Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് ഡിവോഴ്‌സ് വളരെ അധികം വർധിക്കുന്നു; പരസ്പര വിശ്വാസമില്ലായ്മയും ഈഗോയും ഡിവോഴ്‌സിന് കാരണമാവുന്നു; പര പുരുഷ ബന്ധവും പരസ്ത്രീ ബന്ധവും വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു; പങ്കാളിയെ ചതിക്കാനുള്ള 10 കാരണങ്ങൾ ട്രെസി കോസ് പറയുന്നു

ഇന്ന് ഡിവോഴ്‌സ് വളരെ അധികം വർധിക്കുന്നു; പരസ്പര വിശ്വാസമില്ലായ്മയും ഈഗോയും ഡിവോഴ്‌സിന് കാരണമാവുന്നു; പര പുരുഷ ബന്ധവും പരസ്ത്രീ ബന്ധവും വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു; പങ്കാളിയെ ചതിക്കാനുള്ള 10 കാരണങ്ങൾ ട്രെസി കോസ് പറയുന്നു

തിരുവനന്തപുരം: 2018 ലെ ന്യു ഇയറിലാണ് ഏറ്റവും കൂടുതൽ ഡിവോഴ്സുകൾ ഉണ്ടായത്. വേനൽ അവധികൾ എല്ലാവർക്കും നൽകുന്ന സ്ട്രെസ്സ ് കുറച്ചധികമായിരിക്കും. ഇന്നത്തെ കാലത്ത് ഡിവോഴ്സ് ചെയ്യുന്നവരുടെ എണ്ണം പൊതുവേ കൂടുതലാണ്. എന്നാൽ പലപ്പോഴും അതിനു കാരണങ്ങൾ പലതായിരിക്കും. പരസ്പര വിശ്വാസമില്ലായ്മയും ഈഗോയും ഇതിനു കാരണക്കാരാണ്.ഭാര്യാഭർതൃ ബന്ധത്തിൽ അന്യോനം ചതിക്കുന്നവരാണ് ഇപ്പോൾ കൂടുതലും. ഇതിനെക്കുറിച്ച് ആസ്ട്രേലിയയിലെ ഡേറ്റിങ്ങ് വിദഗ്ദ്ധയായ ട്രെസി കോസ് പറയുന്നു. പങ്കാളിയെ ചതിക്കാനുള്ള 10 കാരണങ്ങൾ ട്രെസി കോസ് പറയുന്നു


1. തങ്ങളുടെ സ്വകാര്യ ജീവിതം തിരികെ കൊണ്ടു വരാൻ

ഇത്തരത്തിൽ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുന്നത് എന്തെങ്കിലും തരത്തിലുള്ള സന്തോഷത്തിനു വേണ്ടിയായിരിക്കില്ല. തന്റെ ഭാര്യാഭർത്യ ബന്ധം തിരികെ കൊണ്ടു വരാനാകും അവരുടെ ആവശ്യം. തങ്ങളുടെ പങ്കളിൽ പഴയ ഉണർവ്വും ഉന്മേഷവും കൊണ്ടു വരാനാകും. ഒരു ഘട്ടം കഴിയുമ്പോൾ ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളൽ വീണു തുടങ്ങും. ഇത്തരം തങ്ങളുടെ കുടുംബ ജീവിതം വേണ്ട രീതിയിൽ മുന്നോട്ടു പോയാൽ മറ്റു ബന്ധങ്ങൾ താനേ ഇല്ലാതായി കൊള്ളും. ചില സംഭവങ്ങളിൽ ഇത് എല്ലാം നശിപ്പിക്്്കുന്നതിനും കാരണമായേക്കാം.

2 മറ്റു ബന്ധങ്ങളിൽ മികവ് കണ്ടെത്തുക.

സാധാരണയായി സ്ത്രീകളിലാണ് ഇത്തരമൊരു പ്രേരണ കണ്ടു വരുന്നത്. വിവാഹത്തിലൂടെ തങ്ങളുടെ മാനസീകമായും ശാരീരികമായുള്ള ആവശ്യങ്ങൾ പൂർത്തിയാകുന്നിലെലന്നു വരുന്നതോടെയാണ് പുറത്തുള്ള പല ബന്ധങ്ങളിലേക്കും സ്ത്രീകൾ എത്തിപ്പെടുന്നത്. പുതിയ കാമുകനുമായി ഭർത്താവിനെ താരതമ്യം ചെയ്യുകയും ഭർത്താവിന്റെ കുറവുകൾ കണ്ടെത്താൻ ശ്രമിക്കയും ചെയയ്യും.


നിങ്ങൾ ഇത്തരം ബന്ധങ്ങളിൽപെട്ട ഒരാളാണെങ്കിൽ സ്വയം ഒരു തീരുമാനത്തിലെത്തുക. കാമുകനുമായുള്ള ബന്ധത്തിൻ സംതൃപ്തയാണെങ്കിൽ ഭർത്താവിനെ അയാളുടെ ഇഷ്ടത്തിനു വിടുക. അല്ലെങ്കിൽ കാമുകനുമായുള്ള ബന്ധം ഉപേക്ഷിച്ച് വിവാഹ ജീവിതം നന്നാക്കാൻ ശ്രമിക്കുക. പരസ്പരം വഞ്ചിക്കുന്നതിലും നല്ലതു ഒരു അവസാന തീരുമാനത്തിനാണ്.

3. ഒഴിവാക്കാനുള്ള പ്രവണത

പലരും പുറത്തു ബന്ധങ്ങൾ ഉണ്ടാക്കുമ്പോൾ എപ്പോഴെങ്കിലും പങ്കാളികൾ ആ ബന്ധങ്ങൾ കണ്ടെത്തുമെന്നും അങ്ങനെ കണ്ടെത്തുന്ന അവസരത്തിൽ ആ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറാമെന്നുമാകും കരുതുക. എന്നാൽ അങ്ങനെ ചെയ്യാതിരിക്കുക. അത്തരം അവസരങ്ങൾ ഉണ്ടായാൽ ഭർത്താവിൽ നിന്നും വിട്ടു പോകുക. സ്വയം സമ്മർദ്ദം ചെലുത്തി വിവാഹ ബന്ധത്തിൽ നിൽക്കാതിരിക്കുക. കാമുകനു വേണ്ടിയാണ് ഭർത്താവിനെ ഉപേക്ഷിച്ചതെന്ന തോന്നൽ കാമുകന്ും ഉണ്ടാക്കാതിരിക്കുക.

4. വിവാഹത്തെ പിൻതാങ്ങാൻ

ചിലർ അവരുടെ വിവാഹത്തിൽ തൃപ്തരായിരിക്കും എന്നാൽ മാനസീകമായോ ശാരീരികമായോ തൃപ്തരായിരിക്കില്ല. അവർ വിവാഹ ജീവിതത്തിൽ നിന്നും പിന്മാറാതെ തന്നെ മറ്റു ബന്ധങ്ങളിലേക്കു പോകാൻ ആഗ്രഹിക്കും. ഭർത്താവിനു സുഖമില്ലാത്തവർ പങ്കാളി കിടപ്പിലാകുകയും കുട്ടികൾ ഉള്ളവർ. അത്തരത്തിലുള്ളവരുടെ ജൂവിതത്തിൽ ഇത്തരം ബന്ധങ്ങൾ വലിയ ആവശ്യമാകാറുള്ളതായി കാണാറുണ്ട്. എന്നാൽ ഒരുപാടു നാൾ നീണ്ടു നിൽക്കുന്ന ബന്ധങ്ങൾ വേഗം കണഅടുപിടിക്കപ്പെടും.

5. പ്രതികാരം

പങ്കാളിക്കു മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് പങ്കാളിയോടുള്ള പ്രതികാര മനോഭാവത്തിൽ മറ്റു ബന്ധങ്ങളിലേക്കു പോകുന്നവരും കുറവല്ല. നിങ്ങളതു ചെയ്യുന്നുണ്ടെങ്കിൽ ഉടൻ നിർത്തുക.

6. മാനസീക സമ്മർദ്ദം, വിഷാദം തുടങ്ങിയവ മൂലമുണ്ടാകുന്നത്.

മാനസീക സമ്മർദ്ദം, ദേഷ്യം, സന്തോഷമില്ലായ്മ, വിഷാദം, തുടങ്ങിയവ കുറയ്ക്കാനായി കണ്ടെത്തുന്ന ബന്ധങ്ങൾ ഒരു സ്പോർട്ട്സ് കാർ വാങ്ങി, ബന്ധം വേർപ്പെടുത്തി എങ്ങോട്ടെന്നില്ലാതെ പോകുന്നതാകും ഈ പ്രശ്നങ്ങൾക്കു ഏറ്റവും നല്ല പരിഹാരം.

7. സത്യം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്

പങ്കാളികൾക്കു അന്യോന്യം പൊരുത്തപ്പെടാനാകില്ല എന്നറിയാമായിരുന്നിട്ടും വിവാഹ ബന്ധത്തിൽ തുടരുന്നത്. ഒന്നെങ്കിൽ ബന്ധം വേർപ്പെടുത്തണം ഇല്ലെങ്കിൽ പൊരുത്തപ്പെട്ട് മുന്നോട്ടു പോകണം. അല്ലാതെ പങ്കാളിയെയും കാമുകനേയും ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിക്കുന്നത് വിഡഢിത്തമാണ്.

8. ബന്ധങ്ങൾ ആവശ്യമാണെന്ന സ്വയം തോന്നൽ

ചിലർക്ക് ഇത്തരം ബന്ധങ്ങൾ ആവശ്യമാണെന്ന് തോന്നൽ ഉണ്ടാകും അത്തരക്കാർ ഒരു തവണയെന്ന രീതിയിൽ തുടങ്ങുന്ന പല ബന്ധങ്ങളും പിന്നീട് തുടർന്നു പോകാറുണ്ട്. നല്ലൊരു പങ്കാളിയും, അച്ഛനമ്മമാരും ആയവരാണ്. ഇത്രയും നാൾ ഒരു കാരണങ്ങളുമില്ലാതെ ഒരു ബന്ധം തുടരുന്നുണ്ടെങ്കിൽ അത് ഇനിയും വളർത്താതിരിക്കുക.

9 പങ്കാളിയിൽ നിന്നും ലഭിക്കാത്തതു നേടാൻ

പേടിയും സംഭ്രമവും കാരണം പങ്കാളിയിൽ നിന്നും ഒന്നും ആവശ്യപ്പെടാൻ സാധിക്കാത്തവരാണ് ഇത്തരക്കാർ. ഒരു സ്ത്രീയോ പുരുഷനോ തങ്ങൾക്കു തൃപ്തി ലഭിച്ചില്ലെങ്കിൽ അതു പങ്കാളിയിൽ നിന്നും ചോദിച്ചു വാങ്ങാനുള്ള ലജ്ജ കാരണം മറ്റൊരാളെ കണ്ടെത്തുന്നതാണ് നല്ലതെന്നു കരുതും. എന്നാൽ നിങ്ങളുടെ പങ്കാളിക്കു കഴിയാത്ത കാര്യങ്ങളാണോ എന്ന് ചിന്തിക്കുക. ആണെങ്കിൽ മറ്റു ബന്ധങ്ങൾ അവസാനിപ്പിക്കുക.

10. ചിലർ ജീവിതം സന്തോഷകരമാണെങ്കിൽ പോലും പലപ്പോഴും തെറ്റായ ബന്ധങ്ങളിലെക്കു എത്തിപ്പെടാറുണ്ട്. ഈഗോ കാരണവും മറ്റു ബന്ധങ്ങളിലെക്കു എത്തിപ്പെടാറുണ്ട്. എന്നാൽ ഈഗോ കാരണം ഒരിക്കൽ നമ്മൾ മറ്റൊരാളാകാതിരിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP