Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേന്ദ്ര സർക്കാർ ഹജ്ജ് സബ്‌സിഡി നിർത്തലാക്കി; ഈ വർഷം മുതൽ ഹജ്ജ് യാത്രക്ക് നൽകുന്ന ഇളവ് ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി മുഖതാർ അബ്ബാസ് നഖ്വി; ചില ഏജൻസികൾക്ക് മാത്രമാണ് സബ്‌സിഡിയുടെ ഗുണം ലഭിച്ചതെന്നും മന്ത്രി; തീരുമാനം ബാധിക്കുക 1.70 ലക്ഷം തീർത്ഥാടകരെ; നീക്കിയിരിപ്പായുള്ള 700 കോടി രൂപ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കാൻ തീരുമാനം

കേന്ദ്ര സർക്കാർ ഹജ്ജ് സബ്‌സിഡി നിർത്തലാക്കി; ഈ വർഷം മുതൽ ഹജ്ജ് യാത്രക്ക് നൽകുന്ന ഇളവ് ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി മുഖതാർ അബ്ബാസ് നഖ്വി; ചില ഏജൻസികൾക്ക് മാത്രമാണ് സബ്‌സിഡിയുടെ ഗുണം ലഭിച്ചതെന്നും മന്ത്രി; തീരുമാനം ബാധിക്കുക 1.70 ലക്ഷം തീർത്ഥാടകരെ; നീക്കിയിരിപ്പായുള്ള 700 കോടി രൂപ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കാൻ തീരുമാനം

ന്യൂഡൽഹി: നിലവിൽ നൽകികൊണ്ടിരിക്കുന്ന ഹജ്ജ സബ്സിഡി നിർത്തലാക്കി കേന്ദ്രസർക്കാർ. ഈ വർഷം മുതൽ ഹജ്ജ് യാത്രക്ക് പോകുന്നവർക്ക് വിമാനയാത്രക്ക് നൽകുന്ന ഇളവ് നൽകേണ്ടെന്നാണ് സർക്കാർ തീരുമാനം. കേന്ദ്രസർക്കാറിന്റെ തീരുമാനം 1.70 ലക്ഷം തീർത്ഥാടകരെ ബാധിക്കും. കേരളത്തിൽനിന്ന് പ്രതിവർഷം 10,981 പേകാനിരുന്നത്. ഇതിനായി നീക്കിയിരിപ്പുള്ള തുക മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കാനും സർക്കാർ തീരുമാനിച്ചു. ഈ തുക 700 കോടിയോളം വരും.

ഹജ്ജ് സബ്‌സിഡി എടുത്തുകളയുന്ന തീരുമാനം കൈക്കൊണ്ടത് സബ്‌സിഡിയുടെ ഗുണം ചി ഏജൻസികൾക്ക് മാത്രം ലഭിക്കുന്നു എന്നതു കൊണ്ടാണെന്ന് സർക്കാർ വ്യക്തമക്കി. നേരത്തെ ഹജ്ജ് നയവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മന്ത്രാലയം വിളിച്ചുചേർത്ത ഹജ്ജ് കമ്മിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഹജ്ജ് സബ്‌സിഡി നിർത്തലാക്കുമെന്ന കാര്യം അദ്ദേം അറിയിച്ചിരുന്നു.

ഈ സബ്‌സിഡിയുടെ പ്രധാന ഗുണഭോക്താവ് എയർ ഇന്ത്യ ആയിരുന്നവെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വി വാർത്താകുറിപ്പിൽ വ്യക്തമാക്കി. കപ്പലിലും ഹജ്ജിന് പോകാൻ ്അവസരം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണട്. പത്തു വർഷം കൊണ്ട് ഹജ്ജ് സബ്‌സിഡി പൂർണമായും നിർത്തലാക്കാൻ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരുന്നു. തുടർന്ന് ഹജ്ജ് സബ്‌സിഡി സംബന്ധിച്ച് പഠനം നടത്താൻ കേന്ദ്ര സർക്കാർ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് ഹജ്ജ് സബ്‌സിഡിയുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് റിപ്പോർട്ട് ന്യൂനപക്ഷ മന്ത്രാലയത്തിന് നൽകിയത്.

ചെറുപട്ടണങ്ങളിലെ തീർത്ഥാടകരുടെ അസൗകര്യങ്ങൾ പരിഗണിച്ച് ഇത് ഘട്ടം ഘട്ടമായി മാത്രമേ നിർത്തലാക്കാവു എന്ന നിർദ്ദേശം ഉയർന്നിരുന്നുവെങ്കിലും ഒറ്റയടിക്ക് തന്നെ സബ്സിഡി നിർത്തലാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് 2012 മുതൽ ഹജ്ജ് സ്ബ്‌സിഡി തുകയിൽ വർഷം തോറും 10 ശതമാനം വീതം കുറവ് വരുത്താറുണ്ട്. ഇതേതുടർന്ന് 2012ൽ 836 കോടിയായിരുന്ന ഹജ്ജ് സബ്‌സിഡി 2015ൽ 500 കോടിയിൽ താഴെയായി കുറഞ്ഞു. വർഷം തോറും തുകയിൽ കുറവ് വരുത്തി 2022 ആകുമ്പോഴേക്കും ഹജ്ജ് സബ്‌സിഡി പൂർണമായും ഇല്ലാതാക്കാനായിരുന്നു കേന്ദ്ര നീക്കം. ഇതാണ് ഇപ്പോൾ ഒറ്റയടിക്ക് നയപ്പാക്കിയിരിക്കുന്നത്.

ഹജ്ജ് സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനത്തെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അടക്കമുള്ളവർ സ്വാഗതം ചെയ്തിരുന്നു. കഴിവുള്ളവർ ഹജ്ജ് ചെയ്താൽ മതിയെന്നും ചെയർമാൻ പറഞ്ഞു. നേരത്തെ ഈ വിഷയത്തിൽ സമാനമായ അഭിപ്രായമായിരുന്നു മന്ത്രി കെ ടി ജലീലിന് ഉണ്ടായിരുന്നത്. സമുദായനേതാക്കൾ യോഗം ചേർന്ന് ഹജ്ജ് സബ്സിഡി വേണ്ടെന്ന് വെക്കേണ്ട കാലം അതിക്രമിച്ചുവെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹജ്ജ് സബ്സിഡി പൂർണമായും നിർത്തലാക്കുന്നതിന് മുമ്പായി വേണ്ടെന്നുവെക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് പോകണമെന്നും മന്ത്രി പറയുകയുണ്ടായി. ഹജ്ജ് സബ്സിഡി വിഷയത്തിൽ മുസ്ലിം സമുദായത്തിലെ പണ്ഡിതരിൽതന്നെ രണ്ടഭിപ്രായമുണ്ട്. വേണ്ടെന്നുവെക്കണമെന്നതാണ് ഭൂരിപക്ഷാഭിപ്രായം. ഏതെങ്കിലുമൊരു വ്യക്തിയുടെ തെറ്റായമാർഗത്തിലൂടെയുള്ള പണം മഹത്തായ ഹജ്ജ് കർമത്തിൽ ഉൾപ്പെടരുതെന്ന മുൻകരുതലിനാണ് പൊതുവേ സ്വീകാര്യത ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP