Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്‌ബിഐയിൽ കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസിൽ അവസരം; വിവിധ സംസ്ഥാനങ്ങളിൽ 7200 ഒഴിവുകൾ

എസ്‌ബിഐയിൽ കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസിൽ അവസരം;  വിവിധ സംസ്ഥാനങ്ങളിൽ 7200 ഒഴിവുകൾ

എസ്‌ബിഐയിൽ കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസിൽ അവസരം;
വിവിധ സംസ്ഥാനങ്ങളിൽ 7200 ഒഴിവുകൾ


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.7200 ഒഴിവുകളാണുള്ളത്. കേരള സർക്കിളിൽ 250 ഒഴിവുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 1101 ബാക്ക്ലോഗ് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ബാക്ക്ലോഗ് ഒഴിവുകളില്ല. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലെക്കു മാത്രമാണ് അപേക്ഷിക്കാനാകുക. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും അറിഞ്ഞിരിക്കണം.
സംവരണം തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ഇതോടൊപ്പം പട്ടികയിലുണ്ട്.

ശമ്പളം
11765-31540 രൂപ

വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി

2018 ജനുവരി ഒന്നിന് 20 - 28 വയസ്സ് ആയിരിക്കണം.അപേക്ഷകർ 1990 ജനുവരി രണ്ടിനു മുൻപോ 1998 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരാകാൻ പാടില്ല.
ഉയർന്ന പ്രായത്തിലുള്ള പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്ക് 10 വർഷവും (പട്ടികവിഭാഗം- 15, ഒബിസി -13) ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാകും തിരഞ്ഞെടുപ്പു നടത്തുക.മാർച്ച് / ഏപ്രിലിൽ പ്രിലിമിനറി പരീക്ഷ നടക്കും.ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷ ഓൺലൈൻ ആയാണു നടത്തുക. ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസനിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്ജെക്ടീവ് ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക.

പ്രിലിമിനറി പരീക്ഷയ്ക്കു ശേഷം ഷോർട്ട് ലിസ്റ്റിൽ വരുന്നവർക്കു മെയിൻ പരീക്ഷ നടത്തും.
ഒബ്ജെക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ് മെയിൻ പരീക്ഷയിൽ ഉൾപ്പെടുത്തുക. ഒൺലൈൻ വഴിയാകും പരീക്ഷ.പരീക്ഷാക്രമം ഇതോടൊപ്പമുള്ള പട്ടികകളിലുണ്ട്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം നോക്കുക.

പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്ക് ടെസ്റ്റ് ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷൻ പീരീഡ് ഉണ്ടാകും.


കേരളത്തിൽ (സ്റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ലക്ഷദ്വീപിൽ കവരത്തിയിലാണ് പരീക്ഷാകേന്ദ്രം.

പട്ടിക വിഭാഗത്തിലുള്ളവർ,വികലാംഗർ, വിമുക്ത ഭടൻ, ഒബിസി തുടങ്ങിയവർക്കുള്ള ഇളവുകൾ സംബന്ധിച്ച വ്യവസ്ഥകൾ പട്ടികയിലുണ്ട്. സംവരണാനുകൂല്യം ഉള്ളവർ അഭിമുഖത്തിനു അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ യോഗ്യതയുടെയും ആനുകൂല്യത്തിന്റെയും സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിനു എത്തുമ്പോൾ ഹാജരാക്കണം.
കാഴ്ചക്കുറവുള്ളവർക്കു വ്യവസ്ഥകൾക്കു വിധേയമായി പരീക്ഷയെഴുതാൻ സഹായിയെ നിയോഗിക്കാവുന്നതാണ്.
പട്ടികജാതി/വർഗം/ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് പ്രീ-എക്സാമിനേഷൻ ട്രെയിനിങ്ങിന് സൗകര്യമുണ്ട്. കേരളത്തിൽ എറണാകുളത്താണ് പ്രീ-എക്സാമിനേഷൻ ട്രെയിനിങ്ങുള്ളത്. മേൽപറഞ്ഞവ സംബന്ധിച്ച വിശദമായ വിവരങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കൃത്യമായി മനസ്സിലാക്കിയ ശേഷം പിഴവു കൂടാതെ അപേക്ഷിക്കുക.


അപേക്ഷാ ഫീസ്

600 രൂപയാണ് അപേക്ഷ ഫീസ്
പട്ടികവിഭാഗം, വിമുക്തഭടൻ, വികലാംഗർക്ക് 100 രൂപയും. ഓൺലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് , ഇന്റർനെറ്റ് ബാങ്കിങ്ങ് എന്നിവ വഴി ഫീസ് അടയ്ക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് സന്ദർശിക്കുക.

www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്ക്കാം. അപേക്ഷകർക്ക് ഇ-മെയിൽ വിലാസം ഉണ്ടായിരിക്കണം.
ഓൺലൈൻ അപേക്ഷയിൽ അപേക്ഷകന്റെ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്ത് അപ്ലോഡ് ചെയ്യേണം. ഓൺലൈൻ അപേക്ഷാഫോം പ്രിന്റൗട്ട് ഫീസ് അടച്ച രസീത് എന്നിവ അപേക്ഷകർ സൂക്ഷിക്കുക. അപേക്ഷിക്കുന്നതിനു മുൻപു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്ഥകളും കൃത്യമായി വായിച്ചു മനസിലാക്കിയിരിക്കണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP