Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോബി ചെമ്മണ്ണൂർ - ജയറാം ഷോ 2015 യു.എസ്.എ

ബോബി ചെമ്മണ്ണൂർ - ജയറാം ഷോ 2015 യു.എസ്.എ

ജോയിച്ചൻ പുതുക്കുളം

മേരിക്കൻ മലയാളികളുടെ മുന്നിലെത്തുന്ന 2015-ലെ ഏറ്റവും വലിയ ഷോയ്ക്ക് ഇപ്പോൾ പത്തരമാറ്റ് പൊന്നിന്റെ നിറവുകൂടി. പത്മശ്രീ ജയറാമും, തെന്നിന്ത്യൻ താരം പ്രിയാമണിയും, ഉണ്ണിമേനോനും, രമേഷ് പിഷാരടിയും അടക്കം പതിനേഴോളം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന താരസംഗമത്തിന്റെ ടൈറ്റിൽ സ്‌പോൺസറായി ബോബി ചെമ്മണ്ണൂർ എത്തുമ്പോൾ ഷോ ഇനി 'ബോബി ചെമ്മണ്ണൂർ - ജയറാം ഷോ 2015 യു.എസ്.എ' എന്നാണ് അറിയപ്പെടുക.

മാനവികതയുടെ ദർശനം ഉൾക്കൊണ്ട്, ലാഭക്കണക്കിന്റെ ഗുണിതങ്ങൾ മാറ്റിവച്ച് 'സ്‌നേഹംകൊണ്ട് ലോകം കീഴടക്കുക' എന്ന ലക്ഷ്യവുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്യൂവലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂർ. ഇന്നദ്ദേഹം 'യൂണീക് വേൾഡ് റെക്കോർഡി'നുടമയാണ്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാനും എല്ലാകാലവും സൗജന്യമായി ആവശ്യക്കാരന് രക്തം ലഭ്യമാക്കുന്നതിനായി ബോബി ഫ്രന്റ്‌സ് ബ്ലഡ് ബാങ്ക് തുടങ്ങുന്നതിനുമായി 812 കിലോമീറ്റർ (504 മൈലുകൾ) ഓടിയാണ് ബോബി ചെമ്മണ്ണൂർ റെക്കോർഡ് സ്ഥാപിച്ചത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി പടർന്നു കിടക്കുന്ന ജ്യൂവലറി സ്ഥാപനങ്ങൾ, എൻ.ബി.എഫ്.സി സ്ഥാപനങ്ങൾ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി ഈ ഗ്രൂപ്പ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 500 ജ്യൂവലറി ഷോറൂമുകൾ എന്ന തന്റെ ലക്ഷ്യം സമീപ ഭാവിയിൽ തന്നെ പൂർത്തീകരിക്കപ്പെടുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. അമേരിക്കയിലെ ആദ്യത്തെ ഷോറൂമാണ് ഹൂസ്റ്റൺ ഷോറൂം. കലയോടുള്ള തന്റെ താത്പര്യമാണ് ഈ ഷോയിൽ താനും ഭാഗമായതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടൈന്മെന്റും, ഫ്രീഡിയ എന്റർടൈന്മെന്റും ചേർന്നാണ് ഈ മെഗാഷോ അണിയിച്ചൊരുക്കുന്നത്. സൂപ്പർ മെഗാഷോകളുടെ അവിഭാജ്യഘടകമായ നാദിർഷാ ആണ് ഈ ഷോ സംവിധാനം ചെയ്യുന്നത്. രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ ധർമ്മജൻ, ആര്യ (ബഡായി ബംഗ്ലാവ് ഫെയിം), ഹരിശ്രീ യൂസഫ്, സാജു നവോദയ (വെങ്ങിമൂങ്ങ ഫെയിം), വിഷ്ണു, ബിപിൻ (മനോരമ കോമഡി ഫെസ്റ്റിവൽ ഫെയിം) എന്നിവർ അവതരണത്തിലും പ്രമേയത്തിലും പുതുമകളുള്ള കോമഡി ഷോ അണിയിച്ചൊരുക്കുന്നു. പ്രിയാമണിയോടൊപ്പം നർത്തകിയും ടെലിവിഷൻ നടിയുമായ ആര്യ, സിനിമ നൃത്ത സംവിധായകൻ ശ്രീജിത്ത് എന്നിവർ ഒന്നിക്കുന്ന വർണ്ണശബളമായ നൃത്തരംഗങ്ങൾ ഈ മെഗാഷോയ്ക്ക് മാറ്റുകൂട്ടും. ശൃംഗാരവേലൻ സിനിമയിലെ മിന്നാമിനുങ്ങിൻ വെട്ടം അടക്കം നിരവധി ഹിറ്റ് ഗാനങ്ങളുടെ പിന്നണി ഗായികയും, ടെലിവിഷൻ അവതാരകയായി പ്രേക്ഷകർക്ക് സുപരിചിതയും ആയ ഡെൽസി ഉണ്ണിമേനോനോടൊപ്പം ഗാനം ആലപിക്കും. സംഗീത സംവിധായകൻ ഗോപി സുന്ദറിനോടൊപ്പം നിരവധി ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മധു കീ ബോർഡും, അനിൽ കുമ്പനാട് ശബ്ദ നിയന്ത്രണവും കൈകാര്യം ചെയ്യുന്നു.

ബുക്കിംഗിന് ബന്ധപ്പെടുക: ബിനു സെബാസ്റ്റ്യൻ (956 789 6869), ജിജോ കാവനാൽ (832 477 4154), ശ്രീജിത്ത് റാം (281 788 1849).  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP