Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശ്രീജിത്ത് വിഷയത്തിൽ മറുനാടന് വിലക്കേർപ്പെടുത്തിയ കോടതിവിധി ഭരണഘടയ്ക്കും സുപ്രീംകോടതി വിധിക്കും എതിരെയുള്ള വെല്ലുവിളി; നിയമപീഠങ്ങൾ സംശയങ്ങൾക്ക് അതീതമായിരിക്കാൻ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു; വാർത്തകൾ മറച്ചുവെക്കാൻ കോടതികൾ കൂട്ടു നിന്നാൽ ജനാധിപത്യം മരിക്കും; - ഇൻസ്റ്റന്റ് റെസ്പോൺസ്

ശ്രീജിത്ത് വിഷയത്തിൽ മറുനാടന് വിലക്കേർപ്പെടുത്തിയ കോടതിവിധി ഭരണഘടയ്ക്കും സുപ്രീംകോടതി വിധിക്കും എതിരെയുള്ള വെല്ലുവിളി; നിയമപീഠങ്ങൾ സംശയങ്ങൾക്ക് അതീതമായിരിക്കാൻ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു; വാർത്തകൾ മറച്ചുവെക്കാൻ കോടതികൾ കൂട്ടു നിന്നാൽ ജനാധിപത്യം മരിക്കും; - ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന്റെ നാല് അടിത്തൂണുകളിൽ ഒന്നാണ് മാധ്യമങ്ങൾ. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ജോലിയാണ് കോടതികളുടേത്. എന്നാൽ പലപ്പോഴും കോടതികൾ അവരുടെ അധികാര പരിധികൾ അറിയാതെ പ്രവർത്തിക്കുന്നത് പതിവാണ്.

അത്തരം തെറ്റുകൾ തിരുത്തുന്നതും പരമോന്നത കോടതികൾ തന്നെയാണ് എന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. കീഴ്ക്കോടതികൾ നിയമത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള അറിവില്ലായ്മ ഒരു പ്രശ്നമായി മാറാറുണ്ട്. അത്തരത്തിലുള്ള ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമായ ഒരു വിധിയാണ് കരുനാഗപ്പള്ളി സബ് കോടതി പുറപ്പെടുവിച്ചത്. മറുനാടൻ അടക്കം എട്ട് മാധ്യമങ്ങൾ വിധിയിൽ പരമാർശിക്കപ്പെട്ടിട്ടുണ്ട്.

ചവറ എംഎൽഎ വിജയൻപിള്ളയുടെ മകനെക്കുറിച്ച് ഒരു വാർത്തയും എഴുതരുതെന്നാണ് ഉത്തരവ്. എന്ത് നിയമപരമായ അട്സ്ഥാനത്തിലാണ് കോടതി ഇങ്ങനൊരു തീരുമാനം എടുത്തതെന്ന വ്യക്തമല്ല. ഭരണഘടന 19(എ) പ്രകാരം രാജ്യത്ത് ജീവിക്കുന്ന ഏത് മനുഷ്യനും ഏത് കാര്യത്തിലും സ്വതന്ത്രമായി അഭിപ്രായം പറയാം. നിയമത്തിന് എത്രായി ഒരാളെ അപമാനിച്ചാൽ അയാൾക്ക് മാനനഷ്ടം നൽകാനുള്ള വകുപ്പും നമ്മുടെ ഭരണഘടനയിൽ ഉണ്ട്.

ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനക്കും അപമാനമാണ് കരുനാഗപ്പള്ളി കോടതി പുറപ്പെടുവിച്ച വിധി. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിനും എതിരെയുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഈ വിധിക്കെതിരെയുള്ള നിയമപോരാട്ടവും ഞങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP