Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവശർക്കും മാളികപ്പുറങ്ങൾക്കും പ്രത്യേക ക്യൂ; ഔഷധക്കുടിവെള്ളം; ശബരിമല തീർത്ഥാടകർക്ക് സർവ്വ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനം

അവശർക്കും മാളികപ്പുറങ്ങൾക്കും പ്രത്യേക ക്യൂ; ഔഷധക്കുടിവെള്ളം; ശബരിമല തീർത്ഥാടകർക്ക് സർവ്വ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനം

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രവർത്തനം സമയബന്ധിതമാക്കാൻ തീരുമാനം. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും വേണ്ടിയാണ് പുതിയ തീരുമാനം. മാളികപ്പുറങ്ങൾക്കും ശാരീരികന്യൂനതകൾ ഉള്ളവർക്കും ദർശനത്തിനു പ്രത്യേക ക്യൂ സംവിധാനമൊരുക്കും. തീർത്ഥാടകർക്ക് ഔഷധക്കുടിവെള്ളം വിതരണം ചെയ്യും. ഓക്‌സിജൻ പാർലറുകളുടെ എണ്ണം കൂട്ടാനും തീരുമാനമായി.


അടുത്തവർഷത്തോടെ ശബരിമലയിൽ കുപ്പിവെള്ളം പൂർണമായി ഒഴിവാക്കും. നിലയ്ക്കൽ ത്രിവേണിയിൽ ഒരേക്കർ സ്ഥലത്ത് കെ.എസ്.ഇ.ബി. 33 കെ.വി. സബ്‌സ്റ്റേഷൻ ഈവർഷം ആരംഭിക്കും. രണ്ടുകോടി രൂപ ഇതിനായി വകയിരുത്തും. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കും. കണമലപ്പാലം ഈ തീർത്ഥാടനകാലത്തിനു മുമ്പ് നിർമ്മിച്ചു തുറന്നുകൊടുക്കും. പമ്പയിലെ പ്രധാന റോഡുകൾ നന്നാക്കും. തീർത്ഥാടനകാലത്ത് കെഎസ്ആർടിസിയുടെ പുതിയ 200 ബസുകൾ പ്രത്യേക സർവ്വീസ് നടത്തും.

പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശക്തിപ്പെടുത്തും. പൊലീസ് മെസിന് സബ്‌സിഡിയായി 1.2 കോടി രൂപ അനുവദിക്കും. പുല്ലുമേട് ഭാഗത്ത് പ്രത്യേകമായി അസ്ത ലൈറ്റുകൾ സജ്ജമാക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫോറസ്റ്റ് കൺട്രോൾ റൂം സംവിധാനമുണ്ടാക്കും. സ്വാമി അയ്യപ്പൻ റോഡിൽ ബാരിക്കേടുകളും മൂത്രപ്പുരകളും വനംവകുപ്പ് നിർമ്മിക്കും. ഇതിനുള്ള തുക ദേവസ്വംബോർഡ് നൽകും. സന്നിധാനം സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നവംബർ ആദ്യവാരം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും. 23 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. അപ്പം, അരവണ എന്നിവയ്ക്കുള്ള ക്യൂ സംവിധാനം ഒഴിവാക്കും. ഇതിനായി പ്രത്യേക സംവിധാനം ഉറപ്പാക്കും. പൊലീസ് മെസ് കോംപ്ലക്‌സിന് അൻപത് ശതമാനം തുക കൂടി ഉടൻ ലഭ്യമാക്കും. വിശുദ്ധിസേനയുടെ പ്രവർത്തങ്ങൾ വിപുലീകരിക്കും. എരുമേലി തോട് നവീകരണത്തിനായി 2.2 കോടി രൂപ അനുവദിച്ചു. വണ്ടിപ്പെരിയാർ സ്‌പെൻസർ ജംഗ്ഷൻസത്രം റോഡിന്റെ നിർമ്മാണം ധനവകുപ്പിൽനിന്നു സാമ്പത്തികാനുമതി ലഭിച്ചാലുടൻ ആരംഭിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പഞ്ചായത്തുകൾക്കു ശുചീകരണം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവയ്ക്കു പ്രത്യേക ഫണ്ട് അനുവദിച്ചു. വിശുദ്ധിസേനയുടെ പ്രവർത്തനം വിപുലീകരിക്കും. യോഗത്തിൽ മന്ത്രിമാരായ കെ.എം. മാണി, രമേശ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ്, സർക്കാർ ചീഫ് വിപ്പ് പി.സി. ജോർജ്, എം.എൽ.എമാർ, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP