Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ മലയാളി പെൺകുട്ടി ആയിരിക്കുമോ ഇനി പാശ്ചാത്യ ലോകത്തെ കോരിത്തരിപ്പിക്കുന്ന സംഗീത രാജ്ഞിയാവുക? പ്രശസ്ത ബ്രിട്ടീഷ് റിയാലിറ്റി ഷോയുടെ ഓഡീഷനിൽ പിയാനോയിൽ മാന്ത്രിക വീണ മീട്ടി ഗായത്രി നായർ; എണീറ്റ് നിന്ന് കൈയടിച്ച് ചാനൽ ജഡ്ജിമാർ; 11ാം വയസിൽ യുവ സംഗീതജ്ഞർക്കുള്ള സ്‌കോളർഷിപ്പ് നേടിയ മിടുക്കിക്ക് പിന്തുണയേറുന്നു

ഈ മലയാളി പെൺകുട്ടി ആയിരിക്കുമോ ഇനി പാശ്ചാത്യ ലോകത്തെ കോരിത്തരിപ്പിക്കുന്ന സംഗീത രാജ്ഞിയാവുക? പ്രശസ്ത ബ്രിട്ടീഷ് റിയാലിറ്റി ഷോയുടെ ഓഡീഷനിൽ പിയാനോയിൽ മാന്ത്രിക വീണ മീട്ടി ഗായത്രി നായർ; എണീറ്റ് നിന്ന് കൈയടിച്ച് ചാനൽ ജഡ്ജിമാർ; 11ാം വയസിൽ യുവ സംഗീതജ്ഞർക്കുള്ള സ്‌കോളർഷിപ്പ് നേടിയ മിടുക്കിക്ക് പിന്തുണയേറുന്നു

മറുനാടൻ ഡെസ്‌ക്ക്

ലണ്ടൻ: പ്രശസ്തമായ ബ്രിട്ടീഷ് ടെലിവിഷൻ ടാലന്റ് ഷോയായ വോയ്സ് ഓഫ് യുകെയുടെ ഓഡിഷനിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി 16കാരിയായ മലയാളി പെൺകുട്ടി ഏവരെയും അതിശയിപ്പിച്ചു. പിയാനോയിൽ മാന്ത്രിക വീണ മീട്ടിയാണ് ഗായത്രി അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് എണീറ്റ് നിന്ന് കൈയടിക്കുന്നവരുടെ കൂട്ടത്തിൽ ചാനൽ ജഡ്ജിമാരുമുണ്ടായിരുന്നു.ശനിയാഴ്ച രാത്രിയായിരുന്നു അത്ഭുതപ്പെടുത്തുന്ന ഈ പ്രകടനം അരങ്ങേറിയത്.ഫോക്സ് സീരീസ് എംപയറിന് വേണ്ടിയുള്ള ഒരു തീ ട്യൂണായിരുന്നു ഗായത്രി പിയാനോയിൽ വായിച്ചത്.

2010ൽ ചാനൽ 4ന്റെ 5 ഓ ക്ലോക്ക് ഷോയിൽ പ്രക്ഷേപണം ചെയ്തിരുന്ന കൊയറിൽ ഗായത്രി പാടിയിരുന്നു. ലുട്ടനിൽ തന്റെ പിതാവിനും ഗ്രാന്റ് പാരന്റ്സിനുമൊപ്പമാണ് ഗായയത്രി കഴിയുന്നത്. എട്ട് വയസുള്ളപ്പോൾ സംഗീത സപര്യ തുടങ്ങിയ മിടുമിടുക്കിയാണ് ഗായത്രി. 11 വയസുള്ളപ്പോൾ യുവ സംഗീതജ്ഞർക്കുള്ള സ്‌കോളർഷിപ്പും ഗായത്രിക്ക് ലഭിച്ചിരുന്നു. പിയാനോയും ഗാനാലാപനവും ഇല്ലാതെ തനിക്ക് എന്തെങ്കിലും ചെയ്യാനാവുമോ എന്നറിയില്ലെന്നാണ് ഗായത്രി പറയുന്നത്. സ്‌കൂളിൽ വച്ച് മ്യൂസിക്ക് പഠിക്കാൻ അവസരം ലഭിച്ചതിനാലാണ് താൻ സ്‌കൂളിൽ പോകുന്നതിനെ ഇഷ്ടപ്പെട്ടിരുന്നതെന്നും ഗായത്രി വെളിപ്പെടുത്തുന്നു.

ചെന്നൈയിൽ ജനിച്ച ഗായത്രി ലണ്ടനിലാണ് പഠിച്ച് വളർന്നത്. ചെറുപ്പത്തിൽ തന്നെ ബ്രിട്ടനിലുടനീളം പരിപാടികൾ അവതരിപ്പിച്ചതിനാൽ ചെറു പ്രായത്തിൽ തന്നെ ഗായത്രിയെ തേടി പേരും പ്രശസ്തിയും എത്തിയിരുന്നു. സംഗീതത്തിന്റെ വിവിധ ശാഖകൾ, മറ്റ് കലകൾ തുടങ്ങിയവയിലും ഗായത്രി മികവ് തെളിയിച്ചിട്ടുണ്ട്. ലണ്ടനിലെ ഈസ്റ്റ് ഡുൽവിച്ചിലെ സെന്റ് അന്തോണിയോസ് കത്തോലിക്ക് സ്‌കൂളിലായിരുന്നു ഗായത്രിയുടെ പ്രൈമറി വിദ്യാഭ്യാസം. പെർഫോമൻസ് ആർട്സിൽ ബ്രിട്ട് കിഡ്സിൽ നിന്നായിരുന്നു ഗായത്രി പരിശീലനം തുടങ്ങിയിരുന്നത്. പ്രശസ്ത പിയാനിസ്റ്റ് എവെലിന പുസൈറ്റ്, ക്ലാസിക്കൽ വോയ്സ് കോച്ചായ തമാര സിവാഡിനോവിക് എന്നിവരിൽ നിന്നും പരിശീലനവും പിന്തുണയും ഗായത്രിക്ക് ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര പ്രശസ്തമായ പുർസസെൽ സ്‌കൂൾ ഫോർ യംഗ് മ്യുസീഷ്യൻസിൽ ഗായത്രിക്ക് പ്രവേശനം ലഭിച്ചു. യുകെയിലെ ഏറ്റവും പഴയ മ്യൂസിക്ക് സ്‌കൂളാണിത്. അവിടെ വച്ച് പ്രതിവർഷം 33,000 പൗണ്ടിന്റെ സ്‌കോളർഷിപ്പായിരുന്നു ഗായത്രിക്ക് ലഭിച്ചത്. കൂടാതെ ഇയർ 11 റീ-ഓഡിഷൻ സ്‌കീമിലും കൊച്ചുമിടുക്കി പാസായിരുന്നു. 2010 ഏപ്രിലിൽ ഡിസ്നി ഫാഷൻ ഷോയിൽ വച്ചായിരുന്നു ഗായത്രിആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്നായിരുന്നു അതേ വർഷം ചാനൽ 4ലും അവർ തിളങ്ങിയത്. തുടർന്ന് 2010ൽ തന്നെ നിക്കെലോഡിയോൻ ടിവി യുകെയിലെ കഴിവുള്ള കുട്ടികളെ പരിചയപ്പെടുത്തിയ പരിപാടി പ്രക്ഷേപണം ചെയ്തപ്പോൾ അതിൽ ഗായത്രിയെയും ഉൾപ്പെടുത്തിയിരുന്നു.

2011ൽ റോയൽ ആൽബെർട്ട് ഹാളിൽ ബിബിസി പ്രോംസിന്റെ ഭാഗമായുള്ള പരിപാടിയിൽ ഗായത്രി പങ്കെടുത്തു. ഇത് രാജ്യമാകമാനം ബിബിസിയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. അതായത് ബിബിസി 1, സിബിബിസി എന്നിവയടക്കമുള്ള നിരവധി ചാനലുകളിൽ ഇത് വന്നതോടെ ഗായത്രിക്ക് ബ്രിട്ടനിലുടനീളം പ്രശസ്തിയേറി. 2011 ഡിസംബറിൽ ബിബിസിയുടെ ലൈവ് ക്രിസ്മസ് ബ്രോഡ്കാസ്റ്റിൽ പങ്കെടുത്തിരുന്നു.2012ൽ നിരവധി കൺസേർട്ടുകളിലും വിവിധ പരിപാടികളിലും ഗായത്രി തിളങ്ങിയിരുന്നു. ക്ലാസിക്കൽ മ്യൂസിക്കിലും പിയാനോയിലുമായിരുന്നു ഗായത്രി പെർഫോം ചെയ്തത്. 2013ൽ 1.5 മില്യൺ വ്യൂവർമാരുടെ ശ്രദ്ധ ഗായത്രിയുടെ പ്രകടനത്തിന് ലഭിച്ചു.

2012 മാർച്ച് 24നായിരുന്നു ദി വോയ്സ് യുകെ ബിബിസി വണ്ണിൽ പ്രക്ഷേപണം ആരംഭിച്ചത്. ദി വോയ്സ് ഓഫ് ഹോളണ്ടിനെ അടിസ്ഥാനമാക്കിയാണിത് ആരംഭിച്ചത്. ഈ ഷോയ്ക്ക് അഞ്ച് വ്യത്യസ്ത സ്റ്റേജുകളാണുള്ളത്. പ്രോഡ്യൂസേർസ് ഓഡിഷൻസ്, ബ്ലൈൻഡ് ഓഡിഷൻസ്, ബാറ്റിൽ ഫേസ്, നോക്ക് ഔട്ട്, ലൈവ് ഷോസ് എന്നിവയാണിവ. ഇതിൽ ബ്ലൈൻഡ് ഓഡിഷനിലാണ് ഗായത്രി ഇപ്പോൾ തിളങ്ങിയിരിക്കുന്നത്. ഈ ഷോയിലെ അന്തിമ വിജയിക്ക് ഒരു ലക്ഷം പൗണ്ടാണ് ലഭി്ക്കുന്നത്. ഇതിന് പുറമെ റിപ്പബ്ലിക്ക് റെക്കോർഡ്സുമായി റെക്കോർഡ് ഡീലും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP