Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

49 അംഗ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ രണ്ടേ രണ്ട് മുസ്ലിംങ്ങൾ; 36 അംഗ കാസർകോട് കമ്മിറ്റിയിൽ ഒരേ ഒരാൾ; ഒരൊറ്റ ജില്ലാ സെക്രട്ടറി പോലും മുസ്ലിംങ്ങൾ അല്ല; സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ട്? ഗോപാല സേന വിവാദം കെട്ടടങ്ങും മുമ്പ് സിപിഎം ഇസ്ലാം വിരുദ്ധമെന്ന് സ്ഥാപിച്ച് വി ടി ബൽറാം രംഗത്ത്

49 അംഗ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ രണ്ടേ രണ്ട് മുസ്ലിംങ്ങൾ; 36 അംഗ കാസർകോട് കമ്മിറ്റിയിൽ ഒരേ ഒരാൾ; ഒരൊറ്റ ജില്ലാ സെക്രട്ടറി പോലും മുസ്ലിംങ്ങൾ അല്ല; സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ട്? ഗോപാല സേന വിവാദം കെട്ടടങ്ങും മുമ്പ് സിപിഎം ഇസ്ലാം വിരുദ്ധമെന്ന് സ്ഥാപിച്ച് വി ടി ബൽറാം രംഗത്ത്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ബിജെപിയുടെ സവർണ ഫാസിസത്തിന് എതിയെ ശക്തിയുക്തം പോരാടുന്നവർ എന്തുകൊണ്ട് മുസ്ലീങ്ങളെ തഴയുന്നു? ചോദിക്കുന്നത് എകെജിക്കെതിരെ പരാമർശം നടത്തി വിവാദത്തിൽ പെട്ട തൃത്താല എംഎൽഎ വി ടി ബൽറാമിന്റേതാണ്. കണ്ണൂർ ജില്ലാ സമ്മേളനം സമാപിക്കുമ്പോൾ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പുറത്തു വിട്ടു കൊണ്ടാണ് ബൽറാം ചോദിക്കുന്നത്. കമ്മിറ്റിയിൽ രണ്ടേ ളണ്ട് മുസ്ലീങ്ങളെ മാത്രമേ ഉൾക്കൊള്ളിച്ചുള്ളൂ. ജില്ലയിലെ സമുദായ സമവാക്യം പരിഗണിച്ചാൽ പോലും മുസ്ലീങ്ങൾക്ക് കൂടുതൽ പ്രാധാന്യം കുറവാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

മൃദുഹിന്ദുത്വ സമീപനമാണ് പിണറായി സർക്കാറും സിപിഎമ്മും പിന്തുടരുന്നത് എന്നാരോപിച്ചു കൊണ്ടാണ് ബൽറാം രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിർത്തുന്നുവെന്നും അത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള കള്ള ആരോപണമുന്നയിച്ച് ഇവിടെ വലിയവായിൽ ഒച്ചവച്ചവരാണ് സിപിഎമ്മിലെ കാരാട്ട്-പിണറായി പക്ഷക്കാരെന്നും ഇക്കൂട്ടർ കണ്ണൂരിലെ ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റ് പരിശോധിക്കണെന്നുമാണ് ബൽറാം ആവശ്യപ്പെടുന്നത്.

സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു. കേരളത്തിൽ ഏതാണ്ട് 27 ശതമാനത്തോളം ജനസംഖ്യയുള്ള ഒരു സമൂഹത്തെ, അതായത് നാലിലൊന്നോളം പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കേണ്ടിയിരുന്ന ഒരു ജനവിഭാഗത്തെ നാമമാത്രമായി ചരുക്കുകയാണ് ചെയ്യുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി. ന്യൂനപക്ഷ സംരക്ഷകരായി അഭിനയിക്കുന്ന, 'മതേതര രാഷ്ട്രീയ പാർട്ടിയാണ് സിപിഎം എന്നതിന്റെ തെളിവാണിതെന്നം അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാർട്ടിയാണ് സിപിഎം, പ്രത്യേകിച്ചും കണ്ണൂർ മോഡൽ സിപിഎം. ശാഖാ പരിശീലനവും യോഗയും ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധനുമൊക്കെയാണ് അവരുടെ പ്രധാന പാർട്ടി പരിപാടി എന്നത് യാദൃച്ഛികമല്ല. ചില വൈകാരിക ക്യാമ്പയിനുകളിലൂടെ ന്യൂനപക്ഷവോട്ട് ബാങ്കിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനപ്പുറം യാതൊന്നും സിപിഎമ്മിൽ നിന്നും ഉണ്ടായിട്ടില്ലെന്നനും ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിർത്തുന്നുവെന്നും അത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള കള്ള ആരോപണമുന്നയിച്ച് ഇവിടെ വലിയവായിൽ ഒച്ചവച്ചവരാണ് സിപിഎമ്മിലെ കാരാട്ട്-പിണറായി പക്ഷക്കാർ.

എന്നാൽ ഇത് അവരുടെ തലസ്ഥാനമായ കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്. 49 അംഗങ്ങളുടെ കൂട്ടത്തിൽ രണ്ടാളുകൾ മാത്രമാണ് മുസ്ലിം നാമധാരി ആയിട്ടുള്ളത്. 36 അംഗങ്ങളുള്ള കാസർക്കോടും ഒരു മുസ്ലിം മാത്രമേ ജില്ലാ കമ്മിറ്റിയിൽ ഇടം കണ്ടെത്തിയിട്ടുള്ളൂ എന്ന് കേൾക്കുന്നു. സംസ്ഥാനത്ത് ഒരു ജില്ലാ സെക്രട്ടറി പോലും ആ സമുദായത്തിൽ നിന്നില്ല. മന്ത്രിസഭയിലും പ്രാതിനിധ്യം പരിമിതമാണ്.

സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?കേരളത്തിൽ ഏതാണ്ട് 27 ശതമാനത്തോളം ജനസംഖ്യയുള്ള ഒരു സമൂഹത്തെ, അതായത് നാലിലൊന്നോളം പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കേണ്ടിയിരുന്ന ഒരു ജനവിഭാഗത്തെ, സോഷ്യലി എക്‌സ്‌ക്ലൂഡ് ചെയ്യുന്നു അഥവാ അവരുടെ പ്രാതിനിധ്യത്തെ നാമമാത്രമായി ചുരുക്കുന്നു, എന്നത് ഒരു രാഷ്ട്രീയ വിഷയം തന്നെയാണ്. അത് ചെയ്യുന്നത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന, ന്യൂനപക്ഷ സംരക്ഷകരായി അഭിനയിക്കുന്ന, 'മതേതര രാഷ്ട്രീയ പാർട്ടി' ആണെന്നത് അതിനെ അതിന്റെ പുറത്തുള്ളവരുടെകൂടി കൺസേൺ ആക്കിമാറ്റുന്നുണ്ട്.

ഇത് ചൂണ്ടിക്കാണിക്കുന്നവരോട് 'എല്ലാത്തിനേയും മതത്തിന്റെ മാത്രം കണ്ണിലൂടെ നോക്കിക്കാണുന്ന ദുഷിച്ച ചിന്താഗതിയാണ് നിങ്ങളുടേത്',
'ഞങ്ങളിൽ ഹിന്ദു, മുസ്ലിം എന്നൊന്നുമില്ല, അസ്സൽ കമ്മ്യൂണിസ്റ്റുകാർ മാത്രമേ ഉള്ളൂ','ഇത് പള്ളിക്കമ്മിറ്റിയല്ല', 'നിങ്ങൾക്ക് സ്വന്തമായി ഒരു സമ്മേളനം നടത്താൻ കഴിവില്ലാത്തതുകൊണ്ടുള്ള അസൂയയാണ്'എന്നൊക്കെയുള്ള പതിവ് ഡിഫൻസിലും തെറിവിളികളിലും കവിഞ്ഞതൊന്നും ന്യായീകരണത്തൊഴിലാളികളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാർട്ടിയാണ് സിപിഎം, പ്രത്യേകിച്ചും കണ്ണൂർ മോഡൽ സിപിഎം. ശാഖാ പരിശീലനവും യോഗയും ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധനുമൊക്കെയാണ് അവരുടെ പ്രധാന പാർട്ടി പരിപാടി എന്നത് യാദൃച്ഛികമല്ല. ചില വൈകാരിക ക്യാമ്പയിനുകളിലൂടെ ന്യൂനപക്ഷവോട്ട് ബാങ്കിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനപ്പുറം അവരെ രാഷ്ട്രീയമായി ശാക്തീകരിക്കുക എന്നതോ ജനാധിപത്യപരമായി ഉൾക്കൊള്ളുക എന്നതോ സിപിഎമ്മിന്റെ അജണ്ടയിലില്ല എന്ന് വ്യക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP