Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു; റവന്യു ഇന്റലിജൻസ് സീനിയർ ഇന്റലിജൻസ് ഓഫീസർ രാമചന്ദ്രൻ അവാർഡിന് അർഹനായി

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു; റവന്യു ഇന്റലിജൻസ് സീനിയർ ഇന്റലിജൻസ് ഓഫീസർ രാമചന്ദ്രൻ അവാർഡിന് അർഹനായി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിൽ സീനിയർ ഇന്റലിജൻസ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്ന മാട്ടിയിൽ രാമചന്ദ്രനും ഈ വർഷം അർഹരായവരിൽ ഉൾപ്പെടുന്നു. കസ്റ്റംസ് സെൻട്രൽ എക്‌സൈസ്, സർവീസ് ടാക്‌സ്, റവന്യു ഇന്റലിജൻസ് എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള രാമചന്ദ്രന് സ്ത്യുത്യർഹവും സമർപ്പണ മനോഭാവത്തോടെയുമുള്ള സേവനവും മുൻനിർത്തിയാണ് രാഷ്ട്രപതിയുടെ അവാർഡിന് തെരഞ്ഞെടുത്തിട്ടുള്ളത്.

റവന്യു ഇന്റലിജൻസിന്റെ പ്രശസ്തമായ പല കേസുകളിലും അന്വേഷണം നടത്തിയിട്ടുള്ള രാമചന്ദ്രൻ എക്‌സൈസ് ലോ ടൈംസ് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കോടാലി മുരിക്കിങ്ങൾ സ്വദേശിയായ രാമചന്ദ്രൻ കോടാലി ലോവർ പ്രൈമറി സ്‌കൂൾ , മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂൾ എന്നിവടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവടങ്ങിളിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. പരേതപായ മാട്ടിയിൽ ഇണ്ണീരിയുടെയും അമ്മിണിയുടെയും മകനാണ് രാമചന്ദ്രൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP