Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡ്രൈനേജ് ക്ലീനിങ്ങിനിടിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മരണപ്പെട്ടത് 1200 പേർ; ഇനി ഇത്തരം മരണങ്ങൾ ഉണ്ടാകില്ലെന്നാണ് ഈ ടെക്കികളുടെ അവകാശവാദം; ഡ്രൈനേജ് ക്ലീനിങ്ങിനായി റോബോട്ടുകളെ വികസിപ്പിച്ച് യുവ ടെക്കികൾ

ഡ്രൈനേജ് ക്ലീനിങ്ങിനിടിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മരണപ്പെട്ടത് 1200 പേർ; ഇനി ഇത്തരം മരണങ്ങൾ ഉണ്ടാകില്ലെന്നാണ് ഈ ടെക്കികളുടെ അവകാശവാദം; ഡ്രൈനേജ് ക്ലീനിങ്ങിനായി റോബോട്ടുകളെ വികസിപ്പിച്ച് യുവ ടെക്കികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഒരു കൂട്ടം എഞ്ചിനീയർമാരാണ് ഇപ്പോൾ താരങ്ങൾ. വർഷാവർഷം നിരവധി മരണങ്ങളാണ് ഡ്രൈനേജ് ക്ലീനിങ്ങിലൂടെ ഉണ്ടാകുന്നത്. ഇത്തരം അപകടങ്ങൾ നടക്കുന്നു എന്ന കാരണത്താൽ തന്നെ ഗവൺമെന്റ് അത്തരം വൃത്തിയാക്കലുകൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എന്നാൽ 2014-നും 2016 നും ഇടയിൽ 1200 ഓളം പേരാണ് മരണപ്പെട്ടത്. റോബോട്ടുകളുടെ കാലമായ ഇന്ന് ഈ യുവ ടെക്കികളും ഡ്രൈനേജ് ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിക്കുന്നതിലാണ് കണ്ടുപിടുത്തം നടത്തിയിട്ടുള്ളത്. റോബോട്ടുകളുടെ വിപണത്തിനു വേണ്ടി ഇവർ 'ജന്റോബോട്ടിക്സ് എന്ന സംരംഭവും ആരംഭിച്ചു.

രണ്ടു വർഷങ്ങൾക്കു മുൻപ് ബാംഗ്ലൂരിൽ മൂന്നു തൊഴിലാഴികൾ ഡ്രൈനേജ് ക്ലീനിങ്ങിനിടെ മരണപ്പെട്ട സംഭവമാണ് ഈ യുവ ടെക്കികളെ ഇത്തരമൊരു പരീക്ഷണത്തിനു പ്രേരിപ്പിച്ചതെന്ന് ജന്റോബോട്ടിക്സിന്റെ സിഇഒ വിമൽ ഗോവിന്ദ് പറഞ്ഞു. സംസ്ഥാന വാട്ടർ അഥോറിറ്റി 50 റോബോട്ടുകൾക്ക് ഓഡർ നൽകുകയുമുണ്ടായി. മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് റോബോർട്ടിന്റെ നിർമ്മാണ ചെലവ്. 80 കിലോയാണ് ഭാരം. ക്യാമറ ഘടിപ്പിച്ച വയർ ഡ്രൈനേജിനുള്ളിലേക്കു കടത്തി വിടും പുറത്തുള്ള സ്‌ക്രീനിൽ ഡ്രൈനേജിനുള്ളിലെ തടസ്സങ്ങൾ കാണാനുമാകും. അതിനു ശേഷം പ്രധാന മെഷീനിൽ നിന്നും സ്വയം വേർപ്പെട്ട് ഉള്ളിലേക്കു കടന്നു വൃത്തിയാക്കുന്നു. മൂന്നു പേർ 3 മണിക്കൂർ കൊണ്ടു ചെയ്യുന്ന ജോലി റോബോട്ട് അരമണിക്കൂർ കൊണ്ട് ചെയ്യുമെന്നാണ് ഈ യുവ ശാസ്ത്രജ്ഞരുടെ അവകാശ വാദം.

റോബോർട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനായി ശുചിയാക്കൽ ജോലി ചെയ്യുന്നവരെയാണ് നിയമിക്കുന്നതും. ' ഒരു ചെറിയ കുട്ടിക്കു പോലും ഈ യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയും. പ്രധാനമന്ത്രിയുടെ സ്വച് ഭാരത് മിഷൻ പദ്ധതിയിലൂടെ തൊഴിലാളികൾക്കു പരിശീലനം നൽകുന്നതിനെക്കുറിച്ചു ആലോചിക്കുന്നുണ്ടെന്നും ' ഗോവിന്ദ് പറഞ്ഞു. നിങ്ങൾ സ്വപ്നം കാണൂ എന്ന അബ്ദുൾ കലാമിന്റെ വാക്കുകളാണു തങ്ങൾക്കു പ്രചോദനമെന്നു പറയുന്നതോടൊപ്പം എല്ലാ രീതിയിലും വികസിതമായ ഒരു ഇന്ത്യയെന്ന അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണു ഇന്നത്തെ തലമുറ ശ്രമിക്കുന്നതെന്നും ടീമിലെ മറ്റൊരംഗമായ ജലീഷ് പറഞ്ഞു. ' ഇത്തരം കണ്ടുപ്പിടുത്തങ്ങൾ സമൂഹത്തോടുള്ള യുവതലമുറയുടെ പ്രതിബന്ധതയെയാണു കാണിക്കുന്നത്. കണ്ടുപിടുത്തത്തെ അടുത്ത തലത്തിലെക്കു കൊണ്ടു പോകാൻ പല സംരംഭകരും തയ്യാറാണെന്നും സംസ്ഥാന ഐ.ടി. സെക്രട്ടറി എം ശിവശങ്കർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP