Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനോരമ വാർത്ത വാസ്തവവിരുദ്ധമെന്നു നടി ഗീതു മോഹൻദാസ്; രാജീവിന്റെ അഭിപ്രായം ഉറച്ചത്; താൻ പറഞ്ഞത് വളച്ചൊടിച്ചെന്നും ഗീതു

മനോരമ വാർത്ത വാസ്തവവിരുദ്ധമെന്നു നടി ഗീതു മോഹൻദാസ്; രാജീവിന്റെ അഭിപ്രായം ഉറച്ചത്; താൻ പറഞ്ഞത് വളച്ചൊടിച്ചെന്നും ഗീതു

രാജീവ് രവി പറഞ്ഞ കാര്യങ്ങൾ തെറ്റായാണു മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതെന്ന തരത്തിൽ താൻ പറഞ്ഞതായി മനോരമ ഓൺലൈനിൽ വന്ന വാർത്ത വാസ്തവവിരുദ്ധമെന്നു നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. ശ്രീനിവാസനെക്കുറിച്ചു പറഞ്ഞതായി പുറത്തുവരുന്ന വാർത്തകൾ സത്യസന്ധമായതല്ലെന്നും തെറ്റായ രീതിയിലാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തതെന്നും രാജീവിന്റെ ഭാര്യയും സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഫേസ്‌ബുക്കിൽ ഗീതുവിന്റെ പരാമർശം.

'രാജീവ് തന്റെ രാഷ്ട്രീയവും ചിന്തയുമാണ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളത്. ഒരോ വ്യക്തിക്കും അവന്റെ അല്ലെങ്കിൽ അവളുടെ അഭിരുചിക്കനുസരിച്ച് ഒരു സിനിമയെ സ്‌നേഹിക്കാനും വെറുക്കാനുമുള്ള അവകാശമുണ്ട്. ഇതിന് വ്യക്തികളുമായി ബന്ധമില്ല. സിനിമയോ, അല്ലെങ്കിൽ മറ്റെതെങ്കിലും തരത്തിലുള്ള കലാസൃഷ്ടികളോ നടത്തുന്നവർ അതിന്റെ സൗന്ദര്യശാസ്ത്രപരമായും സാമൂഹ്യപരവുമായുള്ള പ്രത്യാഘാതങ്ങൾ സംബന്ധിച്ച സൂക്ഷ്മ പരിശോധനയെ അഭിമുഖികരിക്കാൻ തയ്യാറായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. മാദ്ധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത് സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ശക്തമായി അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങളെക്കുറിച്ചാണ്. അത് വ്യക്തികൾക്കെതിരെ ഉപയോഗിക്കുകയല്ല വേണ്ടത്. മലയാള സംസ്‌ക്കാരത്തിനും സിനിമയ്ക്കും ഏതാണ് കൂടുതൽ നല്ലത് എന്ന ആരോഗ്യകരമായ ചർച്ചയാണ് നമ്മൾ നടത്തേണ്ടത്.'- എന്ന് ഗീതു ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരു മാദ്ധ്യമത്തോട് ഒരു വ്യക്തി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് 'ഔട്ട് ഓഫ് കോണ്ടക്സ്റ്റ്' ആയി എഴുതുന്നതാണോ മാദ്ധ്യമ ധർമമെന്നും ഗീതു ചോദിച്ചതായാണ് മനോരമ റിപ്പോർട്ടു ചെയ്തത്. ഒരു രാത്രി കൊണ്ടു പ്രശസ്തി നേടാൻ മാത്രം ലക്ഷ്യമിടുന്ന ഇത്തരം മാദ്ധ്യമ കളികൾ തരംതാഴ്ന്നതാണ്. വ്യക്തികളുടെ ഇമോഷണൽ സെന്റിമെന്റ്‌സിനെ ആക്രമിക്കുന്ന രീതിയിലുള്ള ഇത്തരം മാദ്ധ്യമ പ്രവർത്തികളോട് എതിർപ്പാണെന്നും ഗീതു പറഞ്ഞതായാണ് റിപ്പോർട്ട്. പ്രശസ്തിക്കു വേണ്ടി മാദ്ധ്യമങ്ങൾ എന്തെങ്കിലും എഴുതുമ്പോൾ അതിനെതിരെ എടുത്തുചാടി പ്രതികരിക്കുന്നത് പക്വതയില്ലായ്മയാണെന്നും ഗീതു കുറ്റപ്പെടുത്തിയെന്നും അങ്ങനെ ചെയ്തവർ വസ്തുതകളുടെ ആധികാരികത അന്വേഷിച്ചിട്ടു വേണമായിരുന്നു പ്രതികരിക്കാനെന്നും ഗീതു പറഞ്ഞതായി മനോരമ റിപ്പോർട്ടുചെയ്തിരുന്നു.

സിനിമയെടുക്കും മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചു കളയണമെന്നും ശ്രീനിവാസന്റെ സിനിമകളെ വെറുപ്പാണെന്നും രാജീവ് പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP