Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എങ്കിൽ പറയേണ്ട!

എങ്കിൽ പറയേണ്ട!

മലയാളത്തിലെ ഒരു കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വന്ന ഒരു കഥയാണിത്. ഗീതാ വർഗീസ് എന്ന കഥാകാരി എഴുതിയ ഈ കഥയുടെ അത്രയും അർത്ഥവത്തായ ഒന്ന് ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്തതുകൊണ്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. ഏതു പ്രസിദ്ധീകരണത്തിലാണ് അടിച്ചു വന്നത് എന്നു വ്യക്തമല്ലാത്തതിനാൽ കടപ്പാട് കൊടുക്കാൻ കഴിയാത്തതിൽ ഖേ:ദിക്കുന്നു. ഫേസ്‌ബുക്കിലും മറ്റും കേറി വിലസുന്ന സകല പരദൂഷണക്കാരും ഇതു വായിച്ചിരുന്നെങ്കിൽ.


മഹാ പരദൂഷണക്കാരനാണ് കേശവൻ. ഒരിക്കൽ അയാൾ തന്റെ പഴയകാല അദ്ധ്യാപകന്റെ അടുത്തെത്തി. എന്നിട്ടു പറഞ്ഞു: 'സർ, എന്റെ അയൽക്കാരൻ.....'

പെട്ടെന്ന് അദ്ദേഹം ചോദിച്ചു:  ഈ പറയുന്ന കാര്യം കൊണ്ട് നിന്റെ അയൽക്കാരന് എന്തെങ്കിലും ഗുണമുണ്ടോ?'

'ഇല്ല!' , കേശവൻ പറഞ്ഞു.

'നിനക്ക് എന്തെങ്കിലും ഗുണമുണ്ടോ?', അദ്ധ്യാപകൻ വീണ്ടും ചോദിച്ചു.

'അതുമില്ല!', കേശവൻ പറഞ്ഞു.
ഇക്കാര്യം കേൾക്കുന്ന എനിക്ക് എന്തെങ്കിലും ഗുണമുണ്ടോ'?, പിന്നെയും അദ്ധ്യാപകൻ ചോദിച്ചു.

'ഇല്ലില്ല!, കേശവൻ ഉറപ്പിച്ചു പറഞ്ഞു.

എങ്കിൽ ആർക്കും പ്രയോജനമില്ലാത്ത ഒരു കാര്യം പറഞ്ഞ് നമ്മളെന്തിനാ സമയം കളയുന്നത്. ആ സമയം കൊണ്ട് പ്രയോജനമുള്ള എന്തെങ്കിലും ചെയ്യാൻ നോക്ക്!, ഇത്രയും പറഞ്ഞിട്ട് അദ്ദേഹം നടന്നു നീങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP