Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി കെ സിനിമ ഇറങ്ങുംമുമ്പേ പുലിവാല് പിടിച്ചു; പോസ്റ്ററിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട അമീർഖാനെതിരെ അഭിഭാഷകൻ കേസ് ഫയൽ ചെയ്തു

പി കെ സിനിമ ഇറങ്ങുംമുമ്പേ പുലിവാല് പിടിച്ചു; പോസ്റ്ററിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട അമീർഖാനെതിരെ അഭിഭാഷകൻ കേസ് ഫയൽ ചെയ്തു

അമീർഖാന്റെ ഏറ്റവും പുതിയ ചിത്രമായ പികെ ഇറങ്ങുമുമ്പേ പുലിവാല് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിൽ അമീർഖാൻ നഗ്നനായി  പോസ് ചെയ്ത പോസ്റ്ററാണ് വിവാദമായത്.

ഈ പോസ്റ്ററിന്റേ പേരിൽ ബോളിവുഡ് താരം ആമിർ ഖാനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് കാൺപൂരിൽ നിന്നുള്ള അഭിഭാഷകനായ എം കുമാർ. ആമിർഖാന്റേത് അശ്ലീല പ്രദർശനമാണെന്നാരോപിച്ചാണ്  കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്.  

ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഏഴിന് വാദം കേൾക്കും.

പോസ്റ്റർ പ്രസിദ്ധീകരിച്ച പത്രങ്ങൾക്കെതിരെയും കേസുണ്ട്. പോസ്റ്റർ അശ്ലീലമാണെന്നും ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന താണെന്നുമാണ് പരാതി. റേഡിയോ കൊണ്ട് നഗ്നത മറച്ച് പോസ് ചെയ്ത് നിൽക്കുന്ന ആമിർഖാന്റെ ഫോട്ടോ കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് ഹർജിക്കാരൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP