Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരുന്നു പൊങ്കൽ കെങ്കേമമാക്കാൻ 'ഐ'; വിസ്മയക്കാഴ്ചകളുമായി ആദ്യ ഒഫീഷ്യൽ ട്രെയ്‌ലർ ജനഹൃദയങ്ങളിൽ

വരുന്നു പൊങ്കൽ കെങ്കേമമാക്കാൻ 'ഐ'; വിസ്മയക്കാഴ്ചകളുമായി ആദ്യ ഒഫീഷ്യൽ ട്രെയ്‌ലർ ജനഹൃദയങ്ങളിൽ

ചെന്നൈ: വിക്രം-ശങ്കർ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ഐയുടെ ട്രെയിലർ പുറത്തിറക്കി. യൂട്യൂബിൽ ഇതിനകം ഒമ്പതുലക്ഷത്തിലേറെപ്പേരാണ് ട്രെയ്‌ലർ കണ്ടത്. പൊങ്കലിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. ശങ്കറിന്റെ ഇതുവരെയുള്ള മാസ് മസാല ചിത്രങ്ങളെയെല്ലാം കടത്തിവെട്ടുന്നതാകും ഐ എന്ന് ട്രെയ്‌ലർ തന്നെ വ്യക്തമാക്കുന്നു.

ചിത്രത്തിൽ ആമി ജാക്‌സണാണ് നായിക. മലയാളികളുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി, ഉപൻ പട്ടേൽ, സന്താനം തുടങ്ങിയ വൻതാരനിരയുണ്ട് ചിത്രത്തിൽ. എ ആർ റഹ്മാന്റേതാണ് ഈണങ്ങൾ. ഛായാഗ്രഹണം പി സി ശ്രീറാം.

മേക്കപ്പും വസ്ത്രാലങ്കാരവുമെല്ലാം ഏറെ പ്രത്യേകത നിറഞ്ഞതാണ്. ന്യൂസിലൻഡ് ആസ്ഥാനമായുള്ള വീറ്റ സ്റ്റുഡിയോസാണ് ഇവ രണ്ടും കൈകാര്യം ചെയ്യുന്നത്. ലോർഡ് ഓഫ് ദി റിങ്‌സിലൂടെ പ്രശസ്തരായ ടീമാണ് വീറ്റ സ്റ്റുഡിയോ. ഇതാ ട്രെയ്‌ലർ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP