Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസ്ലം വധക്കേസ് പ്രതി സുമോഹൻ പൊലീസിൽ കീഴടങ്ങി; അസ്ലമിനെ അക്രമിച്ച ശേഷം സംഘം ഒളിവിലായിരുന്നു; കോടതിയിൽ ഹാജരാകാൻ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

അസ്ലം വധക്കേസ് പ്രതി സുമോഹൻ പൊലീസിൽ കീഴടങ്ങി; അസ്ലമിനെ അക്രമിച്ച ശേഷം സംഘം ഒളിവിലായിരുന്നു; കോടതിയിൽ ഹാജരാകാൻ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുമോഹൻ പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ എത്തിയ ഇയാളെ നാദാപുരം സി.ഐ ഓഫീസിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന വളയം സ്വദേശിയായ സുമോഹൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയിരുന്നെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസ് ഇറക്കിയ പ്രതിയെ നാട്ടിലെത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവർത്തകർ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

2016 ആഗസ്റ്റിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട അസ്ലമിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അസ്ലമിന്റെ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്റെ ഭാഗത്തും കഴുത്തിനും ആഴത്തിൽ മുറിവേറ്റു. ഇന്നോവ കാറിൽ പിന്നിൽ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചുവീഴ്‌ത്തിയ ശേഷമാണ് അക്രമം നടത്തിയത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അസ്ലമിന്റെ സുഹൃത്ത് ഷാഫിയെ ആക്രമിച്ചിട്ടില്ല. ആക്രമണത്തിനുശേഷം സംഘം കാറിൽ കടന്നുകളയുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP