ്പാൽ ഒഴിക്കാതെ വെറും വെള്ളം ഒഴിച്ച് വേവിച്ച് പറ്റിച്ച് വെച്ചിരുന്നാൽ , അറിയിക്കാതെ വന്നു കയറുന്ന അതിഥികൾക്ക് ഒരു നല്ല സ്റ്റ്യൂ നൾകാൻ സാധിക്കും. ഒന്നു തിളപ്പിച്ച് ഒന്നാം പാൽ മാത്രം ഒഴിച്ച് കറിയാക്കിയെടുക്കാം. പച്ചമുളക് കുറച്ച്, മുളക് പൊടി ചേർത്താൽ വെളുത്ത നിറം മാറി ചുവന്ന കളർ കറിക്ക് നൽകുകയും, സ്വാദും വ്യത്യസ്ഥമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP