Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാൻ പദ്ധതി നടപ്പാക്കും: ഓഖി ദുരന്തത്തിൽ നഷ്ടപ്പെട്ടുപോയ വള്ളങ്ങൾക്കും മത്സ്യബന്ധനോപകരണങ്ങൾക്കും തത്തുല്യമായ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാൻ പദ്ധതി നടപ്പാക്കും: ഓഖി ദുരന്തത്തിൽ നഷ്ടപ്പെട്ടുപോയ വള്ളങ്ങൾക്കും മത്സ്യബന്ധനോപകരണങ്ങൾക്കും തത്തുല്യമായ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

തിരുവനന്തപുരം: ആഴക്കടലിൽ മത്സ്യബന്ധനത്തിനുപോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാൻ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപകരണങ്ങൾ നഷ്ടമായ ജീവിച്ചിരിക്കുന്ന മത്സ്യത്തൊഴിലാളികളെ തൊഴിലിന് സജ്ജരാക്കാനും സംരക്ഷിക്കുന്നതിനും സർക്കാർ ഇടപെടലുണ്ടാവും. നഷ്ടപ്പെട്ടുപോയ വള്ളങ്ങൾക്കും മത്സ്യബന്ധനോപകരണങ്ങൾക്കും തത്തുല്യമായ ഉപകരണങ്ങൾ ലഭ്യമാക്കും. ഇക്കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വിളിച്ചുചേർത്ത മത്സ്യത്തൊഴിലാളികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് വള്ളവും മറ്റു മത്സ്യബന്ധനോപകരണങ്ങളും വാങ്ങാൻ മത്സ്യഫെഡ് വായ്പ നൽകും. മത്സ്യബന്ധനത്തിനു കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കുകയാണ് ലക്ഷ്യം. കടലിൽ പോകുന്ന ചെറു ഗ്രൂപ്പുകൾക്കാണ് ഇങ്ങനെ വായ്പ നൽകുക. എല്ലാ ദിവസവും പിടിക്കുന്ന മത്സ്യത്തിന്റെ ഒരു നിശ്ചിതഭാഗം വായ്പത്തവണയിനത്തിൽ മത്സ്യഫെഡ് ഈടാക്കും. മത്സ്യത്തൊഴിലാളികളെ കടക്കെണിയിൽ നിന്നു രക്ഷിക്കാനാണ് മത്സ്യഫെഡ് ഈ നടപടി സ്വീകരിക്കുന്നത്.

പിടിക്കുന്ന മത്സ്യം ഇടത്തട്ടുകാർക്കുനൽകി വഞ്ചിക്കപ്പെടാതെ മത്സ്യത്തൊഴിലാളികൾക്ക് ന്യായവും സ്ഥിരവുമായ വരുമാനം ഉറപ്പാക്കും. എല്ലാ ഫിഷ് ലാൻഡിങ് സെന്ററിലും കോൾഡ് സ്റ്റോറേജ് സംവിധാനമുണ്ടാക്കി കുടുതൽ പിടിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും. തീരദേശവാസികളെ പട്ടിണിയിൽ നിന്നു കരകയറ്റാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ സഹകരണമുണ്ടെങ്കിൽ ചൂഷണങ്ങളിൽപ്പെടാതെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സർക്കാരിനു സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രാദേശികമായി ആനുകൂല്യങ്ങൾക്ക് അർഹരായവരെ കണ്ടെത്താൻ ഇന്നും (06.02) നാളെയും (07.02) വിവിധ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ അപേക്ഷ സ്വീകരിക്കും. നാളെ രാവിലെ 10ന് വെട്ടുകാട് ലൈബ്രറി പരിസരത്തും, ഉച്ചയ്ക്ക് രണ്ടിന് പൂന്തുറ ഫീഡസ് ഹാളിലും മറ്റന്നാൾ രാവിലെ 10ന് പള്ളം മത്സ്യഭവനിലും ഉച്ചയ്ക്ക് രണ്ടിന് വിഴിഞ്ഞം പാരീഷ് ഹാൾ പരിസരത്തുമാണ് ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുക. യോഗത്തിൽ ഫിഷറീസ് ഡയറക്ടർ വെങ്കടേസപതി, മത്സ്യഫെഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP