Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓഗസ്റ്റ് രണ്ടും അൻസിബ ഹസ്സന്റെ ഭാഗ്യവും; ഇത്തവണത്തെ ഭാഗ്യം സൂപ്പർ താരം സൂര്യ

ഓഗസ്റ്റ് രണ്ടും അൻസിബ ഹസ്സന്റെ ഭാഗ്യവും; ഇത്തവണത്തെ ഭാഗ്യം സൂപ്പർ താരം സൂര്യ

സൂപ്പർ ഹിറ്റ് സിനിമയായ ദൃശ്യത്തിൽ മോഹൻലാലിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച് ശ്രദ്ധേയയായ താരമാണ് അൻസിബ ഹസ്സൻ. മോഹൻലാലിന്റെ മകളായി ചിത്രത്തിലെത്തിയ അൻസിബയ്ക്ക് പ്രധാനവേഷമാണ് ദൃശ്യത്തിൽ ലഭിച്ചത്. ഇപ്പോഴിതാ ഫേസ്‌ബുക്കിൽ അൻസിബയുടെ പോസ്റ്റ്: 'ഓഗസ്റ്റ് 2 എന്റെ ഭാഗ്യദിനം'. ദൃശ്യത്തിലെ ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത് ഓഗസ്റ്റ് രണ്ടിനാണ്. ചെയ്ത കുറ്റം മറയ്ക്കാൻ എല്ലാവരുടെ മനസിലും ഓഗസ്റ്റ് രണ്ട് എന്ന ദിവസം ഉറപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ ചിത്രം കണ്ടവരാരും മറന്നുകാണാനിടയില്ല. വീണ്ടുമൊരു ഓഗസ്റ്റ് 2 അൻസിബയുടെ ഭാഗ്യമായി എത്തിയിരിക്കുകയാണ്.

ഇക്കുറി എന്താണ് ഭാഗ്യമെന്നല്ലേ, തമിഴ്‌നടൻ സൂര്യയെ അടുത്തുകാണാൻ കഴിഞ്ഞതാണ് കാര്യം. ദക്ഷിണേന്ത്യൻ സൂപ്പർ താരം സൂര്യയുമൊത്തുള്ള നിരവധി ചിത്രങ്ങളാണ് അൻസിബ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്റ്റുചെയ്തിരിക്കുന്നത്. ഫോട്ടോകൾക്കൊപ്പമാണ് അൻസിബ 'ഓഗസ്റ്റ് 2 എന്റെ ഭാഗ്യദിനം' എന്ന് പോസ്റ്റിട്ടത്. ദൃശ്യത്തിൽ ധ്യാനത്തിന് ജോർജുകുട്ടിയും കുടുംബവും പോയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് അൻസിബയുടെ പോസ്റ്റ്. അതോടെ എല്ലാവരും ധ്യാനത്തിന് പോക്കും അൻസിബയുടെ പോസ്റ്റും തമ്മിൽ ബന്ധപ്പെടുത്തി.



എന്തായാലും അൻസിബയുടെ സന്തോഷം പറഞ്ഞറിയിക്കാൻ ആകാത്തതാണെന്ന് ഫേസ്‌ബുക്ക് അക്കൗണ്ട് കാണുമ്പോൾ മനസിലാകും. സൂര്യമയമാണ് അൻസിബയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ. കവർ ഫോട്ടോയും പ്രൊഫൈൽ പിക്ചറും ഉൾപ്പെടെ സർവതും സൂര്യയ്ക്കായി സമർപ്പിച്ചിരിക്കുകയാണ് അൻസിബ. സൂര്യയുമായി നിൽക്കുന്ന ഫോട്ടോകളാണ് മുഴുവൻ. അൻജാൻ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കായി സൂര്യ കൊച്ചിയിൽ എത്തിയപ്പോഴെടുത്ത ചിത്രങ്ങളാണ് അൻസിബയുടെ ഫേസ്‌ബുക്കിൽ നിറയെ. സൂര്യക്കൊപ്പം സമയം ചെലവഴിക്കാനായത് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണെന്നും അൻസിബ കുറിച്ചു. എന്തായാലും ചിത്രങ്ങൾക്കെല്ലാം പതിനായിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP