Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിയാലിൽ എൻജിനീയറിങ്, ഫിനാൻസ് തസ്തികകളിൽ ഒഴിവ്

സിയാലിൽ എൻജിനീയറിങ്, ഫിനാൻസ് തസ്തികകളിൽ ഒഴിവ്

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ)എൻജിനീയറിങ്, ഫിനാൻസ് ജൂനിയർ മാനേജർമാരുടെ(ട്രെയിനി) തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് (ബി.ടെക് ട്രിപ്പിൾ ഇ ) 60 ശതമാനം മാർക്കോടെ ഫുൾടൈം കോഴ്‌സ് പാസ്സായവർക്ക് ജൂനിയർ മാനേജർ (ട്രെയിനി ) എൻജിനീയറിങ് വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കാം. എട്ട് ഒഴിവുകൾ നിലവിലുണ്ട്.

സി.എ / ഐ.സി.എം.എ പാസ്സായവർക്ക് ജൂനിയർ മാനേജർ (ട്രെയിനി ഫിനാൻസ്) തസ്തികയിലേയ്ക്ക് നാല് ഒഴിവുകളുണ്ട്. പരിശീലന കാലാവധി ഒരുവർഷം. വിജയകരമായി പൂർത്തിയാക്കുന്നവരെ ജൂനിയർ മാനേജർ തസ്തികയിൽ നിയമിക്കും. മികച്ച ശമ്പളം, മറ്റ് അലവൻസുകൾ. പ്രായപരിധി: 2018 ഫെബ്രുവരി 15 ന് 25 വയസ്സ്. പൂർണമായും ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്.

ഇതിനായി www.cial.aero സന്ദർശിക്കുക. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. സിയാലിന്റെ റിക്രൂട്ട്‌മെന്റിനായി ഒരു ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരക്കാരുടെ വഞ്ചനയിൽപ്പെടാതെ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP