Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാൻസ്‌ജെൻഡറാണെങ്കിൽ അവരോട് എന്തുമാവാമെന്നാണോ? വഴിയിൽ തടഞ്ഞ് നിർത്തി നിന്റേത് വെറും വേഷം കെട്ടലാണ് നിനക്ക് ലിംഗം ഉണ്ടോന്ന് നോക്കട്ടെ എന്ന് പറഞ്ഞ് വസ്ത്രം വലിച്ചുകീറി; മലപ്പുറത്ത് പൊതുജനമധ്യേ രണ്ടംഗ സംഘം ട്രാൻസ്‌ജെൻഡറിനെ അപമാനിച്ചിട്ടും കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് പൊലീസ്

ട്രാൻസ്‌ജെൻഡറാണെങ്കിൽ അവരോട് എന്തുമാവാമെന്നാണോ? വഴിയിൽ തടഞ്ഞ് നിർത്തി നിന്റേത് വെറും വേഷം കെട്ടലാണ് നിനക്ക് ലിംഗം ഉണ്ടോന്ന് നോക്കട്ടെ എന്ന് പറഞ്ഞ് വസ്ത്രം വലിച്ചുകീറി; മലപ്പുറത്ത് പൊതുജനമധ്യേ രണ്ടംഗ സംഘം ട്രാൻസ്‌ജെൻഡറിനെ അപമാനിച്ചിട്ടും കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് പൊലീസ്

മറുനാടൻ മലയാളി ഡസ്‌ക്

മലപ്പുറം: ട്രാൻസ്‌ജെൻഡറുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സജീവമാണെങ്കിലും, അവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറുന്നത് ആശങ്ക പരത്തുന്നു.മലപ്പുറം കോട്ടയ്ക്കലിൽ കഴിഞ്ഞ രാത്രിയുണ്ടായ അക്രമസംഭവം സൂചിപ്പിക്കുന്നതും അതുതന്നെ.

രാത്രി എട്ടു മണിയോടെ ഭക്ഷണം കഴിക്കാനായി കോട്ടയ്ക്കല് ടൗണിൽ എത്തിയ ലയ എന്ന ട്രാൻസ്‌ജെൻഡറിനെ ബൈക്കിലെത്തിയ രണ്ടുപേർ ചേർ്ന്ന് ആക്രമിക്കുകയായിരുന്നു. ലയയെ തടഞ്ഞു നിർത്തിയ ഇവർ ലയയുടെ വസ്ത്രങ്ങളും വലിച്ചു കീറി. തന്നെ ആക്രമിച്ചവരിൽ ഒരാൾ തന്റെ അയല്വാസി ഷിഹാബുദ്ദീന് ആണെന്ന് ലയ ആരോപിച്ചു. ഷിഹാബുദ്ദീൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നോട് ലൈംഗിക താൽപര്യത്തോടെ സമീപിച്ചെങ്കിലും, അതിന് വഴങ്ങാത്തതിന്റെ വൈരാഗ്യം അയാൾക്ക് ഉണ്ടായിരുന്നുവെന്ന് ലയ ആരോപിക്കുന്നു.

നഗരമധ്യത്തിൽ തടഞ്ഞു നിർത്തി വസ്ത്രധാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ് ഒരു ട്രാൻ്‌സ്‌ജെൻ്ഡറാണ് എന്ന് മറുപടി നൽകിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 'നീയൊരു ട്രാൻ്‌സ് അല്ല. വെറും വേഷം കെട്ടലാണ്. അങ്ങനെയെങ്കിൽ നിനക്ക് ലിംഗം ഉണ്ടോ എന്ന് നോക്കട്ടേ' എന്നു പറഞ്ഞാണ് ആളുകളുടെ മുന്നിൽ വച്ച് തന്റെ വസ്ത്രം വലിച്ചു കീറിയത്. എതിർക്കാൻ ശ്രമിച്ചപ്പോൾ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു.

ഇതേത്തുടർന്ന് ലയ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.പൊലീസ് സ്റ്റേഷനിൽ നിന്നും തനിക്ക് മാന്യമായ പ്രതികരണമാണ് ലഭിച്ചതെന്നും പൊലീസുകാർ നിര്‌ദ്ദേശിച്ചതനുസരിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും അവര് പറയുന്നു. ഇന്ന് രാവിലെയായപ്പോഴേക്കും ശരീരമാസകലം നല്ല വേദന ആരംഭിച്ചിട്ടുണ്ട്. ചവിട്ട് കൊണ്ടതിനാൽ കാലുകളിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും നീരും കയ്യില് മുറിപ്പാടും കഴുത്തിൽ ഞെക്കിപ്പിടിച്ചതിന്റെ വിരല്പാടുമുണ്ട്.

കീറിയ വസ്ത്രത്തിന് പകരം പൊലീസുകാർ് തന്ന സാരി ഉടുത്താണ് താന് പുറത്തിറങ്ങിയതെന്നും ഇവര് പറയുന്നു. പൊലീസ് സ്റ്റേഷനിൽപരാതി നല്കിയതറിഞ്ഞ് ഷിഹാബുദ്ദീന് തന്നെ വിളിച്ചുവെന്നും പരാതിയുമായി മുന്നോട്ട് പോയാൽ തന്നെയും തന്റെ സുഹൃത്തായ മറ്റൊരു ട്രാൻസ്‌ജെന്ഡറിനെയും ഈ നാട്ടില് ജീവിക്കാൻ് അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ലയ പറഞ്ഞു.

ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ്‌ക്കെതിരേ പരാതിയുമായി മുമ്പോട്ടു പോകാനാണ് പലരും തന്നോട് പറയുന്നതെന്നും ലയ വ്യക്തമാക്കി. സംഭവത്തിൽ് ഇതേവരെ കേസെടുത്തിട്ടില്ലെന്നാണ് സൂചന. ആശുപത്രി രേഖകളും ലയയുടെ മൊഴിയും വച്ച് മാത്രമേ കേസെടുക്കൂ. പൊതുജനമധ്യത്തിൽ വസ്ത്രം വലിച്ചുകീറിയെന്നത് കേസെടുക്കേണ്ട ഒരു കുറ്റകൃത്യമല്ലെന്നാണ് ഇവരുടെ കണ്ടെത്തൽ.

അച്ഛനും അമ്മയും മരിച്ച ലയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. ഒരു കടയിൽ് ജോലി ചെയ്തിരുന്നെങ്കിലും ട്രാൻസ്്‌ജെൻഡർ ആയതോടെ അത് നഷ്ടമായി. ഇതേകാരണത്താൽ് മറ്റ് ജോലികളൊന്നും ലഭിച്ചതുമില്ല.

ആണും പെണ്ണും കെട്ടവന് കൂടെ താമസിക്കേണ്ട എന്ന് പറഞ്ഞ് സഹോദരനും ഭാര്യയും വീട്ടില് നിന്നും ഇറങ്ങിപ്പോകാന് ആവശ്യപ്പെട്ടിരിക്കുകയാണ്. പോകാന് വേറെ ഇടമില്ലാത്തതിനാല് അവിടെ തന്നെയാണ് കഴിച്ചു കൂട്ടുന്നത്. എന്നാല് വീട്ടിൽ് നിന്നും ഭക്ഷണം കൊടുക്കരുതെന്നാണ് ചേട്ടന് പറഞ്ഞിരിക്കുന്നത്. അതിനാലാണ് താന് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതെന്നും ലയ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP