Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന് നഷ്ട്ടമായത് 15 ലക്ഷം; രണ്ട് മണിക്കൂർ ചൈനീസ് കപ്പൽ ബർത്ത് ചോദിച്ചപ്പോൾ 10 കോടി ബാങ്ക് ഗ്യാരന്റി ചോദിച്ചു; സമ്മതമെന്നറിയിച്ചപ്പോൾ ബെർത്ത് ഒഴിവില്ലെന്ന് പറഞ്ഞു; കപ്പൽ ജീനവക്കാരന്റെ മരണത്തിൽ ഫോറൻസിക് തെളിവെടുപ്പിനായി കൊച്ചിയിലെത്തിയ സിവിയാൻ വോയേജ് കപ്പലിനെയും ഉദ്യോഗസ്ഥരെയും പോർട്ട്ട്രസ്റ്റ് അധികൃതർ വട്ടം ചുറ്റിച്ചതിങ്ങനെ

ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന് നഷ്ട്ടമായത് 15 ലക്ഷം; രണ്ട് മണിക്കൂർ ചൈനീസ് കപ്പൽ ബർത്ത് ചോദിച്ചപ്പോൾ 10 കോടി ബാങ്ക് ഗ്യാരന്റി ചോദിച്ചു; സമ്മതമെന്നറിയിച്ചപ്പോൾ ബെർത്ത് ഒഴിവില്ലെന്ന് പറഞ്ഞു; കപ്പൽ ജീനവക്കാരന്റെ മരണത്തിൽ ഫോറൻസിക് തെളിവെടുപ്പിനായി കൊച്ചിയിലെത്തിയ സിവിയാൻ വോയേജ് കപ്പലിനെയും ഉദ്യോഗസ്ഥരെയും പോർട്ട്ട്രസ്റ്റ് അധികൃതർ വട്ടം ചുറ്റിച്ചതിങ്ങനെ

ആർ.പീയൂഷ്

കൊച്ചി: കപ്പൽ ജീവനക്കാരൻ മരിച്ചതിനെ തുടർന്ന് ഫോറൻസിക് തെളിവെടുപ്പിനായി അടിയന്തിരമായി തുറമുഖത്തടുക്കാൻ ചൈനീസ് ചരക്ക് കപ്പലിന് അനുമതി നിഷേധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്. സിവിയാൻ വോയേജ്' എന്ന കപ്പലിൽ ജീവനക്കാരൻ മരിച്ചതിനെ തുടർന്ന് ഫോറൻസിക് പരിശോധനകൾക്കായി കപ്പൽ കൊണ്ടുവന്നത് നാലു ദിവസം മുമ്പാണ്. എന്നാൽ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി ലഭിക്കാഞ്ഞതിനാൽ കപ്പൽ പുറങ്കടലിൽ തന്നെ കിടന്നു. പോർട്ടിൽ ബെർത്ത് ഒഴിവില്ലെന്ന വാദമാണ് പോർട്ട് അധികൃതർ ആദ്യം പറഞ്ഞത്. കപ്പലിന് അനുവാദം നൽകണമെങ്കിൽ പത്ത് കോടി രൂപയുടെ ബാങ്ക് ഗാരന്റി നൽകണമെന്ന് അവർ പിന്നീട് പറഞ്ഞു. അത് നൽകാനും കപ്പൽ ഏജൻസി തയ്യാറായിരുന്നു. രണ്ടു മണിക്കൂർ മാത്രം ബെർത്തിൽ കിടക്കാനുള്ള അനുവാദമാണ് ചോദിച്ചത്. അതിന് വേണ്ടിവരുന്ന എല്ലാ ബാധ്യതയും വഹിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു.

കപ്പലിനെ കയറ്റാതിരിക്കാൻ വീണ്ടും മുട്ടു ന്യായങ്ങൾ നിരത്തി പോർട്ട് ട്രസ്റ്റ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ തുറമുഖത്ത് അടുക്കാൻ കപ്പലുകൾക്ക് അനുമതി നൽകുക എന്നത് സാമാന്യ മര്യാദയാണെന്നും വനിതാ ഉദ്യോഗസ്ഥയ്ക്ക് കടലിൽ പോയി കപ്പലിൽ കയറാനാവാത്തതുകൊണ്ടാണ് കൊച്ചിയിൽ ബെർത്തിൽ അടുപ്പിക്കാൻ ശ്രമിച്ചതെന്നും ഇതിന് കേരള പൊലീസ്, പോർട്ട് ട്രസ്റ്റിനോട് അനുവാദം തേടിയിരുന്നുവെന്നും സംസ്ഥാന മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു പറഞ്ഞു. എന്നാൽ കൊച്ചി തുറമുഖാധികൃതർ ഇക്കാര്യത്തിൽ നിയമവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും കപ്പൽ കയറിയിരുന്നെങ്കിൽ കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും പോർട്ടിന് ലഭിക്കുമായിരുന്നുവെന്നും അദ്ധേഹം പ്രതികരിച്ചു.

കൊച്ചി തുറമുഖത്ത് പ്രവേശിക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പുറങ്കടലിൽ കിടക്കുന്ന ചൈനീസ് കപ്പലിലേക്ക് ഉദ്യോഗസ്ഥർ മീൻപിടിത്ത ബോട്ടിൽ ചെന്ന് പരിശോധന നടത്തി. വിഴിഞ്ഞത്തുനിന്ന് ഏതാനും പൊലീസുകാരും അന്വേഷണത്തിന്റെ ഭാഗമായി ആ കപ്പലിൽ കയറിയിരുന്നു. അവർക്കും കപ്പലിൽനിന്ന് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഒടുവിൽ വെള്ളിയാഴ്ച രാത്രി മീൻപിടിത്ത ബോട്ടുമായി ചെന്നാണ് തീരദേശ പൊലീസ് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്.

ശനിയാഴ്ച രാത്രി വരെ കാത്തുനിന്നിട്ടും പോർട്ട് ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിക്കാതെ വന്നപ്പോൾ, ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥരുമായി കപ്പലിലേക്ക് പോകാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഈ തീരുമാനമെടുത്തത്. ഫോറൻസിക് വിദഗ്ദ്ധരെല്ലാം വനിതകളായതിനാലാണ് കപ്പൽ കരയിൽ അടുപ്പിച്ച ശേഷം അവരെ കയറ്റാമെന്ന് തീരുമാനിച്ചത്. എന്നാൽ തുറമുഖാധികൃതരുടെ സഹകരണമില്ലാത്തതിനാൽ വനിതാ ഉദ്യോഗസ്ഥരെ ബോട്ടിൽ കയറ്റി പുറങ്കടലിൽ കൊണ്ടുപോയി കപ്പലിൽ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.

തൂത്തുക്കുടിയിൽനിന്ന് തടി കയറ്റി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് പോകുകയായിരുന്നു ഈ കപ്പൽ. കപ്പലിലെ മാൻഹോളിൽ വീണാണ് ജീവനക്കാരൻ മരിച്ചത്. അപകടം നടന്ന സമയത്ത് കപ്പൽ കേരളത്തിന്റെ അതിർത്തിയിലായിരുന്നു. അതുകൊണ്ട് വിഴിഞ്ഞത്തു വച്ച് ജീവനക്കാരന്റെ മൃതദേഹം കരയിലേക്ക് മാറ്റി. അവിടെ നിന്നാണ് പൊലീസ് കപ്പലിൽ കയറിയത്. അപകട മരണമായതിനാലാണ് ഫോറൻസിക് പരിശോധന വേണ്ടിവന്നത്.

തുറമുഖത്തെ ബെർത്തുകളൊക്കെ മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ ഒഴിവില്ലാത്തതിനാലാണ് ചൈനീസ് കപ്പലിന് അനുമതി നൽകാൻ കഴിയാതെ വന്നതെന്ന് പോർട്ട് ട്രസ്റ്റ് അധികൃതർ പറയുന്നു. പോർട്ട് ബെർത്തുകൾ നാവികസേനയ്ക്കു വേണ്ടി നേരത്തെ ബുക്ക് ചെയ്തിരുന്നതാണ്. ചൈനീസ് കപ്പലിന് 9.5 മീറ്റർ ഡ്രാഫ്റ്റ് ഉള്ളതിനാൽ പല ബെർത്തിലും കയറാനാവില്ല. ക്രമം തെറ്റിച്ച് കപ്പലുകൾക്ക് ബെർത്ത് നൽകിയാൽ അടുത്ത ദിവസങ്ങളിലെത്തേണ്ട കപ്പലുകളെ അത് ബാധിക്കും. അതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് കൊച്ചി പോർട്ട് ട്രസ്റ്റിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP