Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രത്തിന് ചിലങ്ക കെട്ടാൻ മൃണാളിനി

ചരിത്രത്തിന് ചിലങ്ക കെട്ടാൻ മൃണാളിനി

നൃത്തത്തിനായി ജീവിതം ഉഴിഞ്ഞു വച്ച മൃണാളിനി സാരഭായിയുടെ കടൽ കടന്ന കീർത്തികൾക്കു ദൃശ്യാവിഷ്‌കാരമൊരുങ്ങുന്നു. കഴിഞ്ഞ ഒന്നര വർഷമായി മൃണാളിനിയുടെ നൃത്തചുവടുകളും ചലനങ്ങളും തന്റെ ക്യാമറാക്കണ്ണിലൂടെ ദൃശ്യവൽക്കരിച്ച് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ ടി. വി. ചന്ദ്രന്റെ മകൻ യാദവൻ ചന്ദ്രൻ.

മൂന്നാം വയസിൽ താൻ നൃത്തക്കാരിയാണെന്ന് തറവാട്ടു വീട്ടിൽ സ്വയം പ്രഖ്യാപിച്ച അന്നു മുതൽ മൃണാളിനിയുടെ ജീവിതത്തിലെ എല്ലാ സ്പന്ദനങ്ങളും അവർക്കൊപ്പം ജീവിച്ചവരുടെ ഓർമകളിൽ നിന്നു പകർത്തിയെടുക്കാനാണ് യാദവിന്റെ ശ്രമം. പതിനൊന്നാം വയസിൽ രവീന്ദ്ര നാഥ ടാഗോറിന്റെ ശാന്തി നികേതനിൽ കടന്നെത്തി തന്റെ മനസില നൃത്ത സങ്കൽപങ്ങൾക്കു ജീവൻ പകരുകയും ഇതുവരെ താൻ കൈകാര്യം ചെയ്ത മാനുഷിക വിഷയങ്ങൾക്കും ഭംഗി പകരുകയും ചെയ്യുന്ന ഈ ചിത്രത്തിന് ഏറെ സന്തുഷ്ടിയോടെയാണ് മൃണാളിനി സഹകരിക്കുന്നത്.

ദർപ്പണ എന്ന തന്റെ കലാകേന്ദ്രത്തിലൂടെ മൃണാളിനി തുടങ്ങിവച്ച സാമൂഹിക പ്രവർത്തനങ്ങൾ രാജ്യത്തിനകത്തു വേണ്ട വിധത്തിൽ ഇനിയും വിശാലമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ പാത വെട്ടിത്തുറന്ന ടി. വി. ചന്ദ്രന്റെ മകൻ യാദവൻ ഈ ശ്രമത്തിന് മുതിരുന്നത്. ഡോക്യമെന്ററി ചിത്രീകരിക്കാൻ ആനക്കരയിലെ വക്കത്തു തറവാട്ടിലെത്തിയ യാദവ് തന്റെ ദൗത്യത്തെക്കുറിച്ച്.

മൃണാളിനിയിലേക്കെത്തിയ വഴി?

* അച്ഛന്റെ ഡാനി എന്ന സിനിമയിൽ മല്ലികാ സാരാഭായി അഭിനയിച്ചിരുന്നു. ഇതു വഴിയാണ് മല്ലികയെയും മൃണാളിനിയെയും അടുത്തറിയാൻ കഴിഞ്ഞത്. അവരുടെ ദർപ്പണ എന്ന കലാസംരഭത്തെക്കുറിച്ചു കൂടുതലായി മനസിലാക്കി. പെർഫോമിങ് ആർട്ട് രംഗത്ത് ദർപ്പണ നടത്തിയ പ്രവർത്തനങ്ങൾ ഏറെ വലുതായിരുന്നു. എന്നൽ ഡോക്യുമെന്റേഷൻ സംവിധാനം ഉണ്ടായിരുന്നില്ല. ഞാൻ എത്തിയതോടു കൂടിയാണ് ദർപ്പണയിൽ ഇത്തരമൊരു സംരഭത്തിന് തുടക്കം കുറിക്കാനും വളർത്തിയെടുക്കാനും കഴിഞ്ഞത്.

ദർപ്പണ നടത്തിയ മറ്റു പ്രവർത്തനങ്ങൾ?

* ഹിന്ദിയിലും ഗുജറാത്തിലുമായി അയ്യായിരം മണിക്കൂർ ദൈർഘ്യം വരുന്ന വിവധ ഡോക്യുമെന്ററികളും പഠന സംബന്ധമായ പരമ്പരകളും തയാറാക്കിയിരുന്നു. കലാലയങ്ങളിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ട ഇടപെടലുകളായിരുന്നു ഇവയുട സന്ദേശങ്ങൾ. മല്ലിക സാരാഭായിയുമൊത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് ഓരോ നാടിന്റെയും ഭക്ഷണ രീതികളെക്കുറിച്ച് പഠിക്കുകയും നാട് നേരിടുന്ന ഭക്ഷണത്തിന്റെ പോരായ്മകള സംബന്ധിച്ച പ്രതിപാദിക്കുകയും ചെയ്ത എബൗട്ട് ഫുഡ് ഡോക്യുമെന്ററി ഏറെ ചർച്ച ചെയ്യപ്പെട്ടു. നമ്മളറിയാതെ നമുക്കുള്ളിൽ കടന്നു വന്ന പാശ്ചാത്യ ഭക്ഷണ രീതികൾ തകർത്ത നാടിന്റെ നന്മകൾ മടക്കികൊണ്ടുവരേണ്ട ഈ ആവശ്യകതയായിരുന്നു ഈ സംരഭം.

ദർപ്പണയുടെ പരിസ്ഥിതി പ്പവർത്തനങ്ങളും ഏറെ ശ്രദ്ധേയമാണല്ലോ?

* അതേ, മൃണാളിനി സാരാഭായി നേതൃത്വം കൊടുത്തുകൊണ് പ്രകൃതി എന്ന ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്തിൽ പരിസ്ഥിതിയെ തകർക്കാൻ വിനോദമാക്കി മാറ്റിയ സമൂഹത്തിന് നേർവഴികാട്ടിയാണ് ഈ സംഘം പ്രവർത്തിക്കുന്നത്. മുണാളിനി അഹമ്മദബാദിൽ ആദ്യമായി എത്തിയ സമയത്ത് മരം മുറിക്കൽ ഉൾപ്പെടെയുള്ള പ്രകൃതി വിനാശങ്ങൾ ചെയ്യാൻ ആർക്കും ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അവസ്ഥ മാറി. ഇന്നു മരം വച്ചുപിടിപ്പിക്കലിന്റെ പ്രശസ്തിയെക്കുറിച്ച് മനസിലാക്കിയ ഗുജറാത്തുകാർ എവിടെയെങ്കിലും പ്രകൃതി വിനശത്തിന്റെ ഭാഗമായി മരം മുറിച്ചാൽ ആദ്യം വിളിക്കുന്നത് മൃണാളിനിയെയാണ്.

മൃണാളിനിയെ കുറിച്ചുള്ള ഈ ഡോക്യുമെന്ററി ആറു മാസത്തിനുള്ളിൽ പുറത്തിറങ്ങും. കേന്ദ്രസർക്കാരിന്റെ ചെറിയ സഹായവും ഇതിനുണ്ട്. ജൂൺ മാസത്തിൽ കേരള സർക്കാരിനുവേണ്ടി കുട്ടികൾക്കുള്ള ബോധവത്കരണ സിനിമ തയാറാക്കും. മല്ലിക സാരാഭായി ഇതിന്റെ ഡെർമോൺസ്‌ട്രേഷൻ നടത്താനായി എല്ലാ കോളേജുകളിലും എത്തും.

മലയാള സിനമയിലേക്ക് കടന്നു വരുന്നുണ്ടോ?

* ഉണ്ടല്ലോ, അച്ഛന്റെ സിനിമകളിൽ അണിയറയിൽ ഉണ്ടായിട്ടുണ്ട്. പുതിയ സിനിമയായ ശങ്കരനും മോഹനനും എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. സ്വതന്ത്ര സംവിധായകനായി ഹിന്ദിയിലേക്കും ഗുജറാത്തിലേക്കും ഏറെ ക്ഷണമുണ്ട്. എന്നാൽ മലയാളത്തിൽ ഒരു സിനിമ എടുക്കണമെന്ന പ്രിയപ്പെട്ടവരുടെ നിർബന്ധത്തിന്റെ ഭാഗമായി ജയസൂര്യയെ നായകനാക്കി ഫെബ്രുവരിയിൽ പുതിയ ചിത്രം തുടങ്ങും. അതിനുശേഷം ചില ഹിന്ദി സിനിമകളും.

കടപ്പാട്: സൺഡേ മംഗളം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP