Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ നിന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന അമ്പത് ഭീകരവാദികളുടെ ഫോൺ വിളിയടക്കമുള്ള വിവരങ്ങൾ പുറത്തു വിട്ട് മലയാളി ഹാക്കർമാരുടെ റിപ്പബ്ലിക് സമ്മാനം; മല്ലു സൈബർ സോൾജിയേഴ്‌സ് ഹാക്ക് ചെയ്ത് ശേഖരിച്ചത് കാശ്മീരിൽ നിന്നുള്ള ഐസിസ് ഭീകരൻ അഫ്താബ് അടക്കമുള്ളവരുടെ വിവരങ്ങൾ; മലയാളി ടെക്കികളുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് ദേശീയ അന്വേഷണ ഏജൻസി

ഇന്ത്യയിൽ നിന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന അമ്പത് ഭീകരവാദികളുടെ ഫോൺ വിളിയടക്കമുള്ള വിവരങ്ങൾ പുറത്തു വിട്ട് മലയാളി ഹാക്കർമാരുടെ റിപ്പബ്ലിക് സമ്മാനം; മല്ലു സൈബർ സോൾജിയേഴ്‌സ് ഹാക്ക് ചെയ്ത് ശേഖരിച്ചത് കാശ്മീരിൽ നിന്നുള്ള ഐസിസ് ഭീകരൻ അഫ്താബ് അടക്കമുള്ളവരുടെ വിവരങ്ങൾ; മലയാളി ടെക്കികളുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് ദേശീയ അന്വേഷണ ഏജൻസി

മറുനാടൻ ഡെസ്‌ക്ക്

കൊച്ചി: നാടിന് വേണ്ടത് മാത്രം ചെയ്യുന്നവരാണ് മല്ലു സൈബർ സോൾജിയേഴ്‌സ് എന്ന സൈബർ കൂട്ടായ്മ. രാജ്യത്തിന് വെല്ലുവിളിയാകുന്നവയെ പുറംലോകത്തുകൊണ്ടു വന്ന് ശാന്തിയും സമാധാനവും ഒരുക്കുകയാണ് ഈ ഹാക്കർ കൂട്ടായ്മയുടെ ലക്ഷ്യം. റിപ്പബ്ലിക് ദിനത്തിലും അവർ വ്യത്യസ്തമായൊരു സമ്മാനം രാജ്യത്തിന് നൽകുന്നു. ഇന്ത്യയിൽ നിന്ന് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ വിവരങ്ങളാണ് ഇവ. ഐസിസ് ഭീകരർ പോലും ഇതിലുണ്ട്. റിപ്പബ്ലിക് ദിനത്തിൽ അവർ നൽകുന്ന വിവരങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഏറെ ഗുണകരമാണെന്ന വിലയിരുത്തലിലാണ് ദേശീയ അന്വേഷണ ഏജൻസികൾ. തീവ്രവാദികളെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള അന്വേഷണ യാത്രയിൽ മല്ലു സൈബർ സോൾജിയേഴ്‌സിന്റെ കണ്ടെത്തലുകളും അവർക്ക് തുണയാകും.

മത വിഘാടനവാദവും അക്രമ രാഷ്ട്രീയവും അല്ല.. രാഷ്ട്രമാണ് മാതൃ രാജ്യം മാത്രമാണ് ഏറ്റവും വലിയ ലക്ഷ്യം എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് , ഏവർക്കും ഒരുവട്ടം കൂടി റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നുകൊണ്ട് ടീം ദി മല്ലു സൈബർ സോൾജിയെർസ്..-ഈ സന്ദേശവുമായാണ് 50 തീവ്രവാദികളുടെ വിവരങ്ങൾ സൈബർ കൂട്ടായ്മ പുറത്തു വിടുന്നത്. മല്ലു സൈബർ സോൾജിയേഴ്സ് കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ സമയത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് തീവ്രവാദത്തിന്റെ വേരുകൾ തേടിയായിരുന്നു. ഇന്ത്യയിൽ ജീവിച്ച്‌കൊണ്ട് , ബാഹ്യമായി ചൈനയുടെയും നേരിട്ട് പാക്കിസ്ഥാന്റെയും സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ കൈപ്പറ്റി ഇന്ത്യയിൽ വിഘടനവാദവും തീവ്രവാദവും നടത്തുന്ന നിരവധി പേരുടെ വ്യക്തിവിവരങ്ങൾ തെളിവുകൾ സഹിതം ഞങ്ങൾ #op_kashmir_part_1 ലൂടെ പുറത്ത് വിട്ടിരുന്നു. ഗവണ്മെന്റ് സംവിധാനങ്ങൾക്ക് പോലും ഇതുവരെ കാണ്ടെത്താൻ കഴിയാത്ത ഒട്ടേറെ തെളിവുകൾ ഞങ്ങൾക്ക് അന്ന് പുറത്ത് വിട്ടു. അതിന്റെ തുടർച്ചയാണ് പുതിയ വെളിപ്പെടുത്തലുകളും.

സൈന്യത്തിന്റെ കർമ്മ ധീരതയിൽ ഇന്ത്യൻ ബിൻലാദൻ എന്ന വിളിപ്പേരുള്ള കൊടും ഭീകരൻ അബ്ദുൽ_സുബ്ഹാൻ_ഖുറേഷിയെപോലുള്ളവർ പിടിയിലായ ഈ ആഴ്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടകുയാണ് ഈ കൂട്ടായ്മ. ഈ റിപ്പബ്ലിക്ക് ദിനത്തിൽ ഞങ്ങളും #Op_Kashmir_Part_2 ഇന്ത്യൻ നീതിപീഠത്തിനും പൊതുജനങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നുവെന്നാണ് അവർ അറിയിക്കുന്നത്. ഇതിൽ കാശ്മീരിൽ നിന്നുള്ള ഐസിസ് തീവ്രവാദി അഫ്താബ് ഉൾപ്പെടെയുള്ളവരുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെ ഇന്ത്യൻ ദേശീയതയ്ക്ക്, രാജ്യസുരക്ഷയ്ക്ക് എതിരെ, ഇന്ത്യൻ സൈന്യത്തിന് എതിരെ പ്രവർത്തിക്കുന്ന അൻപതിൽ പരം പേരുടെ വ്യക്തിവിവരങ്ങളാണ് പുറത്തുവിട്ടത്. ഫോട്ടോസ്, കാൾ റെക്കോർഡുകൾ, മെസ്സേജുകൾ, ഇമെയിൽ, ഫേസ് ബുക്ക് വിവരങ്ങൾ തുടങ്ങി അവർ ഉപയോഗിക്കുന്ന ഡിവൈസ് ഐഡിവരെ കണ്ടെത്തി പുറത്തു വിടുന്നു. അതുകൊണ്ട് തന്നെ അന്വേഷണ ഏജൻസികൾക്ക് ഏറെ ഗുണകരമാകും വിവരങ്ങൾ.

കേരളത്തിന് അകത്തും പുറത്തുമായി ഉള്ള മലയാളി ഹാക്കർമാരുടെ കൂട്ടായ്മയാണ് മല്ലു സൈബർ സോൾജിയേഴ്‌സ്' ദേശീയ മാധ്യമങ്ങൾ മാത്രമല്ല അന്തർ ദേശീയ മാധ്യമങ്ങളിൽ വരെ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പ് ആണ് മല്ലുസൈബർ സോൾജിയേഴ്സ്. മല്ലു സൈബർ സോൾജിയേഴ്സ്സാനിദ്ധ്യം അറിയിക്കുന്നത് 2014 മുതലാണ് . ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചത്. പൊങ്കാല എന്ന വാക്കിന് മറ്റൊരു അർത്ഥം നൽകിയത് മല്ലുസൈബർ സോൾജിയേഴ്സ് ആണ്. (ഒരുപാട് പേർ ഒരേ ആവശ്യത്തിനു ഒരുമിച്ച് ഒരേ സമയം ചെയ്യുന്ന പ്രവൃത്തി എന്ന് മാത്രം അർത്ഥം..). തുടർന്ന് ലോക ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവ യും പൊങ്കാല ഏറ്റുവാങ്ങി മാധ്യമ ശ്രദ്ധനേടി. മല്ലു സൈബർ സോൾജിയേഴ്‌സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത്.

2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്സ് ഹാക്ക് ചെയ്തപ്പോളാണ് മല്ലു സൈബർ സോൾജിയേഴ്‌സ് അടുത്ത തലത്തിലേക്ക് ഇടപെടൽ തുടങ്ങിയത്. പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്‌സ്ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു.മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്.

അതുപോലെ തന്നെ ഇന്ത്യയിലെ തന്നെ പേപട്ടി വിഷ പ്രതിരോധ മരുന്ന് കമ്പനികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുവാനും കേരളത്തിൽ അവർ പേപ്പട്ടികളെ കൊല്ലുന്നതിന് എതിരെ #ബോയ്ക്കോട്ട്_കേരള എന്ന ടാഗിംഗിലൂടെ കേരളത്തിനെതിരെ നടത്തിയ പെയ്ഡ് പ്രതിരോധം തുറന്നുകാട്ടാനും മല്ലു സൈബർ സോൾജിഴേസിനു ആയി. ശേഷം ഹാക്കിങ് എന്നത് ദേശീയമായുള്ള പ്രതിരോധത്തിന്റെ ഭാഗമാക്കി. 2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ സാധിച്ചു അങ്ങനെ രാജ്യത്തിന്റെ ആത്മാഭിമാനത്തിനായി നിരവധി ഇടപെടലുകൾ. ഇതിനിടെയാണ് തീവ്രവാദികൾക്കെതിരായ പോരാട്ടം തുടങ്ങുന്നത്.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ അവരുടെ രണ്ടായിരത്തോളം വെബ്‌സൈറ്റുകളാണ് മല്ലു സൈബർ സോൾജിയേഴ്‌സ് ഹാക്ക് ചെയ്തത്. ഈ വെബ്‌സൈറ്റുകൾ എല്ലാം സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്നാണ് മല്ലു സൈബർ സോൾജിയേഴ്‌സ് വ്യക്തമാക്കിയത്. ലോക ചരിത്രത്തിൽ തന്നെ പാക്കിസ്ഥാന് നല്കുന്ന ഏറ്റവും നല്ല സൈബർ സമ്മാനം എന്നു പറഞ്ഞു കൊണ്ടാണ് മലയാളി സൈബർ ഹാക്കർമാർ 2000 ഇൽ അധികം പാക്ക് വെബ്സൈറ്റുകൾ കൈയടക്കിയത്.

കേരളം അടക്കം ഉള്ള സ്ഥലങ്ങളിലെ യുവാക്കൾക്ക് പെണ്ണും പണവും നൽകി ഭാരത്തിനെതിരെ, സ്വന്തം രക്തബന്ധങ്ങൾക്കെതിരെ പോലും തിരിക്കുന്ന പാക്കിസ്ഥാൻ....നിങ്ങൾ അറിയാൻ പോകുന്നതേ ഉള്ളു.. ശരിക്കും ഞങ്ങൾ ആരാണ് എന്ന്. ഇത് ഇന്ത്യയുടെ മുഴുവൻ ശക്തി അല്ല... കേരളത്തിന്റെയും അല്ല... ഞങ്ങൾ വിരലിൽ എണ്ണാൻ കഴിയുന്ന ഒരുകൂട്ടം മലയാളി യുവാക്കളുടേത് മാത്രം....ഞങ്ങളിൽ ജന്മം കൊണ്ട് ഹിന്ദു ഉണ്ട് ...ഇസ്ലാം ഉണ്ട്... ക്രിസ്ത്യാനി ഉണ്ട് എന്നാൽ കർമ്മം കൊണ്ട് ഞങ്ങൾക്ക് ഒരൊറ്റ മതമേ ഉള്ളു അത് ഭാരതം എന്ന മതം... എന്നാണ് അന്ന് ഹാക്കർമാർ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP